»   » എന്തൂട്ടാണ് ഇക്കുറി പുണ്യാളന്റെ ബിസിനസ്സ്? ഊഹിക്കാമോ ജോയ് താക്കോല്‍ക്കാരന്റെ പുതിയ സംരംഭം?

എന്തൂട്ടാണ് ഇക്കുറി പുണ്യാളന്റെ ബിസിനസ്സ്? ഊഹിക്കാമോ ജോയ് താക്കോല്‍ക്കാരന്റെ പുതിയ സംരംഭം?

Posted By: Karthi
Subscribe to Filmibeat Malayalam

ആനപ്പിണ്ടത്തില്‍ നിന്നും സുഗന്ധപൂരിതമായ ചന്ദനത്തിരി നിര്‍മിക്കാനുള്ള ഉദ്യമവുമായി എത്തി പ്രേക്ഷക മനസില്‍ ഇടം നേടിയ ചിത്രമാണ് പുണ്യാളന്‍ അഗര്‍ബത്തീസ്. ജയസൂര്യ-രഞ്ജിത് ശങ്കര്‍ എന്ന കൂട്ടുകെട്ടിന്റെ തുടക്കം കൂടെയായിരുന്നു ചിത്രം. മൂന്ന് ചിത്രങ്ങള്‍ ഈ കുട്ടുകെട്ടില്‍ പുറത്തിറങ്ങി.

ജയറാമിനെ കരയിപ്പിച്ച ദിലീപിന്റെ ചോദ്യം, ശരിക്കും ഇതായിരുന്നില്ലേ ആ ചോദ്യം? ചിരിച്ച് മരിക്കും, ഉറപ്പ്

'ഹലോ മായാവി' കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് ഷാഫിയുടെ തിരുത്ത്! ട്വിസ്റ്റ് ഇങ്ങനെ...

പുണ്യാളന്‍ അഗര്‍ബത്തീസ് നാല് വര്‍ഷം പിന്നിടുമ്പോള്‍ പുതിയ സംരംഭങ്ങളുമായിട്ടാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നത്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിന്നും പ്രേക്ഷകരെ കാത്തിരിക്കുന്നത് ആനപ്പിണ്ടത്തില്‍ നിന്നുള്ള ചന്ദനത്തിരിയല്ലെന്നാണ് ലഭിക്കുന്ന വിവരം.

പുതിയ ആശയം

ചന്ദനത്തിരിയുമായി എത്തി പ്രേക്ഷകരെ രസിപ്പിച്ച ജയസൂര്യയുടെ ജോയ് താക്കോല്‍ക്കാരന്‍ ഇക്കുറി എത്തിയിരിക്കുന്നത് പുത്തന്‍ ബിസിനസ് ആശയവുമായിട്ടാണ്. അത് എന്താണ് വെളിപ്പെടുത്തിയിട്ടില്ല.

പ്രേക്ഷകര്‍ക്ക് ഊഹിക്കാമോ?

ജോയ് താക്കോല്‍ക്കാരന്‍ ഇക്കുറി എന്ത് ബിസിനസുമായി ബന്ധപ്പെട്ടാണെന്ന് ഊഹിക്കാനുള്ള അവസരം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്. ഉത്തരം കൃത്യമായി പറയുന്നോര്‍ക്ക് ഞെട്ടിക്കണ ഗിഫ്റ്റ് വെയ്റ്റിംഗാണത്രേ.

ഇങ്ങനെയുമാകാം

പുണ്യാളന്‍ പെട്രോള്‍, പുണ്യാളന്‍ പേപ്പര്‍, പുണ്യാളന്‍ പപ്പടം, പുണ്യാളന്‍ സിനിമ കോംപ്ലക്‌സ്, പുണ്യാന്‍ കോഫീ അങ്ങനെ പലതുമാകാം ജോയ് താക്കോല്‍ക്കാരന്റെ പുത്തന്‍ പദ്ധതി. ഏതാണെന്നാണോ പ്രേക്ഷര്‍ക്ക് തോന്നുന്നത് അത് punyalancinemas@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയക്കാം.

നിര്‍മാണത്തിന് തുടക്കം

രഞ്ജിത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ച പുണ്യാളന്‍ അഗര്‍ബത്തീസ് 2013ലാണ് തിയറ്ററിലെത്തിയത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മിച്ചത്. നൈല ഉഷയായിരുന്നു നായിക.

പുണ്യാളന്‍ രണ്ടാമതും വരുമ്പോള്‍

പുണ്യാളനുമായി ജോയ് താക്കോല്‍ക്കാരന്‍ വീണ്ടും വരുമ്പോള്‍ പുതിയൊരു സംരംഭം കൂടെ ഇരുവരും അവതരിപ്പിക്കുന്നുണ്ട്. പുണ്യാളന്‍ സിനിമാസ് എന്ന പേരില്‍ ഒരു വിതരണ കമ്പനി. സ്വന്തം സിനിമകള്‍ മാത്രമല്ല മറ്റു നിര്‍മാതാക്കളുടെ സിനിമകളും പുണ്യാളന്‍ സിനിമാസിലൂടെ വിതരണത്തിനെത്തിക്കാനാണ് പദ്ധതിയിടുന്നത്.

പ്രേതത്തിന് ശേഷം

രഞ്ജിത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. ഈ കൂട്ടുകെട്ടില്‍ ഒടുവിലിറങ്ങിയ ചിത്രം പ്രേതമായിരുന്നു. മൂന്ന് ചിത്രങ്ങളും പ്രേക്ഷക നിരൂപക പ്രശംസ നേടി. ഒരു വര്‍ഷം മുമ്പായിരുന്നു പ്രേതം തിയറ്ററിലെത്തിയത്.

നവംബറില്‍ തിയറ്ററിലേക്ക്

വളരെ ചുരുങ്ങിയ ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് നവംബറില്‍ തിയറ്ററിലേക്ക് എത്തും. ഒന്നാം ഭാഗത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന നൈല ഉഷ ചിത്രത്തിലുണ്ടാകില്ല. പ്രേതം ഫെയിം ശ്രുതി രാമചന്ദ്രനാണ് ചിത്രത്തിലെ നായിക.

ഫേസ്ബുക്ക് പോസ്റ്റ്

രഞ്ജിത് ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Punyalan Private Limited contest.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam