»   » മഞ്ജു വാര്യര്‍, റിമി ടോമി.. ഒടുവില്‍ മാഡം കാവ്യാ മാധവനാണെന്ന് വെളിപ്പെടുത്തല്‍

മഞ്ജു വാര്യര്‍, റിമി ടോമി.. ഒടുവില്‍ മാഡം കാവ്യാ മാധവനാണെന്ന് വെളിപ്പെടുത്തല്‍

By: Nihara
Subscribe to Filmibeat Malayalam
മാഡം: വെളിപ്പെടുത്തലുകള്‍, അഭ്യൂഹങ്ങള്‍! | Filmibeat Malayalam

സിനിമാലോകത്തെയും പ്രേക്ഷകരെയും ഒന്നടങ്കം ഞെട്ടിച്ചൊരു സംഭവമായിരുന്നു യാത്രയ്ക്കിടയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം. സിനിമയെ വെല്ലുന്ന കഥകളാണ് സംഭവമായി ബന്ധപ്പെട്ട പുറത്തുവന്നത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയം അന്നേ ഉയര്‍ന്നുവന്നിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.

ബിജിബാലിന്‍റെ പ്രാണന്‍..ദിയയുടെയും ദേവദത്തിന്റെയും അമ്മ ..അപ്രതീക്ഷിതമായ വിയോഗം

അജു വര്‍ഗീസിന് മോഹന്‍ലാല്‍ കൊടുത്ത സന്ദേശം..സന്തോഷിക്കേണ്ട സമയമായിരുന്നു ..പക്ഷേ??

അപമാനം സഹിച്ച് ആലുവയില്‍ നില്‍ക്കാന്‍ വയ്യ..കാവ്യാ മാധവന്‍ വിദേശത്തേക്ക് പോകുന്നു ??

സംഭവത്തിന് പിന്നില്‍ മാഡമാണെന്ന് നേരത്തെ മുഖ്യപ്രതിയായ പല്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. ആ മാഡം ആരാണെന്നറിയാനുള്ള ആകാംക്ഷയായിരുന്നു പിന്നീട്. മഞ്ജു വാര്യര്‍, റിമി ടോമി യുവനടി എന്നിവര്‍ക്കെതിരെ വരെ സംശയം നീണ്ടിരുന്നു.

അഭിനേത്രിയായ മാഡം

നടിയെ ആക്രമിച്ച കേസിനു പിന്നില്‍ മാഡമാണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആരാണ് അതെന്ന് വ്യക്തമാക്കിയിരുന്നില്ല. നിരവധി ഊഹാപോഹങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചത്.

സംശയങ്ങള്‍ നീണ്ടത്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ മറ്റ് താരങ്ങള്‍ക്ക് നേരെ സംശയം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാത്തിനും അവസാനമായിരിക്കുകയാണ്.

റിമി ടോമിക്ക് നേരെയും സംശയം ഉയര്‍ന്നിരുന്നു

സംഭവത്തിനു പിന്നിലെ മാഡത്തെക്കുറിച്ച് അന്വേഷിക്കുന്നതിനിടയില്‍ റമി ടോമിക്കെതിരെയും സംശയമുനകള്‍ നീണ്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ റിമിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. റിമി ടോമിയാണ് മാഡമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണങ്ങളുണ്ടായിരുന്നു. പിന്നീട് അത് അസ്ഥാനത്താണെന്ന് വ്യക്തമായിരുന്നു.

തന്റെ മാഡം കാവ്യാ മാധവനാണെന്ന വെളിപ്പെടുത്തല്‍

കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടു പോകുന്നതിനിടയിലാണ് ആരാണ് മാഡമെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയത്. കാവ്യാ മാധവനാണ് തന്‍രെ മാഡമെന്നാണ് സുനി വെളിപ്പെടുത്തിയിട്ടുള്ളത്.

എന്തുചെയ്യണമെന്നറിയാതെ കാവ്യാ മാധവന്‍

ദിലീപ് അറസ്റ്റിലായതോടു കൂടി കാവ്യാ മാധവന്റെ ജീവിതം കൂടിയാണ് വഴിമുട്ടി നില്‍ക്കുന്നത്. സംശയങ്ങളും ആരോപണമുനകളും താരത്തിന് നേരെയും ഉയര്‍ന്നുവന്നിരുന്നു. കാവ്യയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന തരത്തില്‍ വരെ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു.

ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു

ദിലീപിന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കളും ആരാധകരും. പൂര്‍വ്വാധികം ശക്തിയോടെ താരം തിരിച്ചു വരുമെന്നും ദിലീപിന്റെ തീരുമാനം ശരിയായിരുന്നുവെന്നുമൊക്കെ ആരാധകര്‍ പറഞ്ഞിരുന്നു. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ആരാധകര്‍ പ്രതീക്ഷ പങ്കുവെച്ചത്.

നിരാശപ്പെടുത്തുിയ തീരുമാനം

ദിലീപിന്റെ അറസ്റ്റിനെത്തുടര്‍ന്ന് ആലുവയിലെ പത്മസരോവരം ആകെ മൂകമായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും മകന്‍ പുറത്തു വരാത്തതിനെത്തുടര്‍ന്ന് അമ്മ സരോജം ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. സഹോദരന്‍ അനൂപും അമ്മയോടൊപ്പമുണ്ടായിരുന്നു.

കാവ്യാ മാധവനെയും മീനാക്ഷിയെയും വിലക്കി

ഭാര്യയും മകളും തന്നെ കാണാനായി ജയിലില്‍ വരുന്നതിനോട് യോജിപ്പില്ലെന്ന് ദിലീപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ താരത്തെ കാണാനായി അവര്‍ക്ക് കഴിഞ്ഞിട്ടുമില്ല.

കാവ്യമാധവനോടൊപ്പമുള്ള ആദ്യ ഓണം

നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്. വിവാഹത്തിനു ശേഷമുള്ള ആദ്യ ഓണം കാവ്യാ മാധവനോടൊപ്പം ആഘോഷിക്കാനുള്ള ഭാഗ്യവും താരത്തിനില്ലാതെ പോയി.

English summary
Pulsur Suni about Madam.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam