»   » ഇക്കുറി അംബാനി ജിയോ കൊണ്ട് വന്ന പോലെ പുണ്യാളന്റെ പുതിയ പ്രൊഡക്ട് പൊളിക്കും! എന്താണെന്ന് അറിയണോ?

ഇക്കുറി അംബാനി ജിയോ കൊണ്ട് വന്ന പോലെ പുണ്യാളന്റെ പുതിയ പ്രൊഡക്ട് പൊളിക്കും! എന്താണെന്ന് അറിയണോ?

By: Teresa John
Subscribe to Filmibeat Malayalam

ജയസൂര്യ ആദ്യമായി നിര്‍മാതാവിന്റെ കുപ്പായം അണിഞ്ഞ സിനിമയായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസ്. ജോയി താക്കോല്‍ക്കാരന്‍ അച്ചായന്റെ വേഷത്തില്‍ ജയസൂര്യ തകര്‍ത്തഭിനയിച്ച സിനിമയുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ആനപ്പിണ്ടത്തില്‍ നിന്നും ചന്ദനതിരി എന്ന ബിസിനസായിരുന്നു ജോയി താക്കോല്‍ക്കാരന്.

കാലില്‍ വീണ് മാപ്പ് പറഞ്ഞിട്ടും നടിയെ വെറുതേ വിടാതെ സംവിധായകന്‍, ടി ആറിന് കനിഹയുടെ വക ചുട്ട മറുപടി!!

എന്നാല്‍ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ ആനപ്പിണ്ടവും അഗര്‍ബത്തീസും മാത്രമായിരിക്കില്ല ഉണ്ടാവുക. ഒരു ഫ്രഷ് ഐഡിയാണ് കൊണ്ടു വരുന്നത്. അംബാനി ജിയോ കൊണ്ട് വന്നത് പോലെ വീ വില്‍ ചെയ്ഞ്ച് ഓള്‍ ദി റൂള്‍സ് ഓഫ് ദിസ് മാര്‍ക്കറ്റ് എന്നാണ് ജോയി പറയുന്നത്.

പുണ്യളാന്‍ പ്രൈവറ്റ് ലിമിറ്റഡ്

രഞ്ജിത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടില്‍ പിറന്ന പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമാണ് പുണ്യളാന്‍ പ്രൈവറ്റ് ലിമിറ്റഡ്. അണിയറയില്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ് സിനിമ.

ആനപ്പിണ്ടവും അഗര്‍ബത്തീസും

ആനപ്പിണ്ടത്തില്‍ നിന്നും അഗര്‍ബത്തീസ് നിര്‍മ്മിച്ചാണ് ജോയി താക്കോല്‍ക്കാരന്‍ ബിസിനസുകാരനായത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ആനപ്പിണ്ടം മാത്രമല്ലെന്നാണ് പറയുന്നത്.

അംബാനി ജിയോ കൊണ്ട് വന്നത് പോലെ

അംബാനി ജിയോ കൊണ്ട് വന്നത് പോലെ വീ വില്‍ ചെയ്ഞ്ച് ഓള്‍ ദി റൂള്‍സ് ഓഫ് ദിസ് മാര്‍ക്കറ്റ് എന്നാണ് ജോയി പറയുന്നത്. മാത്രമല്ല പുതിയ പ്രൊഡക്ട് എന്താണെന്നുള്ള കാര്യവും പുറത്ത് പറഞ്ഞിരിക്കുകയാണ്.

പുണ്യാളന്‍ വെള്ളം

പുണ്യാളന്‍ പേപ്പര്‍, കാപ്പി, പപ്പടം, ടിവി, സോപ്പ്, സ്‌പ്രെ, കൊതുക് തിരി എന്നിങ്ങനെ ഒരുപാട് പ്രൊഡക്ടുകളില്‍ നിന്നുമാണ് വെള്ളം എത്തിയിരിക്കുന്നത്. അഗര്‍ബത്തീസില്‍ നിന്നും പുണ്യാളന്‍ വെള്ളം പൊളിക്കും.

യുണിക് ആന്‍ഡ് ഡിഫറന്‍ഡ് ഐഡിയ

എന്റര്‍ വേള്‍ഡാണ് നമ്മുടെ മാര്‍ക്കറ്റ്. ഖത്തറിനും കുവൈത്തിനും ഓയില്‍ പോലെ, ജപ്പാന്‍ക്കാര്‍ക്ക് അവരുടെ ഹാര്‍ഡ് വര്‍ക്ക് പോലെ, യൂറോപ്പിന് സ്വിസ് ബാങ്ക് പോലെ ഇന്ത്യനെ വേള്‍ഡില്‍ നമ്പര്‍ വണ്‍ ആക്കുന്നത് വെള്ളം മാത്രമാണ്.

English summary
Punyalan Private limited launching new product
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam