ജയസൂര്യയുടെ ശുക്രനായി ജോയ് താക്കോല്‍ക്കാരന്‍; അമ്പരപ്പിക്കുന്ന കളക്ഷന്‍, അതും 30 ദിവസത്തില്‍!

By Jince K Benny

Recommended Video

ജയസൂര്യയും പുണ്യാളനും വാരിക്കൂട്ടിയത്!

ആദ്യ വരവില്‍ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു ജോയ് താക്കോല്‍ക്കാരന്‍. പുണ്യാളന്‍ അഗര്‍ബത്തീസിലൂടെ ഒരു യുവ സംരംഭകന്റെ പ്രശ്‌നങ്ങളെ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സാധിച്ചതായിരുന്നു ജോയ് താക്കോല്‍ക്കാരനിലൂടെ ജയസൂര്യ നേടിയ വിജയം.

ജനകീയ പ്രശ്‌നങ്ങള്‍ക്കെതിരെ ഭരണകര്‍ത്താക്കള്‍ക്കെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടായിരുന്നു ജോയ് താക്കോല്‍ക്കാരന്റെ രണ്ടാം. പലരും ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങളുമായി ജോയ് താക്കോല്‍ക്കാരന്‍ എത്തിയപ്പോള്‍ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

ആദ്യഭാഗത്തേക്കാള്‍ മികച്ച ബോക്‌സ് ഓഫീസ് വിജയം സ്വന്തമാക്കാന്‍ ചിത്രത്തിന് സാധിച്ചു. വിജയകരമായി ഇപ്പോഴും തിയറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ 30 ദിവസത്തെ കളക്ഷന്‍ പുറത്ത് വന്നിരിക്കുകയാണ്.

സ്ഥിരതയാര്‍ന്ന പ്രകടനം

സ്ഥിരതയാര്‍ന്ന പ്രകടനം

തിയറ്ററിലെത്തി ആദ്യ ദിനം മുതല്‍ രണ്ട് ആഴ്ചയോളം സ്ഥിരതയാര്‍ന്ന പ്രകടനമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് കേരള ബോക്‌സ് ഓഫീസില്‍ കാഴ്ചവെച്ചത്. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന്റെ ആദ്യ വാരം ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നു.

പത്ത് കോടി

പത്ത് കോടി

ആദ്യ വാരം ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ച പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് അതിവേഗം പത്ത് കോടി മാര്‍ക്ക് പിന്നിട്ടു. ഒമ്പത് ദിവസം കൊണ്ടാണ് ചിത്രം പത്ത് കോടി പിന്നിട്ടത്. പത്ത് ദിവസം കൊണ്ട് ചിത്രത്തിന്റെ കളക്ഷന്‍ 11.2 കോടിയായിരുന്നു.

പതിനഞ്ച് കോടി

പതിനഞ്ച് കോടി

അന്യഭാഷ ചിത്രങ്ങള്‍ ഉള്‍പ്പെടെ പുതിയ ചിത്രങ്ങള്‍ തിയറ്ററിലേക്ക് എത്തിയത് പുണ്യാളന്റെ തിയറ്റര്‍ കൗണ്ടും പ്രദര്‍ശനങ്ങളുടെ എണ്ണവും കുറയുന്നതിന് കാരണമായി. എങ്കിലും 25 ദിവസം കൊണ്ട് ചിത്രം പതിനഞ്ച് കോടി കളക്ഷന്‍ നേടി.

30 ദിവസത്തെ കളക്ഷന്‍

30 ദിവസത്തെ കളക്ഷന്‍

തിയറ്ററില്‍ വിജയകരമായ 30 ദിവസം പിന്നിടുമ്പോള്‍ ചിത്രം കളക്ഷനിലും മികച്ച നേട്ടം കൊയ്യുകയാണ്. 30 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം കളക്ട് ചെയ്തത് 15.86 കോടി രൂപയാണ്. ചിത്രം ഇപ്പോഴും പ്രധാന കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുകയാണ്.

തുടക്കം പൊളിച്ചു...

തുടക്കം പൊളിച്ചു...

120ഓളം തിയറ്ററുകളില്‍ മാത്രം പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ തുടക്കം മികച്ചതായിരുന്നു. 1.68 കോടിയായിരുന്നു പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ ദിന കളക്ഷന്‍. സംവിധാകനും നിര്‍മാതാക്കളില്‍ ഒരാളുമായ രഞ്ജിത് ശങ്കറായിരുന്നു ആദ്യ ദിന കളക്ഷന്‍ പുറത്ത് വിട്ടത്.

ആവേശമുയര്‍ത്തിയ രണ്ടാം ദിനം

ആവേശമുയര്‍ത്തിയ രണ്ടാം ദിനം

കളക്ഷനില്‍ ആദ്യ ദിനത്തേക്കാള്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിച്ച ചിത്രം രണ്ട് ദിവസം കൊണ്ട് നേടിയത് 3.52 കോടിയാണ്. പ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുത്തു എന്നതിന്റെ തെളിവാണ് രണ്ടാം ദിവസം കളക്ഷനില്‍ ഉണ്ടിയിരിക്കുന്ന വര്‍ദ്ധന.

പുണ്യാളന്‍ വെള്ളം

പുണ്യാളന്‍ വെള്ളം

ആദ്യ ഭാഗത്തില്‍ ആനപ്പിണ്ടത്തില്‍ നിന്നും ചന്ദനത്തിരി ഉണ്ടാക്കി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ ജോയ് താക്കോല്‍ക്കാരന്‍ ഇക്കുറി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത് പുണ്യാളന്‍ വെള്ളമാണ്. അതും ആന മൂത്രത്തില്‍ നിന്നും ഉണ്ടാക്കുന്ന വെള്ളം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X