മോഹന്‍ലാലിനൊപ്പം പൂനം വീണ്ടും മലയാളത്തില്‍
പേരുകൊണ്ടും താര സമ്പന്നതുകൊണ്ടും ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മോഹന്‍ലാലിന്റെ പരുച്ചാഴി. ഒടുവില്‍ റിപ്പോര്‍ട്ട് വരുമ്പോള്‍ ഒരു അതിഥി കൂടെ ചിത്രത്തിലൂണ്ട്. ചൈന ടൗണിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച തെന്നിന്ത്യന്‍ താരം പൂനം ബജ്വ.
ഫ്രൈഡെ ഫിലീംസിന്റെ ബാനറില്‍ അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന പെരുച്ചാഴിയില്‍ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മുകേഷും വീണ്ടും ജോഡി ചേരുന്നെന്ന ഒരു പ്രത്യേകതയുണ്ട്. ബാബുരാജ്, അജു വര്‍ഗീസ്, വിജയ് ബാബു, സാന്ദ്ര തോമസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ചൈന ടൗണിലൂടെ മോഹന്‍ലാലിനൊപ്പം തന്നെയായിരുന്നു പൂനത്തിന്റെ മലയാളം അരങ്ങേറ്റം. പിന്നീട് മമ്മൂട്ടിയ്‌ക്കൊപ്പം വെനിസിലെ വ്യാപാരി എന്ന ചിത്രത്തിലും അഭിനയിച്ചു. ജയറാമിനൊപ്പം മാന്ത്രികനാണ് മലയാളത്തില്‍ ഒടുവില്‍ അഭിനിയച്ച ചിത്രം.

മോഹന്‍ലാലിനൊപ്പം പൂനം വരുന്നു
പഞ്ചാബിക്കാരിയായ പൂനം ബാജ്വ തെലുങ്ക് ചിത്രത്തിലൂടെയാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. മോഡൈറ്റ് സിനിമ എന്നാണ് ആദ്യ ചിത്രത്തിന്റെ പേര്.

മോഹന്‍ലാലിനൊപ്പം പൂനം വരുന്നു
രണ്ടേ രണ്ട് കന്നട ചിത്രങ്ങളിലേ പൂനം അഭിനയിച്ചിട്ടുള്ളൂ. രണ്ടിലും പ്രതീക്ഷച്ച വിജയം നേടാന്‍ താരത്തിന് കഴിഞ്ഞില്ല

മോഹന്‍ലാലിനൊപ്പം പൂനം വരുന്നു
തെലുങ്കില്‍ തന്നെയാണ് പൂനത്തിന് ഭാഗ്യം തെളിഞ്ഞത്. പ്രേമന്താ ഇത്, ബോസ് ഐ ലവ് യു, , പരുഗ്, തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്കില്‍ ശ്രദ്ധേയായി

മോഹന്‍ലാലിനൊപ്പം പൂനം വരുന്നു
സേവല്‍ എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഭരത്തായിരുന്നു ചിത്രത്തില്‍ നായകന്‍.

മോഹന്‍ലാലിനൊപ്പം പൂനം വരുന്നു
സേവലിന് ശേഷം പൂനത്തിന് തെലുങ്കിലേക്ക് പോകാന്‍ ഒരവസരം ലഭിച്ചില്ല. അതോടെ തമിഴകത്ത് ശ്രദ്ധനേടിയിരുന്നു. പിന്നീട് തേനവട്ട്, കച്ചേരി ആരംഭം, ദ്രോഹി, തമ്പിക്കോട്ടൈ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

മോഹന്‍ലാലിനൊപ്പം പൂനം വരുന്നു
മോഹന്‍ലാല്‍, ജയറാം, ദിലീപ്, കാവ്യ മാധവന്‍ തുടങ്ങിയ ഒരു വലിയ താര നിര തന്നെയുള്ള ചൈന ടൗണിലൂടെയാണ് പൂനത്തിന്റെ മലയാളെ അരങ്ങേറ്റം

മോഹന്‍ലാലിനൊപ്പം പൂനം വരുന്നു
മമ്മൂട്ടി നായകനായ വെനിസിലെ വ്യാപാരിയായിരുന്നു പൂനത്തിന്റെ രണ്ടാമത്തെ മലയാളം ചിത്രം. ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പൂനത്തെ മലയാളികള്‍ പരിചയപ്പെട്ടു. തുടര്‍ന്ന് ശിക്കാരി എന്ന മമ്മൂട്ടി ചിത്രത്തിലും പൂനം അഭിനയിച്ചു.

മോഹന്‍ലാലിനൊപ്പം പൂനം വരുന്നു
ജയറാമിനൊപ്പം മാന്ത്രികനാണ് പൂനം ബജ്വ മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ച ചിത്രം. അനില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മാളു എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്


Click it and Unblock the Notifications











