»   » ജോയ് താക്കോല്‍ക്കാരന്റെ ഒരു രൂപ കൈക്കൂലി ക്ലിക്ക്ഡ്! വാരാന്ത്യം ബോക്‌സ് ഓഫീസില്‍ പണക്കിലുക്കം!

ജോയ് താക്കോല്‍ക്കാരന്റെ ഒരു രൂപ കൈക്കൂലി ക്ലിക്ക്ഡ്! വാരാന്ത്യം ബോക്‌സ് ഓഫീസില്‍ പണക്കിലുക്കം!

Posted By:
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    ഭരണകര്‍ത്താക്കളായ രാഷ്ട്രീയക്കാരുടെ അഴിമതിക്കും ജനദ്രോഹത്തിനുമെതിരെയുള്ള സാധാരണക്കാരന്റെ ശബ്ദമാകുകയാണ് ജോയ് താക്കോല്‍ക്കാരന്‍. പുണ്യാളന്‍ അഗര്‍ബത്തീസിന് രണ്ടാം ഭാഗമായി രഞ്ജിത് ശങ്കര്‍ ഒരുക്കിയ ജയസൂര്യ ചിത്രം പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റ്ഡ് ബോക്‌സ് ഓഫീസില്‍ ശക്തമായ കുതിപ്പിലാണ്.

    എല്ലാം അറിഞ്ഞിട്ടും എന്തിനായിരുന്നു, ലാലു ചേട്ടാ! 'ഏട്ടന്‍' ചിത്രത്തില്‍ സെല്‍ഫ് ട്രോളോ?

    രണ്ടര വര്‍ഷം ജയസൂര്യ കിടന്നുറങ്ങിയത് കോട്ടയം ബസ് സ്റ്റാന്‍ഡില്‍! ഇഷ്ട നമ്പര്‍ തന്നതും കോട്ടയം!

    നവംബര്‍ 17 വെള്ളിയാഴ്ച തിയറ്ററിലെത്തിയ ചിത്രത്തിന് ഓരോ ദിവസവും പ്രേക്ഷക പ്രീതി കൂടുകയാണ്. ഇത് കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട്. ആദ്യ ഭാഗത്തിന്റെ വിജയം ആവര്‍ത്തിക്കുകയാണ് രണ്ടാം ഭാഗം എന്ന സൂചനയാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് നല്‍കുന്നത്.

    വന്‍ കുതിപ്പ്

    പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ അഞ്ച് ദിവസങ്ങളിലെ കുതിപ്പ് പരിശോധിക്കുമ്പോള്‍ വന്‍ കുതിപ്പാണ് കാണുന്നത്. ഒരോ ദിവസം പിന്നിടുമ്പോഴും ചിത്രത്തിന്റെ കളക്ഷനിലും ആനുപാതികമായ വര്‍ദ്ധനയാണുണ്ടാകുന്നത്.

    വാരാന്ത്യം

    വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ ഏതൊരു ചിത്രത്തിനും മികച്ച കളക്ഷന്‍ നേടാന്‍ സാധിക്കുന്ന അവധി ദിനങ്ങളാണ്. ഇത് ഭംഗിയായി ചിത്രം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആദ്യ വാരാന്ത്യം കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 5.68 കോടിയാണ്.

    മികച്ച തുടക്കം

    120ഓളം തിയറ്ററുകളില്‍ മാത്രം പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ തുടക്കം മികച്ചതായിരുന്നു. 1.68 കോടിയായിരുന്നു പുണ്യാളന്റെ ആദ്യ ദിന കളക്ഷന്‍. സംവിധാകനും നിര്‍മാതാക്കളില്‍ ഒരാളുമായ രഞ്ജിത് ശങ്കറായിരുന്നു ആദ്യ ദിന കളക്ഷന്‍ പുറത്ത് വിട്ടത്.

    മുന്നോട്ട് കുതിച്ച രണ്ടാം ദിനം

    കളക്ഷനില്‍ ആദ്യ ദിനത്തേക്കാള്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിച്ച ചിത്രം രണ്ട് ദിവസം കൊണ്ട് നേടിയത് 3.52 കോടിയാണ്. പ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുത്തു എന്നതിന്റെ തെളിവാണ് രണ്ടാം ദിവസം കളക്ഷനില്‍ ഉണ്ടിയിരിക്കുന്ന വര്‍ദ്ധന.

    കളക്ഷന്‍ കൂടുന്നു

    തിയറ്ററില്‍ ഓരോ ദിവസം പിന്നിടുമ്പോഴും ചിത്രത്തിന്റെ കളക്ഷനില്‍ വര്‍ദ്ധനവുണ്ടാകുന്നുണ്ട്. ആദ്യ ദിനം 1.68 കോടി നേടിയപ്പോള്‍ രണ്ടാം ദിവസം നേടിയത് 1.84 കോടിയാണ്. 16 ലക്ഷത്തിന്റെ വര്‍ദ്ധന. മൂന്നാം ദിവസം 2.16 കോടിയായിരുന്നു നേട്ടം. രണ്ടാം ദിവസത്തേക്കാള്‍ 32 ലക്ഷമാണ് അധികം ലഭിച്ചത്.

    പുണ്യാളന്‍ വെള്ളം

    ആദ്യ ഭാഗത്തില്‍ ആനപ്പിണ്ടത്തില്‍ നിന്നും ചന്ദനത്തിരി ഉണ്ടാക്കി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ ജോയ് താക്കോല്‍ക്കാരന്‍ ഇക്കുറി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത് പുണ്യാളന്‍ വെള്ളമാണ്. അതും ആന മൂത്രത്തില്‍ നിന്നും ഉണ്ടാക്കുന്ന വെള്ളം.

    ഒരു രൂപ കൈക്കൂലി

    ഭരണാധികാരികളായ രാഷ്ട്രീയക്കാരോടുള്ള രോഷം വോട്ടിലൂടെ പ്രകടപ്പിക്കാനുള്ള പിന്തുണയായി ജോയ് താക്കോല്‍ക്കാരന്‍ എന്ന ജയസൂര്യ കഥാപാത്രം ജനങ്ങളോട് ആവശ്യപ്പെടുന്നത് ഒരു രൂപ കൈക്കൂലിയാണ്. കുമിഞ്ഞ് കൂടിയ ഒരു രൂപ പോലെ ബോക്‌സ് ഓഫീസിലും പണക്കിലുക്കമായി ചിത്രം മാറിയിരിക്കുകയാണ്.

    English summary
    Punyalan Private Limited first weekend Kerala Box office collection is out. It collects 5.68 crores.

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more