രണ്ടാം വരവില്‍ ഒരു പടി മുകളില്‍, ബോക്‌സ് ഓഫീസില്‍ മിന്നും വിജയം നേടി പുണ്യാളന്‍!

By Jince K Benny

ആദ്യ ചിത്രങ്ങളുടെ വിജയത്തിന് പിന്നാലെ തിയറ്ററിലേക്ക് എത്തുന്ന ചിത്രങ്ങള്‍ സാധാരണ ആദ്യ ചിത്രത്തിന് പേര് ദോഷം കേള്‍പ്പിക്കാറാണ് പതിവ്. എന്നാല്‍ അതിന് അപവാദമായ ചിത്രങ്ങളും മലയാളത്തിലുണ്ട്. ആ ഗണത്തിലാണ് ജയസൂര്യ- രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടിന്റെ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന് സ്ഥാനം.

ആദ്യ ഭാഗത്തേക്കാള്‍ വലിയ ബോക്‌സ് ഓഫീസ് വിജയമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് കേരളത്തില്‍ നിന്ന് മാത്രം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പതിനാറ് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വന്നിരിക്കുകയാണ്.

സ്റ്റഡി കളക്ഷന്‍

സ്റ്റഡി കളക്ഷന്‍

തുടക്കം മുതല്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന് ബോക്‌സ് ഓഫീസില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. തുടര്‍ ദിവസങ്ങളിലും അത് നിലനിര്‍ത്താനായി എന്നതാണ് ചിത്രത്തിന് മുതല്‍ക്കൂട്ടായത്.

പതിനാറ് ദിവസത്തെ കളക്ഷന്‍

പതിനാറ് ദിവസത്തെ കളക്ഷന്‍

തിയറ്ററില്‍ വിജയകരമായ മൂന്നാം വാരത്തിലേക്ക് പ്രവേശിച്ച് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പതിനാറ് ദിവസത്തെ കളക്ഷന്‍ പുറത്ത് വന്നിരിക്കുകയാണ്. പതിനാറ് ദിവസം കൊണ്ട് 13.06 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് മാത്രം കളക്ട് ചെയ്തത്.

പത്ത് ദിവസത്തെ കളക്ഷന്‍

പത്ത് ദിവസത്തെ കളക്ഷന്‍

രണ്ടാം വാരാന്ത്യത്തിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിച്ച പുണ്യാളന്‍ പത്ത് ദിവസം കൊണ്ട് നേടിയത് 11.2 കോടിയാണ്. ശരാശരി ഒരു ദിവസം 1.12 കോടി രൂപ. അവസാന മൂന്ന് ദിവസം കൊണ്ട് മാത്രം നേടിയത് 2.76 കോടിയാണ്. പ്രവര്‍ത്തി ദിവസങ്ങളേക്കാള്‍ മുന്‍തൂക്കം നേടാന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

ആദ്യവാര കളക്ഷന്‍

ആദ്യവാര കളക്ഷന്‍

നവംബര്‍ 17ന് തിയറ്ററിലെത്തിയ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ഒരാഴ്ച കൊണ്ട് കേരളത്തിലെ തിയറ്ററുകളില്‍ നിന്നും നേടിയത് 8.44 കോടിയാണ്. വാരാന്ത്യത്തിലെ മികവ് പ്രവര്‍ത്തി ദിവസങ്ങളിലും ചിത്രത്തിന് നിലനിര്‍ത്താന്‍ സാധിച്ചില്ല. എങ്കിലും ശരാശരി കളക്ഷന്‍ ചിത്രം നേടി.

തുടക്കം പൊളിച്ചു...

തുടക്കം പൊളിച്ചു...

120ഓളം തിയറ്ററുകളില്‍ മാത്രം പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ തുടക്കം മികച്ചതായിരുന്നു. 1.68 കോടിയായിരുന്നു പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ ദിന കളക്ഷന്‍. സംവിധാകനും നിര്‍മാതാക്കളില്‍ ഒരാളുമായ രഞ്ജിത് ശങ്കറായിരുന്നു ആദ്യ ദിന കളക്ഷന്‍ പുറത്ത് വിട്ടത്.

ആവേശമുയര്‍ത്തിയ രണ്ടാം ദിനം

ആവേശമുയര്‍ത്തിയ രണ്ടാം ദിനം

കളക്ഷനില്‍ ആദ്യ ദിനത്തേക്കാള്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിച്ച ചിത്രം രണ്ട് ദിവസം കൊണ്ട് നേടിയത് 3.52 കോടിയാണ്. പ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുത്തു എന്നതിന്റെ തെളിവാണ് രണ്ടാം ദിവസം കളക്ഷനില്‍ ഉണ്ടിയിരിക്കുന്ന വര്‍ദ്ധന.

കളക്ഷന്‍ കൂടുന്നു

കളക്ഷന്‍ കൂടുന്നു

തിയറ്ററില്‍ ഓരോ ദിവസം പിന്നിടുമ്പോഴും ചിത്രത്തിന്റെ കളക്ഷനില്‍ വര്‍ദ്ധനവുണ്ടാകുന്നുണ്ട്. ആദ്യ ദിനം 1.68 കോടി നേടിയപ്പോള്‍ രണ്ടാം ദിവസം നേടിയത് 1.84 കോടിയാണ്. 16 ലക്ഷത്തിന്റെ വര്‍ദ്ധന. മൂന്നാം ദിവസം 2.16 കോടിയായിരുന്നു നേട്ടം. രണ്ടാം ദിവസത്തേക്കാള്‍ 32 ലക്ഷമാണ് അധികം ലഭിച്ചത്.

പുണ്യാളന്‍ വെള്ളം

പുണ്യാളന്‍ വെള്ളം

ആദ്യ ഭാഗത്തില്‍ ആനപ്പിണ്ടത്തില്‍ നിന്നും ചന്ദനത്തിരി ഉണ്ടാക്കി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ ജോയ് താക്കോല്‍ക്കാരന്‍ ഇക്കുറി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത് പുണ്യാളന്‍ വെള്ളമാണ്. അതും ആന മൂത്രത്തില്‍ നിന്നും ഉണ്ടാക്കുന്ന വെള്ളം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X