ജയസൂര്യയുടെ പുണ്യാളന്‍ ഞെട്ടിക്കാനുള്ള പുറപ്പാടാണ്! ജോയി താക്കോല്‍ക്കാരനുമായി ട്രെയിലര്‍ പുറത്ത്!!

Recommended Video

യൂട്യൂബില്‍ പുണ്യാളനാണ് താരം | filmibeat Malayalam

രഞ്ജിത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ആനപ്പിണ്ടത്തില്‍ നിന്നും അഗര്‍ബത്തീസ് ഉണ്ടാക്കുന്ന ബിസിനസുകാരനായ ജോയി താക്കോല്‍ക്കാരന്റെ കഥയായിരുന്നു സിനിമയിലൂടെ പറഞ്ഞിരുന്നത്.

രണ്ടാം ഭാഗത്തില്‍ ആനപ്പിണ്ടത്തിന് പുറമെ ഒരുപാട് ബിസിനസുകള്‍ പരീക്ഷിച്ച് നോക്കുന്ന ജോയി താക്കോല്‍ക്കാരനാണ് ഉണ്ടാവുക. അതില്‍ പ്രധാനം പുണ്യാളന്‍ വെള്ളം എന്ന പ്രൊഡക്ടായിരിക്കും. സിനിമയില്‍ നിന്നും ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്.

 പുണ്യളാന്‍ അഗര്‍ബത്തീസ്

പുണ്യളാന്‍ അഗര്‍ബത്തീസ്

ജയസൂര്യ ആദ്യമായി നിര്‍മാതാവിന്റെ കുപ്പായം അണിഞ്ഞ സിനിമയായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസ്. ജോയി താക്കോല്‍ക്കാരന്‍ എന്ന നല്ലൊരു അച്ചായന്റെ വേഷത്തില്‍ ജയസൂര്യ തകര്‍ത്തഭിനയിച്ച സിനിമയുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.

പുണ്യളാന്‍ പ്രൈവറ്റ് ലിമിറ്റഡ്

പുണ്യളാന്‍ പ്രൈവറ്റ് ലിമിറ്റഡ്

രഞ്ജിത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടില്‍ തന്നെ നിര്‍മ്മിക്കുന്ന പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമാണ് പുണ്യളാന്‍ പ്രൈവറ്റ് ലിമിറ്റഡ്. അണിയറയില്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന സിനിമ നവംബറില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് പറയുന്നത്.

 ട്രെയിലര്‍ പുറത്ത്

ട്രെയിലര്‍ പുറത്ത്

നീതി നേടുന്നതിനായി കോടതിയിലേക്ക് പോവുന്ന ജോയിയെയും മറ്റ് ചില സസ്‌പെന്‍സ് കാര്യങ്ങളും ഒളിപ്പിച്ചിട്ടാണ് ചിത്രത്തില്‍ നിന്നും പുതിയ ട്രെയിലര്‍ വന്നിരിക്കുന്നത്.

ആനപ്പിണ്ടവും അഗര്‍ബത്തീസും

ആനപ്പിണ്ടവും അഗര്‍ബത്തീസും

ആനപ്പിണ്ടത്തില്‍ നിന്നും ചന്ദനതിരി നിര്‍മ്മിക്കുന്ന ബിസിനസായിരുന്നു ജോയി താക്കോല്‍ക്കാരന്. എന്നാല്‍ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിര്‍മ്മിക്കുന്നത് ആനപ്പിണ്ടവും അഗര്‍ബത്തീസും മാത്രമായിരിക്കില്ലെന്ന് മുമ്പ് പറഞ്ഞിരുന്നു.

പുണ്യാളന്‍ വെള്ളം

പുണ്യാളന്‍ വെള്ളം

പുണ്യാളന്‍ പേപ്പര്‍, കാപ്പി, പപ്പടം, ടിവി, സോപ്പ്, സ്‌പ്രെ, കൊതുക് തിരി എന്നിങ്ങനെ ഒരുപാട് പ്രൊഡക്ടുകളില്‍ നിന്നും അമ്പാനി ജിയോ കൊണ്ട് വന്നത് പോലെ എല്ലാം മാറ്റി മറിക്കാനുള്ള ഉദ്ദേശവുമായിട്ടാണ് പുണ്യാളന്‍ വെള്ളം എത്തിയിരിക്കുന്നത്.

സിനിമ ഞെട്ടിക്കും

സിനിമ ഞെട്ടിക്കും

പുറത്ത് വന്ന ട്രെയിലറുകളില്‍ നിന്നും ഇത്തവണ ജോയി താക്കോല്‍ക്കാരനും സംഘവും ഞെട്ടിക്കുമെന്നാണ് തോന്നുന്നത്. കാരണം സോഷ്യല്‍ മീഡിയ വഴി സിനിമയ്കക്ക് അത്രയധികം പ്രചാരം കിട്ടിയിരിക്കുകയാണ്.

പ്രധാന കഥാപാത്രങ്ങള്‍

പ്രധാന കഥാപാത്രങ്ങള്‍

ജയസൂര്യ നായകനായി അഭിനയിക്കുമ്പോള്‍ ഒപ്പം അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജയരാഘവന്‍, ആര്യ, ഗിന്നസ് പക്രു, ശ്രീജിത്ത് രവി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രേതം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ശ്രുതി രാമചന്ദ്രനാണ് നായികയായി അഭിനയിക്കുന്നത്.

 നിര്‍മാണം

നിര്‍മാണം

ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ സിനിമയുടെ സംവിധായകനായ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്നത്. പുണ്യാളന്‍ സിനിമയുടെ ബാനറിലായിരിക്കും ചിത്രം വിതരണം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X