»   » പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡുമായി ജോയ് താക്കോല്‍ക്കാരന്‍!!! ഒപ്പം ജയസൂര്യയുടെ പുതിയ സംരംഭവും!!!

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡുമായി ജോയ് താക്കോല്‍ക്കാരന്‍!!! ഒപ്പം ജയസൂര്യയുടെ പുതിയ സംരംഭവും!!!

Posted By: Karthi
Subscribe to Filmibeat Malayalam

നടനും സംവിധായകനും തമ്മിലുള്ള കൂട്ടുകെട്ടുകള്‍ മലയാളത്തില്‍ ധാരാളം ഉണ്ടായിട്ടുണ്ട്.  അത്തരം കൂട്ടുകെട്ടുകളില്‍ മികവുറ്റ ചിത്രങ്ങളും മലയാളത്തിലും ഉണ്ടായിട്ടുണ്ട്. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍, ജയറാം രാജസേനന്‍ തുടങ്ങിയ ഹിറ്റ് കൂട്ടുകെട്ടില്‍ വിരിഞ്ഞ ചിത്രങ്ങളെ മലയാളികള്‍ തള്ളിക്കളഞ്ഞിട്ടില്ല. രഞ്ജിത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടും ഇത്തരത്തിലുള്ളത് തന്നെയാണ്.

ആടാനും പാടാനും മാത്രമല്ല നായികമാര്‍!!! ശക്തമായ നാല് സ്ത്രീകഥാപാത്രങ്ങളുമായി പൃഥ്വിരാജ് ചിത്രം!!!

പാന്റ്‌സ് വാങ്ങാന്‍ കാശില്ലേ? അല്പ വസ്ത്രത്തിലുള്ള അമല പോള്‍ ചിത്രത്തിന് ഫേസ്ബുക്കില്‍ പൊങ്കാല!

പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിലൂടെയായിരുന്നു ഈ കൂട്ടുകെട്ടിന്റെ ആരംഭം. പാസഞ്ചറിലൂടെ സംവിധായകനായി അരങ്ങേറിയ രഞ്ജിത് ശങ്കറിന്റെ നാലാമത്തെ സിനിമയായിരുന്നു പുണ്യാളന്‍ അഗര്‍ബത്തിസ്. ചിത്രം ശ്രദ്ധിക്കപ്പെട്ടു, ഒപ്പം ഈ കൂട്ടുകെട്ടും. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്.

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്

ആനപ്പിണ്ടത്തില്‍ നിന്നും ചന്ദനത്തിരി ഉണ്ടാക്കുന്ന പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സ്ഥാപനം തുടങ്ങാന്‍ അലയുന്ന യുവ സംരഭകന്റെ കഥയായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസിലൂടെ പറഞ്ഞത്. ഇതേ ജോയ് താക്കോല്‍ക്കാരന്‍ വീണ്ടുമെത്തുമ്പോള്‍ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.

നിര്‍മാണ കമ്പനി

ജയസൂര്യയും രഞ്ജിത് ശങ്കറും ആദ്യമായി ഒന്നിച്ച പുണ്യാളന്‍ ആഗര്‍ബത്തീസ് നിര്‍മിച്ചതും ഇതേ കൂട്ടുകെട്ട് തന്നെയായിരുന്നു. ചിത്രത്തോടൊപ്പം ഡ്രീംസ് ആന്‍ഡ് ബിയോണ്ട് എന്ന നിര്‍മാണ കമ്പനിയും ഇരുവരും ആരംഭിച്ചു. സ്വന്തമായി ഒരു സംരഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ കഥ പറഞ്ഞ ചിത്രത്തോടൊപ്പം പുതിയൊരു സംരംഭത്തിന് തുടക്കം കുറിക്കുകയായിരുന്നു ഇരുവരും.

പുണ്യാളന്‍ രണ്ടാമതും വരുമ്പോള്‍

പുണ്യാളനുമായി ജോയ് താക്കോല്‍ക്കാരന്‍ വീണ്ടും വരുമ്പോള്‍ പുതിയൊരു സംരംഭം കൂടെ ഇരുവരും അവതരിപ്പിക്കുന്നുണ്ട്. പുണ്യാളന്‍ സിനിമാസ് എന്ന പേരില്‍ ഒരു വിതരണ കമ്പനി. സ്വന്തം സിനിമകള്‍ മാത്രമല്ല മറ്റു നിര്‍മാതാക്കളുടെ സിനിമകളും പുണ്യാളന്‍ സിനിമാസിലൂടെ വിതരണത്തിനെത്തിക്കാനാണ് പദ്ധതിയിടുന്നത്.

പ്രേതത്തിന് ശേഷം

രഞ്ജിത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. ഈ കൂട്ടുകെട്ടില്‍ ഒടുവിലിറങ്ങിയ ചിത്രം പ്രേതമായിരുന്നു. മൂന്ന് ചിത്രങ്ങളും പ്രേക്ഷക നിരൂപക പ്രശംസ നേടി. ഒരു വര്‍ഷം മുമ്പായിരുന്നു പ്രേതം തിയറ്ററിലെത്തിയത്.

താരനിര്‍ണയം

ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ജോയ് താക്കോല്‍ക്കാരനായി ജയസൂര്യ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയായിരിക്കും എന്നതിനേക്കുറിച്ച് നിലവില്‍ സൂചനകളൊന്നും ഇല്ല. നൈല ഉഷ, അജു വര്‍ഗീസ്, ശ്രീജിത് രവി എന്നിവരായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസിലെ പ്രധാന കഥാപാത്രങ്ങള്‍.

തൃശൂരില്‍ ചിത്രീകരണം

ഒന്നാം ഭാഗത്തിന്റെ പ്രധാന കഥാപശ്ചത്തലമായി തൃശൂരില്‍ തന്നെയാണ് രണ്ടാം ഭാഗമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റജിന്റേയും ചിത്രീകരണം നടക്കുന്നത്. എന്നാല്‍ എപ്പോള്‍ ചിത്രീകരണം ആരംഭിക്കും എന്നതിനേക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടില്ല. രഞ്ജിത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടുള്ള ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
The sequel to Punyalan Agarbathis has been titled as Punyalan Private Limited. Here is the latest Facebook post of Jayasurya, regarding the same. Punyalan Private Limited will be produced under the banner Dreams N' Beyond.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam