പുണ്യാളന്‍ കൈ വിട്ടില്ല! ലോ ബജറ്റ് തട്ടിക്കൂട്ടാണെങ്കിലും സിനിമ വാരിക്കൂട്ടിയത് കോടികള്‍!
പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയ്ക്ക് ശേഷം രഞ്ജിത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടില്‍ തന്നെ സിനിമയുടെ രണ്ടാം ഭാഗം പുണ്യളാന്‍ പ്രൈവറ്റ് ലിമിറ്റഡ് ഇന്നലെ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആനപ്പിണ്ടത്തില്‍ നിന്നും അഗര്‍ബത്തീസ് ഉണ്ടാക്കി കേരളത്തില്‍ തരംഗമായി മാറിയ ജോയി താക്കോല്‍ക്കാരനും കൂട്ടുകാരും വീണ്ടും വലിയ പ്രതീക്ഷകളോടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.
തൃശ്ശൂര്‍ പശ്ചമാതലമാക്കി ഒരുക്കിയ ചിത്രം ബോറടിക്കാതെ കണ്ടിറങ്ങി പോരാന്‍ കഴിയുന്ന സിനിമയാണെന്നാണ് ആദ്യം പുറത്ത് വന്ന പ്രതികരണങ്ങൡ പറയുന്നത്. ലോ ബജറ്റില്‍ നിര്‍മ്മിച്ച സിനിമയാണെങ്കിലും പുണ്യാളന്‍ നിരാശപ്പെടുത്തിയിട്ടില്ല. നവംബര്‍ 17 ന് റിലീസ് ചെയ്ത സിനിമ ആദ്യ ദിനം കേരള ബോക്‌സ് ഓഫീസില്‍ നിന്നും മോശമില്ലാത്ത കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്.

പുണ്യളാന്‍ പ്രൈവറ്റ് ലിമിറ്റഡ്
ഇന്നലെയായിരുന്നു പുണ്യളാന്‍ പ്രൈവറ്റ് ലിമിറ്റഡ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ആദ്യദിനം കേരളത്തില്‍ മാത്രം 128 സ്‌ക്രീനുകളിലായിരുന്നു സിനിമയുടെ പ്രദര്‍ശനം നടത്തിയിരുന്നത്. റിലീസ് ദിവസം സിനിമ മോശമില്ലാത്ത പ്രകടനം കാഴ്ച വെച്ചിരിക്കുകയാണെന്നാണ് സംവിധായകന്‍ പറയുന്നത്.
രഞ്ജിത് പറയുന്നതിങ്ങനെ..
നന്ദി നിങ്ങളോടാണ്. ഒരു പക്ഷേ ഇന്ത്യയിലെ മറ്റു ഭാഷകളില്‍ കോമേഴ്ഷ്യലി ചെയ്യാന്‍ ബുദ്ധിമുട്ടുള്ള വിഷയങ്ങളായിരുന്നു കഴിഞ്ഞ എല്ലാ സിനിമകളുടെയും. കേരളത്തില്‍ ജനിക്കാന്‍, ജീവിക്കാന്‍, സിനിമ ചെയ്യാന്‍ സാധിച്ചത് മഹാഭാഗ്യം. ഇത് പുതിയ സ്വപനങ്ങള്‍ക്കുള്ള വലിയ ഊര്‍ജമാണ്. നന്ദി.. നന്ദി.. നന്ദി എന്നുമാണ് രഞ്ജിത് ശങ്കര്‍ ഫേസ്ബുക്കിലൂടെ പറയുന്നത്.

സിനിമയുടെ കളക്ഷന്‍
1.68 കോടിയാണ് സിനിമയുടെ ആദ്യദിനത്തിലെ കളക്ഷന്‍. സിനിമയെ കുറിച്ചുള്ള നല്ല അഭിപ്രായങ്ങളും കളക്ഷന്‍ ഉള്‍പ്പെടുത്തിയതുമായ പോസ്റ്ററും രഞ്ജിത് ശങ്കര്‍ തന്നെയാണ് പുറത്ത് വിട്ടത്. ഒപ്പം ജയസൂര്യയും സിനിമയുടെ വിജയത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ്.

ജയസൂര്യയുടെ പോസ്റ്റ്
ഈ നേടിയ കളക്ഷനേക്കാള്‍ എനിക്ക് സന്തോഷം.. 'ഈ ചിത്രം കാണുമ്പോള്‍ ഞങ്ങള്‍ ജോയ് താക്കോല്‍ ക്കാരനെയല്ല പകരം ഞങ്ങളെ തന്നെയാണ് ഞങ്ങള്‍ ഈ സിനിമയില്‍ കാണുന്നത്' എന്ന് പറഞ്ഞ ആ വാക്കുകള്‍ ആണ്.. NB: ഈ ചിത്രം സാധാരണക്കാരന്റെ ശബ്ദം ആണ്. എന്നുമാണ് ജയസൂര്യ പറയുന്നത്.

കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും
പുണ്യളാന്‍ പ്രൈവറ്റ് ലിമിറ്റഡിന് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും നല്ല സ്വീകരണം തന്നെയാണ് ലഭിച്ചിരിക്കുന്നത്. റിലീസ് ദിനത്തില്‍ 22 പ്രദര്‍ശനമാണ് അവിടെ നിന്നും ലഭിച്ചിരിക്കുന്നതെങ്കിലും 7.03 ലക്ഷമാണ് നേടിയിരിക്കുന്നത്.

ജയസൂര്യയുടെ മികച്ച സിനിമ തന്നെ
നിലവില്‍ ജയസൂര്യയുടെ കരിയറില്‍ ആദ്യദിനം ഏറ്റവുമധികം കളക്ഷന്‍ നേടുന്ന സിനിമ എന്ന റെക്കോര്‍ഡ് പുണ്യളാന്‍ പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയിരിക്കുകയാണ്. മുമ്പ് 1.52 കോടി സ്വന്തമാക്കയി ഫുക്രി എന്ന സിനിമയായിരുന്നു മികച്ച കളക്ഷന്‍ നേടിയ ജയസൂര്യയുടെ സിനിമ. അതാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്.

രഞ്ജിത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ട്
രഞ്ജിത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടില്‍ പിറന്ന പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം പ്രേതം എന്ന സിനിമയിലൂടെയും ഇരുവരും ഒന്നിച്ചിരുന്നു. ചിത്രവും മോശമില്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും ആദ്യദിനം 1 കോടിയായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരുന്നത്.

പ്രധാന കഥാപാത്രങ്ങള്‍
ജയസൂര്യ നായകനായി അഭിനയിക്കുമ്പോള്‍ അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജയരാഘവന്‍, ആര്യ, ഗിന്നസ് പക്രു, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്്. പ്രേതം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ശ്രുതി രാമചന്ദ്രനാണ് ചിത്രത്തിലെ നായിക.


Click it and Unblock the Notifications











