»   » വമ്പന്‍ റിലീസിന്റെ രണ്ടാം ഭാഗം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചിത്രീകരണം!!

വമ്പന്‍ റിലീസിന്റെ രണ്ടാം ഭാഗം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചിത്രീകരണം!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

2014 ലെ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ വമ്പന്‍ വിജയത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കിലാണ് സംവിധായകന്‍. ജയസൂര്യയെ മുഖ്യകഥാപാത്രമാക്കി ഒരുക്കുന്ന പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. സംവിധായകന്‍ രഞ്ജിത്ത് ശങ്കറാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

സുസു സുധി വാത്മീകം, പ്രേതം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രം പ്രേക്ഷകരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായും ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്നും സംവിധായകന്‍ രഞ്ജിത്ത് ശങ്കറാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും.

punyalanprivatelimited

ജോയ് താക്കോല്‍ക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ ജയസൂര്യ അവതരിപ്പിച്ചത്. ജയസൂര്യയുടെ ഈ കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തു. ജോയ് താക്കോല്‍ക്കാരന്റെ രണ്ടാം വരവിനായി പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറിലാണ് പുണ്യാളന്‍ അഗര്‍ബത്തീസ് നിര്‍മ്മിക്കുന്നത്. തൃശൂര്‍ക്കാരനായ ജോയി പല സംരംഭങ്ങളും പരാജയപ്പെട്ട് അവസാനം ആനപ്പിണ്ടത്തില്‍ ചന്ദനത്തിരി ഉണ്ടാക്കുന്ന പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സംരംഭംകൊണ്ടു വരുന്നു. പിന്നീട് ഉണ്ടാകുന്ന പല പ്രശ്‌നങ്ങളും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.

English summary
Punyalan Private Limited Is All Set To Go On Floors!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam