തിക്കും തിരക്കും ദാരുണന്ത്യവും! തിയേറ്ററുകളില്‍ അല്ലു അര്‍ജുന്‍ തരംഗമായി പുഷ്പ 2, പ്രേക്ഷക പ്രതികരണമിങ്ങനെ...
തിയേറ്ററുകളില്‍ വീണ്ടും പുഷ്പരാജായി തരംഗം സൃഷ്ടിച്ചിരിക്കുകയാണ് അല്ലു അര്‍ജുന്‍. ആക്ഷന്‍ ഡ്രാമയായി ഒരുക്കിയ പുഷ്പയുടെ രണ്ടാം ഭാഗമാണ് ഇന്ന് തിയേറ്ററുകളില്‍ റിലീസിന് എത്തിയത്. കഴിഞ്ഞ കുറെ നാളുകളായി പുഷ്പയുടെ പ്രമോഷന്‍ തിരക്കുകളില്‍ ആയിരുന്നു നടന്‍. ഇതിലൂടെ പ്രേക്ഷകരെ സ്വാധീനിക്കാന്‍ സാധിച്ചു എന്നതിന്റെ തെളിവാണ് റിലീസ് ദിവസം തിയേറ്ററുകളില്‍ ഉണ്ടായിരിക്കുന്ന തിരക്ക്.
തെന്നിന്ത്യയിലൊട്ടാകെ പുഷ്പ കാണാന്‍ ആരാധകരുടെ തിക്കും തിരക്കുമാണ്. ഇതിനിടെ ഒരാളുടെ മരണമുണ്ടാവുകയും ചെയ്തു. അത്രത്തോളം പ്രതികരണമാണ് സിനിമയുടെ ആദ്യ ഷോ യ്ക്ക് ലഭിച്ചിരിക്കുന്നത്.

റൊ്മാന്റിക് സിനിമകളില്‍ നിന്നും വ്യത്യസ്തമായി അല്ലു അര്‍ജുന്റെ ആക്ഷന്‍ പടമായിട്ടാണ് പുഷ്പ വരുന്നത്. ആദ്യഭാഗം തെലുങ്ക് നാട്ടില്‍ മാത്രമല്ല ഇന്ത്യയിലൊട്ടാകെ വലിയ വിജയമായി. കേരളത്തിലും പ്രേക്ഷകരെ അത്രത്തോളം സ്വാധീനിച്ച സിനിമയുടെ രണ്ടാം ഭാഗമാണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്.
ആദ്യ ഷോ കഴിഞ്ഞത് മുതല്‍ നെഗറ്റീവ് വാര്‍ത്തയാണ് പുറത്ത് വരുന്നത്. പുഷ്പ 2 റിലീസിനിടെ സ്‌ക്രീനിന് സമീപത്ത് നിന്ന് തീപ്പന്തം കത്തിച്ചെന്ന വാര്‍ത്ത വന്നിരിക്കുകയാണ്. തിയേറ്ററില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും നടത്തിയ അക്രമണത്തില്‍ നാല് പേര്‍ പിടിയിലാവുകയും ചെയ്തു. ബംഗളൂരുവിലുള്ള തിയേറ്ററില്‍ ഇന്നലെ രാത്രിയില്‍ നടത്തിയ ഫാന്‍സ് ഷോയ്ക്കിടെയാണ് സംഭവം നടക്കുന്നത്.
ഇതിനിടെ പുഷ്പ കാണാനെത്തിയ ഒരു സ്ത്രീ തിക്കിലും തിരക്കിലും പെട്ട് മരണപ്പെടുകയും ചെയ്തു. ഹൈദരാബാദിലാണ് സംഭവം. ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശി രേവതി (39) ആണ് മരിച്ചത്. തിക്കിലും തിരക്കിലും പെട്ട് നിലത്ത് വീണ രേവതിയുടെ മുകളിലേക്ക് ആളുകള്‍ വീണതോടെ മരണപ്പെടുന്നത്.

സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. അല്ലുവിന്റെ പ്രകടനവും മറ്റും പോസിറ്റീവായിട്ടും നെഗറ്റീവായിട്ടുമാണ് ആരാധകര്‍ പറയുന്നത്.
നല്ല രീതിയില്‍ എന്‍ജോയ് ചെയ്ത ആദ്യ പകുതി. കിടുവായി തോന്നിയ ഇന്റര്‍വെല്‍ പോര്‍ഷന്‍. പിന്നെ ചെവി പൊട്ടലുമില്ല, അലര്‍ച്ചയുമില്ല. തല വേദനയും ഇല്ല. സ്‌ക്രീനില്‍ അഭിനയിക്കുന്നവരും, ഓഫ് സ്‌ക്രീനില്‍ ഉള്ളവരും എല്ലാവരും കൂടെ ചേര്‍ന്ന് കോമാളി കളി. രശ്മിക എന്തൊരു വെറുപ്പീര്. ആദ്യ പകുതിയിലെ ഏക കല്ല് കടി അവളും അല്ലുവുമായുള്ള കോംബോ സീനുകളായിരുന്നു. സ്‌ക്രീനില്‍ വരുമ്പോള്‍ എല്ലാം..??
പിന്നെ അടുത്ത കോമഡി ഫഹദ് ഫാസില്‍ വരുന്നു, വെല്ലുവിളിക്കുന്നു, ഊക്ക് വാങ്ങുന്നു, പോവുന്നു. ക്ലൈമാക്‌സിന് മുന്നേ ഒരു ഫൈറ്റ് ഉണ്ട്. എങ്ങനെയാണ് ഇങ്ങനെ ഓക്കെ ചെയ്ത് വെക്കാന്‍ തോന്നുന്നത്? പാട്ടുകള്‍, BGM, VFX, അങ്ങനെ എല്ലാം ശോകം. ആദ്യ പകുതി എന്‍ജോയ് ചെയ്തു എന്നല്ലാണ്ട് വേറൊന്നും ഇല്ലാത്ത നിര്‍ഗുണ പടം.
തീയേറ്റര്‍ വിട്ട് ഇറങ്ങുമ്പോള്‍ ഇനി ഇതിന് ബാക്കിയായി ഒരു ഭാഗം കൂടെയുണ്ടല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ ആകെ ഒരു വിഷമം മാത്രമാണ്.


Click it and Unblock the Notifications