»   » ചന്ദനത്തിരി ഉണ്ടാക്കാന്‍ മാത്രമല്ല പുണ്യാളന് ആന, സിനിമയുടെ പ്രമോഷനും നടത്താം!!! അതിങ്ങനെ...

ചന്ദനത്തിരി ഉണ്ടാക്കാന്‍ മാത്രമല്ല പുണ്യാളന് ആന, സിനിമയുടെ പ്രമോഷനും നടത്താം!!! അതിങ്ങനെ...

Posted By: Karthi
Subscribe to Filmibeat Malayalam

ജയസൂര്യ രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ മലയാളത്തിന് ലഭിച്ച പുണ്യാളന്‍ അഗര്‍ബത്തിസ്. ആക്ഷേപ ഹാസ്യത്തിന് പ്രാധന്യം നല്‍കിയ ചിത്രത്തില്‍ ആനപ്പിണ്ടത്തില്‍ നിന്നും ചന്ദനത്തിരി ഉണ്ടാക്കുന്ന വ്യവസായം ആരംഭിക്കാന്‍ ശ്രമിക്കുന്ന യുവ സംരംഭകന്റെ വേഷമായിരുന്നു ജയസൂര്യക്ക്. 

ബോളിവുഡില്‍ അഭിനയിക്കാന്‍ പണം വേണം, അവര്‍ നടപ്പാക്കിയത് സിനിമയെ വെല്ലും തിരക്കഥ! എന്നിട്ടോ?

മംമ്ത മോഹന്‍ദാസിനോട് പ്രണയം... ആ പ്രണയം എങ്ങനെ തുടങ്ങി? ആസിഫ് അലി വെളിപ്പെടുത്തുന്നു!

ഈ ചിത്രത്തിലൂടെ ഡ്രീംസ് ആന്‍ഡ് ബിയോണ്ട് എന്ന നിര്‍മാണ കമ്പനിയും രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്ന് ആരംഭിച്ചു. ഈ കൂട്ടുക്കെട്ടില്‍ നാലോളം ചിത്രങ്ങള്‍ പുറത്തിറങ്ങി. ഇപ്പോഴിതാ പുണ്യളാന്‍ അഗര്‍ബത്തിസീന്റെ രണ്ടാം ഭാഗം ഒരുക്കുകയാണ് ഇരുവരും. സിനിമയ്ക്ക് പുറത്ത് ചില പുതിയ പരീക്ഷണങ്ങള്‍ തുടങ്ങുകയാണ് ഈ ടീം.

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശൂരും പരിസര പ്രദേശങ്ങളിലുമായി പൂര്‍ത്തിയായി കഴിഞ്ഞു. അതിനിടെ ചിത്രത്തിന്റെ പ്രമോഷനും ടീം ആരംഭിച്ചു കഴിഞ്ഞു. പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായ പരീക്ഷണമാണ് ടീം പരീക്ഷിക്കുന്നത്.

ആദ്യമെത്തിയ കുഞ്ഞന്‍ ആന

പുണ്യാളന്‍ തിയറ്ററില്‍ എത്തുന്നതിന് മുമ്പേ മഞ്ഞ നിറമുള്ള ഒരു കുഞ്ഞന്‍ ആനയെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തിയറ്ററില്‍ എത്തിച്ചിരിക്കുന്നത്. തൃശൂര്‍ ഗിരിജ, എറണാകുളം പത്മ തിയറ്ററുകളിലാണ് കുഞ്ഞന്‍ ആന ഇടം പിടിച്ചിരിക്കുന്നത്.

ആരും ഒന്ന് നോക്കി പോകും

ആരും ഒന്ന് നോക്ക് പോകുന്ന ക്യൂട്ടന്‍ കുഞ്ഞന്‍ ആനയില്‍ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന് ടൈറ്റിലും ഭംഗിയായി രേഖപ്പെടുത്തിയിട്ടുണ്ട്. ഉള്ള് പൊള്ളയായ ആനയുടെ മുകള്‍ ഭാഗം തുറന്നിരിക്കുന്നതിനാല്‍ ചവറ് കുട്ടയായും ഉപയോഗിക്കാം.

സ്വന്തം വിതരണ കമ്പനി

പുണ്യാളന്‍ അഗര്‍ബത്തീസ് ജയസൂര്യ രഞ്ജിത് ശങ്കര്‍ ടീമിന്റെ നിര്‍മാണ കമ്പനിക്ക് തുടക്കം കുറിച്ച സിനിമയായിരുന്നെങ്കില്‍ രണ്ടാം ഭാഗത്തിലൂടെ പുണ്യാളന്‍ സിനിമാസിലൂടെ വിതരണ കമ്പിനിക്കാണ് ഇരുവരും തുടക്കമിട്ടിരിക്കുന്നത്.

നംവബര്‍ 17ന്

ആദ്യ ഭാഗ്യത്തിലെ നായികയായ നൈല ഉഷ മാത്രമാണ് രണ്ടാം ഭാഗത്തില്‍ ഇല്ലാത്തത്. ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം നവംബര്‍ 17ന് തിയറ്ററുകളിലെത്തും. പ്രേതം ഫെയിം ശ്രുതി രാമചന്ദ്രനാണ് ചിത്രത്തിലെ നായിക.

ഫേസ്ബുക്ക് പോസ്റ്റ്

കുഞ്ഞന്‍ ആനയെ സംബന്ധിച്ചുള്ള രഞ്ജിത് ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Punyalan private limited new publicity idea.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam