»   » ചിരിപ്പിക്കാന്‍ അല്ല, ചിന്തിപ്പിക്കാന്‍ എത്തുന്നു പുണ്യാളന്‍! കട്ടക്കലിപ്പില്‍ ജോയ് താക്കോല്‍ക്കാരൻ!

ചിരിപ്പിക്കാന്‍ അല്ല, ചിന്തിപ്പിക്കാന്‍ എത്തുന്നു പുണ്യാളന്‍! കട്ടക്കലിപ്പില്‍ ജോയ് താക്കോല്‍ക്കാരൻ!

Posted By:
Subscribe to Filmibeat Malayalam
പുണ്യാളൻ അഗർബത്തീസിന്റെ ഏറ്റവും പുതിയ ടീസർ

ജോയ് താക്കോല്‍ക്കാരന്‍ എന്ന കഥാപാത്രത്തെ മലയാളികള്‍ അത്ര പൊട്ടന്നൊന്നും മറക്കാന്‍ സാധ്യതയില്ല. നാല് വര്‍ഷം മുമ്പ് തിയറ്ററിലെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന പുണ്യാളന്‍ അഗര്‍ബത്തിന് ശേഷം ജോയ് താക്കോല്‍ക്കാരന്‍ വീണ്ടും എത്തുകയാണ്. സ്വന്തമായി ഒരുബിസിനസ് ആരംഭിക്കാന്‍ കഷ്ടപ്പെടുന്ന യുവസംരഭകന്റെ കഥയായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസ് പറഞ്ഞത്.

കുതിപ്പ് നിന്ന് കിതച്ച് തുടങ്ങിയ വില്ലനെ ചിരിച്ചുകൊണ്ട് കരഞ്ഞ് തിരിച്ച് പിടിക്കുമോ ലാലേട്ടന്‍?

പ്രഭാസ് പറഞ്ഞാല്‍ അനുഷ്‌കയ്ക്ക് നിരസിക്കാനാകില്ല, ആ സുവര്‍ണാവസരം വേണ്ടെന്ന് വച്ച് അനുഷ്‌ക!

രഞ്ജിത് ശങ്കറും ജയസൂര്യയും ചിരിയുടെ പൂരം തീര്‍ക്കുകയായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസിലൂടെ. എന്നാല്‍ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ രണ്ടാം ഭാഗവുമായി വരുമ്പോള്‍ ചിരി മാത്രമല്ല കാതലായ ചില ചിന്തകളും ചിത്രം പങ്കുവയ്ക്കുന്നുണ്ട്. അത് വ്യക്തമാക്കുന്നതാണ് ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍.

കട്ടക്കലിപ്പില്‍ ജോയ് താക്കോല്‍ക്കാരന്‍

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യത്തെ ടീസര്‍ ചിത്രത്തിലെ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുള്ളതായിരുന്നെങ്കില്‍ അല്പം വ്യത്യസ്തമാണ് രണ്ടാമത്തെ ടീസര്‍. ഗൗരവമുള്ള ചിന്തയ്ക്ക് പ്രാധാന്യം നല്‍കുന്ന ടീസറില്‍ കട്ടക്കലിപ്പില്‍ എത്തുന്ന ജോയ് താക്കോല്‍ക്കാരനെയാണ് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്.

പുതിയ കാലത്തിന്റെ ചിന്ത

പുണ്യാളന്‍ അഗര്‍ബത്തീസില്‍ യവ സംരഭകന് നേരിടുന്ന പ്രശ്‌നങ്ങളായിരുന്നു വിഷയമായതെങ്കില്‍ പുതിയ കാലത്തിലെ നീറുന്ന യാഥാര്‍ത്ഥ്യങ്ങളാണ് രണ്ടാം ഭാഗത്തിലുള്ളത്. പുതിയ കാലത്തില്‍ സാധരാണക്കാര്‍ നേരിടുന്ന ജീവിത പ്രശ്‌നങ്ങള്‍ക്കെതിരെ ചാട്ടുളി പോലെ തുളച്ച് കയറുന്ന ചോദ്യങ്ങളുമായിട്ടാണ് ജോയ് താക്കോല്‍ക്കാരന്റെ രണ്ടാമങ്കം എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

ഹര്‍ത്താലിന്റെ നഷ്ടം

ഒരു ഹര്‍ത്താല്‍ കഴിയുമ്പോഴേക്കും 300, 400 കോടി രൂപയാണ് കേരളത്തിന് നഷ്ടം സംഭവിക്കുന്നത്. ഇത്തരം ഹര്‍ത്താലുകള്‍ സംസ്ഥാനത്തിനുണ്ടാക്കുന്ന ഈ ഭീമമായ നഷ്ടം നികത്താന്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന പാര്‍ട്ടികളുടെ പാര്‍ട്ടി ഫണ്ടില്‍ നിന്ന് റീഇംബേഴ്‌സ് ചെയ്യുന്ന നിയമം കൊണ്ടുവരുമോ എന്ന കാതലായ ചോദ്യം ജോയ് താക്കോല്‍ക്കാരന്‍ ഉന്നയിക്കുന്നുണ്ട്.

സ്വാതന്ത്ര്യമുണ്ടോ?

നമുക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടോ? റോഡിലിറങ്ങി സ്വന്തം മതത്തിന്റെ പേര് പറയാനുള്ള ധൈര്യമുണ്ടോ ആര്‍ക്കെങ്കിലും? നമ്മുടെ നാട് ഇങ്ങനെയായിരുന്നോ എന്നും ജോയ് ചോദിക്കുന്നു. കേരളത്തിലെ യൂത്തന്മാരെ സൗജന്യ വൈഫൈ കൊടുത്ത് ഉറക്കി കിടത്തിയിരിക്കുകയാണെന്നും ജോയ് പറയുന്നു. സാധാരണക്കാരന്റെ കണ്ണിലൂടെ പുതിയ കാലത്തെ നോക്കിക്കാണുന്നവന്റെ ഉള്ളില്‍ ഉയരുന്ന ചോദ്യങ്ങളാണ് ജോയ് ചോദിക്കുന്നത്.

എനിക്ക് നീതി വേണം

കട്ടക്കലിപ്പില്‍ നില്‍ക്കുന്ന ജോയ് താക്കോല്‍ക്കാരന്‍ നീതിക്ക് വേണ്ടി ജഡ്ജിക്ക് മുന്നില്‍ നീതിക്ക് വേണ്ടി യാചിക്കുന്നിടത്താണ് ഒരു മിനിറ്റില്‍ താഴെയുള്ള ടീസര്‍ അവസാനിക്കുന്നത്. ജോയ്‌യുടെ ദയനീയമായ ചോദ്യവും ജഡ്ജിയുടെ മറുപടിയും ഉയര്‍ത്തുന്ന ചെറിയ ചിരിയോടെയാണ് ടീസര്‍ അവസാനിക്കുന്നത്. ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് ടീസര്‍.

നവംബര്‍ 17ന്

സെന്‍സറിംഗ് പൂര്‍ത്തിയാക്കി ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് നവംബര്‍ 17ന് തിയറ്ററിലെത്തും. പതിവ് പോലെ സംവിധായകന്‍ രഞ്ജിത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2013ലായിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗം തിയറ്ററിലെത്തിയത്. ആദ്യഭാഗത്തില്‍ ചന്ദനത്തിരി ആയിരുന്നു ജോയ് താക്കോല്‍ക്കാരന്റെ പ്രൊഡക്ടെങ്കില്‍ ഇക്കുറി എത്തുന്നത് പുണ്യാളന്‍ വെള്ളവുമായിട്ടാണ്.

പുതിയ കമ്പനി

പുണ്യാളന്‍ അഗര്‍ബത്തീസ് നിര്‍മിച്ചുകൊണ്ടായിരുന്നു ജയസൂര്യയും രഞ്ജിത് ശങ്കറും നിര്‍മാണ രംഗത്തേക്ക് കടന്നു വരുന്നത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ഇരുവരും സുസു സുധി വാത്മീകം, പ്രേതം തുടങ്ങിയ ചിത്രങ്ങളും നിര്‍മിച്ചു. നാലാം വര്‍ഷം രണ്ടാം ഭാഗവുമായി എത്തുമ്പോള്‍ പുണ്യാളന്‍ സിനിമാസ് എന്ന പേരില്‍ പുതിയ സിനിമ വിതരണ കമ്പനിക്ക് ഇരുവരും ചേര്‍ന്ന് രൂപം കൊടുത്തിരിക്കുകയാണ്.

English summary
Punyalan Private Limited second teaser is out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam