ജോയ് താക്കോല്‍ക്കാരന്റെ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിനെ പ്രേക്ഷകര്‍ സ്വീകരിച്ചോ? പ്രേക്ഷക പ്രതികരണം

By Nimisha

രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒരുമിച്ചെത്തിയ ചിത്രമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. പുണ്യാളന്‍ അഗര്‍ബത്തീസിന്റെ ഗംഭീര വിജയത്തിന് പിന്നാലെയാണ് രണ്ടാം ഭാഗവുമായി ഇരുവരും എത്തിയത്. ജോയ് താക്കോല്‍ക്കാരന്‍ എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സ്വന്തമായി ബിസിനസ് ആരംഭിക്കാന്‍ കഷ്ടപ്പെടുന്ന യുവസംരംഭകന്റെ കഥയായിരുന്നു ആദ്യഭാത്തില്‍ പറഞ്ഞത്.

ഏറെ വ്യത്യസ്ത നിറഞ്ഞതായിരുന്നു ചിത്രത്തിന്റെ ടീസര്‍. തമാശയിലൂടെ ഗൗരവകരമായ ചോദ്യം ഉന്നയിക്കുന്ന ജോയ് താക്കോല്‍ക്കാരനയെയായിരുന്നു ടീസറില്‍ കണ്ടത്. ഇടയ്ക്കിടയ്ക്ക് ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് രൂക്ഷവിമര്‍ശനം ജോയ് ഉയര്‍ത്തുന്നുണ്ട്. സാധാരണക്കാരന്റെ കണ്ണിലൂടെ പുതിയ ലോകത്തെ കാണുന്നവന്റെ ഉള്ളില്‍ ഉയര്‍ന്നുവരുന്ന ചോദ്യങ്ങളാണ് ജോയ് താക്കോല്‍ക്കാരനും ഉന്നയിക്കുന്നത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണം എങ്ങനെയാണെന്നറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X