»   » പദ്ധതി സക്‌സസ്, സുനി കാവ്യയുടെ ലക്ഷ്യയിലെത്തി, സംസാരിച്ചത് ആരോട്, ദിലീപ് പറഞ്ഞ നിരപരാധിയോ!!

പദ്ധതി സക്‌സസ്, സുനി കാവ്യയുടെ ലക്ഷ്യയിലെത്തി, സംസാരിച്ചത് ആരോട്, ദിലീപ് പറഞ്ഞ നിരപരാധിയോ!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

യുവനടി ആക്രമിക്കപ്പെട്ട കേസിലെ ദിലീപിന്റെ അറസ്റ്റില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് സിനിമലോകം. സിനിമാലോകത്ത് വൈരാഗ്യ ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന നടനാണ് ദിലീപ് എങ്കിലും ഇത്രയും ക്രൂരമായി ചിന്തിക്കാന്‍ ദിലീപിന് എങ്ങനെ കഴിഞ്ഞുവെന്നാണ് സിനിമാലോകം പറയുന്നത്. സിനിമയിലെ ദിലീപിന്റെ പ്രവര്‍ത്തിയില്‍ എതിരായി നിന്നുള്ളവര്‍ക്ക് പോലും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് പറയുന്നത്.

Read Also: ദിലീപിന്റെ അറസ്റ്റ്,അന്നും ഇന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പം കൂടെ നിന്ന രമ്യാ നമ്പീശന്റെ പ്രതികരണം!! ഞെട്ടിക്കും!!

നടിയെ ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസിലെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നുക്കൊണ്ടിരിക്കുകയാണ്. ആസൂത്രണം സക്‌സസാക്കിയ ശേഷം പള്‍സര്‍ സുനി കാവ്യയുടെ വസ്ത്രസ്ഥാപനമായ ലക്ഷയില്‍ എത്തിയതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. നേരത്തെ പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ വന്നുവെങ്കിലും ദിലീപ് അക്കാര്യം നിഷേധിക്കുകയായിരുന്നു. ഇപ്പോള്‍ അക്കാര്യത്തില്‍ പോലീസിന് നിര്‍ണായകമായ വിവരങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.

കൃത്യം നിര്‍വ്വഹിച്ചതിന് ശേഷം

കൃത്യം നിര്‍വഹിച്ചതിന് ശേഷം പള്‍സര്‍ സുനി കാവ്യയുടെ വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിന്റെ നിര്‍ണായകമായ തെളിവ് പോലീസിന് ലഭിച്ചതാണ് ദിലീപിന്റെ അറസ്റ്റിലേക്ക് എത്തിച്ചതെന്ന് റിപ്പോര്‍ട്ട്.

ലക്ഷ്യക്ക് സമീപമുള്ള കട

പള്‍സര്‍ സുനി കാവ്യയുടെ ലക്ഷ്യയില്‍ എത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ലക്ഷ്യക്ക് സമീപമുള്ള ഒരു കടയിലെ സിസിടിവി രംഗങ്ങള്‍ പരിശോധിച്ചപ്പോഴാണ് പോലീന് നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചത്.

പണം കൈമാറി, ആര്?

ലക്ഷ്യയില്‍ വെച്ച് സുനിക്ക് പണം കൈമാറുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിന് തെളിവായി ലഭിച്ചത്. എന്നാല്‍ പണം ആരാണ് കൈമാറിയതെന്നോ ആ സമയത്ത് അവിടെ ആരൊക്കെയുണ്ടായിരുന്നു എന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

സംഭവത്തിന് ശേഷം

നടിയെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കിയെന്ന് സുനില്‍ ആദ്യം പറഞ്ഞിരുന്നു. സുനിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാവ്യയുടെ ലക്ഷ്യയില്‍ പോലീസ് പരിശോധന നടത്തിയത്.

നടിക്ക് നേരെ ആക്രമണം

ഫെബ്രുവരി 17നാണ് ഷൂട്ടിങ് കഴിഞ്ഞ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോകുന്ന വഴി അത്താണിയില്‍ വെച്ച് നടിയെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നത്. അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോകള്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

English summary
Pulsur Suni visted Kavya's lakshya.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam