തിയറ്ററിലെത്തും മുമ്പേ ഹിറ്റായി ജയസൂര്യയുടെ പുണ്യാളന്‍! ജോയ് താക്കോല്‍ക്കാരന്‍ പൊരിച്ചൂട്ടാ..!

റിലീസിന് മുമ്പ് ഹിറ്റ് ലിസ്റ്റില്‍ ഇടം നേടി പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്.

By Jince K Benny

ജോയ് താക്കോല്‍ക്കാരന്‍ എന്ന യുവ സംരംഭകനെ മലയാൡപ്രേക്ഷകര്‍ അത്ര പെട്ടന്നൊന്നും മറക്കാന്‍ ഇടയില്ല. അത്രത്തോളം പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ് പുണ്യാളന്‍ അഗര്‍ബത്തീസ്. ഒരു പുതിയ സംരംഭം ആരംഭിക്കുന്നതിനായി ഒരു യുവാവ് നടത്തുന്ന ശ്രമങ്ങളും നേരിടുന്ന തടസങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

പ്രേക്ഷകര്‍ ഏറ്റെടുത്ത പുണ്യാളന്‍ അഗര്‍ബത്തീസിന് രണ്ടാം ഭാഗവുമായി എത്തുകയാണ് സംവിധായകന്‍ രഞ്ജിത് ശങ്കറും ജയസൂര്യയും. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെ റിലീസിന് മുമ്പേ പ്രേക്ഷകര്‍ ഏറ്റെടുത്തു.

ട്രെയിലര്‍

ട്രെയിലര്‍

ഞായറാഴ്ച റിലീസ് ചെയ്ത ചിത്രത്തിന്റെ തിയറ്ററിക്കല്‍ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. യൂടൂബിലും ഫേസ്ബുക്കിലുമാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. 1.37 മിനിറ്റാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം.

നമ്പര്‍ വണ്‍

നമ്പര്‍ വണ്‍

യൂടൂബില്‍ റിലീസ് ചെയ്ത ട്രെയിലര്‍ യൂടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമത് എത്തിയിരിക്കുകയാണ്. റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് ട്രെയിലര്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇതിനോടകം നാല് ലക്ഷത്തിലധികം ആളുകള്‍ ട്രെയിലര്‍ കണ്ട് കഴിഞ്ഞു.

പുതിയ ഗഡികളും

പുതിയ ഗഡികളും

പുണ്യാളന്‍ അഗര്‍ബത്തീസിലുണ്ടായിരുന്ന പഴയ താരങ്ങള്‍ക്കൊപ്പം പുതിയ ഗഡികളും പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിലെ ജോയ് താക്കോല്‍ക്കാന്റെ പുതിയ സംരഭത്തിനൊപ്പം ഉണ്ട്. ധര്‍മ്മജനും പക്രുവും ആര്യയും പുതിയ ഗഡികളായി ഉണ്ട്.

നവംബറില്‍ തിയറ്ററിലേക്ക്

നവംബറില്‍ തിയറ്ററിലേക്ക്

ചിത്രീകരണം പൂര്‍ത്തിയാക്കിയ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. നവംബര്‍ പതിനേഴിന് ചിത്രം തിയറ്ററിലെത്തും. പുണ്യാളന്‍ സിനിമാസാണ് ചിത്രം തിയറ്ററിലെത്തിക്കുന്നത്.

പുണ്യാളന്‍ സിനിമാസ്

പുണ്യാളന്‍ സിനിമാസ്

ജോയ് താക്കോല്‍ക്കാരന്റെ പുതിയ സംരംഭത്തിനൊപ്പം ജയസൂര്യയും രഞ്ജിത് ശങ്കറും പുതിയ ഒരു സംരംഭത്തിനും തുടക്കം കുറിച്ചു, പുണ്യാളന്‍ സിനിമാസ് എന്ന വിതരണ കമ്പനി. ഇരുവരും ചേര്‍ന്നുള്ള ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ആദ്യ നിര്‍മാണ സംരംഭമായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസ്.

പുതിയ പ്രൊഡക്ട്

പുതിയ പ്രൊഡക്ട്

പുണ്യാളന്‍ അഗര്‍ബത്തീസില്‍ ആനപ്പിണ്ഡത്തില്‍ നിന്നും ഉണ്ടാക്കുന്ന പുണ്യാളന്‍ അഗര്‍ബത്തീസുമായി എത്തിയ ജോയ് താക്കോല്‍ക്കാരന്‍ ഇക്കുറി എത്തുന്നത് പുണ്യാളന്‍ കുപ്പി വെള്ളവുമായിട്ടാണ്. പുണ്യാളന്‍ കുപ്പി വെള്ളവും കേരളത്തില്‍ ഹിറ്റാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X