twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആശ്രമകന്യകയായി ലക്ഷ്മിഗോപാലസ്വാമി

    By Staff
    |

    ആശ്രമകന്യകയായി ലക്ഷ്മിഗോപാലസ്വാമി
    സപ്തംബര്‍ 05, 2000

    മഹാഭാരതത്തെ ഉപജീവിച്ച് മലയാളത്തില്‍ വീണ്ടും ഒരു സിനിമ ഒരുങ്ങുന്നു. സന്യാസാശ്രമത്തെയും ആശ്രമകന്യകകളെയും പുരാണ കഥാപാത്രങ്ങളെയും കോര്‍ത്തിണക്കിയൊരുക്കുന്ന ചിത്രത്തിന് പുണ്യം എന്നാണ് പേരിട്ടിരിക്കുന്നത്.

    ഇന്ദ്രന്റെ ശാപമേറ്റ അശ്വനീദേവകള്‍ പാതാളത്തിലേക്കുള്ള മാര്‍ഗമധ്യേ ഒരു ആശ്രമ കന്യകയെ കണ്ടു മുട്ടുന്നു.ആദ്യകാഴ്ചയില്‍ത്തന്നെ അവളില്‍ തല്‍പരയായ അശ്വനീദേവകളിലൊരുവന് അവളെ സ്വന്തമാക്കണമെന്നു തോന്നി. അവളെ പിന്തുടര്‍ന്നു പോയ അവരുടെ അനുഭവങ്ങളും കാഴ്ചകളുമാണ് രാജേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുണ്യത്തിലെ പ്രമേയം.

    ആശ്രമകന്യകയായി ലക്ഷ്മി ഗോപാലസ്വാമി (സീതാലക്ഷ്മി)യാണ് വേഷമിടുന്നത്. ശാപമേറ്റ അശ്വനീദേവകളായി ബോബന്‍ ആലുമ്മൂടനും കൃഷ്ണകുമാറും വരുന്നു. ജെ.കെ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കുഞ്ഞുമോന്‍, നിസ്സാര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    കഥ ബി.എസ്. മിനിയുടേത്. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ഷംസും രാജേഷ് നാരായണനും ചേര്‍ന്നാണ്. ഛായാഗ്രഹണം ഗോപിനാഥും എഡിറ്റിംഗ് ബോസും നിര്‍വഹിക്കുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X