twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മൊത്തം പൊസിറ്റീവാട്ടാ...' പത്തിലും ബോക്‌സ് ഓഫീസില്‍ താരം പുണ്യാളന്‍ തന്നെ!

    By Jince K Benny
    |

    ജയസൂര്യയുടെ കരിയറിലെ ആദ്യത്തെ രണ്ടാം ഭാഗമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമായി രഞ്ജിത് സംവിധാനം ചെയ്ത ചിത്രം എല്ലാ അര്‍ത്ഥത്തിലും ആദ്യ ചിത്രത്തിന്റെ തുടര്‍ച്ചയായി. പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച പുണ്യാളന്‍ ബോക്‌സ് ഓഫീസിലും തരംഗമാകുകയാണ്.

    കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങള്‍ക്ക് പിന്നാലെ മധുപാല്‍! കുപ്രസിദ്ധ പയ്യനായി ടൊവിനോ! കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങള്‍ക്ക് പിന്നാലെ മധുപാല്‍! കുപ്രസിദ്ധ പയ്യനായി ടൊവിനോ!

    അമല പോളിന്റെ ഗ്ലാമറും കോടികളുടെ പ്രമോഷനും തുണച്ചില്ല... തിരുട്ടുപയലേ 2വിന് തിരിച്ചടി! അമല പോളിന്റെ ഗ്ലാമറും കോടികളുടെ പ്രമോഷനും തുണച്ചില്ല... തിരുട്ടുപയലേ 2വിന് തിരിച്ചടി!

    തുടക്കം മുതല്‍ സ്ഥിരതയാര്‍ന്ന കളക്ഷന്‍ നിലനിര്‍ത്തുന്ന ചിത്രം മൂന്നാം വാരത്തിലും മികചച് പ്രേക്ഷക പിന്തുണ നേടി പ്രദര്‍ശനം തുടരുകയാണ്. സമീപകാലത്ത് ഒരു ജയസൂര്യ ചിത്രത്തിന് ലഭിക്കുന്ന മികച്ച ബോക്‌സ് ഓഫീസ് പ്രതികരണമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റേത്.

    സ്ഥിരതയുള്ള പ്രകടം

    സ്ഥിരതയുള്ള പ്രകടം

    ബോക്‌സ് ഓഫീസില്‍ പത്ത് ദിവസം പിന്നിടുമ്പോഴും സ്ഥിരതയുള്ള പ്രകടനമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് കാഴ്ചവയ്ക്കുന്നത്. ആദ്യ ദിനങ്ങളില്‍ കളക്ഷനില്‍ കാര്യമായ വര്‍ദ്ധന ഓരോ ദിവസവും സൃഷ്ടിക്കാന്‍ കഴിഞ്ഞ ചിത്രത്തിന് ആദ്യവാരം പിന്നിടുമ്പോള്‍ ശരാശരി കളക്ഷന്‍ ഒരു കോടിക്ക് മുകളില്‍ നിലനിര്‍ത്താനും സാധിച്ചു.

    പത്ത് ദിവസത്തെ കളക്ഷന്‍

    പത്ത് ദിവസത്തെ കളക്ഷന്‍

    രണ്ടാം വാരാന്ത്യത്തിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിച്ച പുണ്യാളന്‍ പത്ത് ദിവസം കൊണ്ട് നേടിയത് 11.2 കോടിയാണ്. ശരാശരി ഒരു ദിവസം 1.12 കോടി രൂപ. അവസാന മൂന്ന് ദിവസം കൊണ്ട് മാത്രം നേടിയത് 2.76 കോടിയാണ്. പ്രവര്‍ത്തി ദിവസങ്ങളേക്കാള്‍ മുന്‍തൂക്കം നേടാന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

    ആദ്യവാര കളക്ഷന്‍

    ആദ്യവാര കളക്ഷന്‍

    നവംബര്‍ 17ന് തിയറ്ററിലെത്തിയ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ഒരാഴ്ച കൊണ്ട് കേരളത്തിലെ തിയറ്ററുകളില്‍ നിന്നും നേടിയത് 8.44 കോടിയാണ്. വാരാന്ത്യത്തിലെ മികവ് പ്രവര്‍ത്തി ദിവസങ്ങളിലും ചിത്രത്തിന് നിലനിര്‍ത്താന്‍ സാധിച്ചില്ല. എങ്കിലും ശരാശരി കളക്ഷന്‍ ചിത്രം നേടി.

    അവധി ആഘോഷമാക്കി

    അവധി ആഘോഷമാക്കി

    വാരാന്ത്യത്തിലെ അവധി ദിനങ്ങളെ ആഘോഷമാക്കി മാറ്റാന്‍ പുണ്യാളന് സാധിച്ചു. ഏതൊരു ചിത്രവും മികച്ച കളക്ഷന്‍ നേടുന്ന വെള്ളി, ശനി, ഞായര്‍ ദിവസങ്ങളെ ചിത്രം കൃത്യമായി ഉപയോഗപ്പെടുത്തി. ആദ്യ വാരാന്ത്യം കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 5.68 കോടിയാണ്.

    തുടക്കം പൊളിച്ചു...

    തുടക്കം പൊളിച്ചു...

    120ഓളം തിയറ്ററുകളില്‍ മാത്രം പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ തുടക്കം മികച്ചതായിരുന്നു. 1.68 കോടിയായിരുന്നു പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ ദിന കളക്ഷന്‍. സംവിധാകനും നിര്‍മാതാക്കളില്‍ ഒരാളുമായ രഞ്ജിത് ശങ്കറായിരുന്നു ആദ്യ ദിന കളക്ഷന്‍ പുറത്ത് വിട്ടത്.

    ആവേശമുയര്‍ത്തിയ രണ്ടാം ദിനം

    ആവേശമുയര്‍ത്തിയ രണ്ടാം ദിനം

    കളക്ഷനില്‍ ആദ്യ ദിനത്തേക്കാള്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിച്ച ചിത്രം രണ്ട് ദിവസം കൊണ്ട് നേടിയത് 3.52 കോടിയാണ്. പ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുത്തു എന്നതിന്റെ തെളിവാണ് രണ്ടാം ദിവസം കളക്ഷനില്‍ ഉണ്ടിയിരിക്കുന്ന വര്‍ദ്ധന.

    കളക്ഷന്‍ കൂടുന്നു

    കളക്ഷന്‍ കൂടുന്നു

    തിയറ്ററില്‍ ഓരോ ദിവസം പിന്നിടുമ്പോഴും ചിത്രത്തിന്റെ കളക്ഷനില്‍ വര്‍ദ്ധനവുണ്ടാകുന്നുണ്ട്. ആദ്യ ദിനം 1.68 കോടി നേടിയപ്പോള്‍ രണ്ടാം ദിവസം നേടിയത് 1.84 കോടിയാണ്. 16 ലക്ഷത്തിന്റെ വര്‍ദ്ധന. മൂന്നാം ദിവസം 2.16 കോടിയായിരുന്നു നേട്ടം. രണ്ടാം ദിവസത്തേക്കാള്‍ 32 ലക്ഷമാണ് അധികം ലഭിച്ചത്.

    ആദ്യ തിരിച്ചടി

    ആദ്യ തിരിച്ചടി

    ചിത്രത്തിന് നേരിട്ട ആദ്യ തിരിച്ചടി ആദ്യവാരത്തിലെ പ്രവര്‍ത്തി ദിനങ്ങളിലായിരുന്നു. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള നാല് ദിവസം കൊണ്ട് ചിത്രം നേടിയത് 2.76 കോടിയായിരുന്നു. അതായത് ഒരു ദിവസം ശരാശരി 69 ലക്ഷം വീതം. ഞായറാഴച് മാത്രം ചിത്രത്തിന് 2.16 കോടി കളക്ഷന്‍ നേടാനായി എന്നതുകൂടെ ചേര്‍ത്ത് വായിക്കുമ്പോള്‍ ഇത് ചിത്രത്തിന് ലഭിക്കുന്ന ആദ്യ തിരിച്ചടിയാണ്.

    പുണ്യാളന്‍ വെള്ളം

    പുണ്യാളന്‍ വെള്ളം

    ആദ്യ ഭാഗത്തില്‍ ആനപ്പിണ്ടത്തില്‍ നിന്നും ചന്ദനത്തിരി ഉണ്ടാക്കി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ ജോയ് താക്കോല്‍ക്കാരന്‍ ഇക്കുറി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത് പുണ്യാളന്‍ വെള്ളമാണ്. അതും ആന മൂത്രത്തില്‍ നിന്നും ഉണ്ടാക്കുന്ന വെള്ളം.

    English summary
    Punyalan Private Limited ten days Kerala Box office collection is out. It collects 11.2 crores with in ten days.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X