രഞ്ജിത്ത് തന്ത്രം ഫലിച്ചില്ല, പുത്തന്‍ പണം പിന്നോട്ട്, 10 കലക്ഷന്‍ റിപ്പോര്‍ട്ട് വരുമ്പോള്‍...

By Rohini

കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന് ശേഷം രഞ്ജിത്തും മമ്മൂട്ടിയും ഒന്നിച്ച ചിത്രമാണ് പുത്തന്‍ പണം. നോട്ട് നിരോധനത്തെയും പുതിയ നോട്ടുകളെയും കുറിച്ച് കഥ പറയുന്ന ചിത്രത്തിന് സമകാലിക പ്രശസ്തി ഉണ്ടെങ്കിലും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിയ്ക്കുന്നത്.

എ പടം എന്ന് ആക്ഷേപം, മമ്മൂട്ടിയുടെ പുത്തന്‍ പണം കാണാന്‍ കുട്ടികളെ അനുവദിയ്ക്കുന്നില്ല

ആദ്യ ദിവസം മോശമല്ലാത്ത കലക്ഷന്‍ നേടിയെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആ വിജയം മുന്നോട്ട് കൊണ്ടു പോകാന്‍ ചിത്രത്തിന് കഴിഞ്ഞില്ല. ചിത്രത്തിന്റെ പത്ത് ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നു, നോക്കാ...

പത്ത് ദിവസം കൊണ്ട്

പത്ത് ദിവസം കൊണ്ട്

ട്രേഡ് അനലൈസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം പത്ത് ദിവസങ്ങള്‍ കൊണ്ട് പുത്തന്‍ പണം കേരളത്തില്‍ നിന്നും നേടിയത് 6.48 കോടി രൂപയാണ്. മമ്മൂട്ടി - രഞ്ജിത്ത് കൂട്ടുകെട്ടില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിടത്തോളം ചിത്രം എത്തിയില്ല എന്നാണ് തിയേറ്റര്‍ റിപ്പോര്‍ട്ട്.

ആദ്യ ദിവസങ്ങള്‍

ആദ്യ ദിവസങ്ങള്‍

ആദ്യ ദിവസം ചിത്രത്തിന് മോശമല്ലാത്ത കലക്ഷന്‍ ലഭിച്ചിരുന്നു. വിഷു മത്സര ചിത്രങ്ങള്‍ക്കൊപ്പം എത്തി 1.87 കോടി രൂപ പുത്തന്‍ പണം ആദ്യ ദിവസം നേടി. നാല് ദിവസം കൊണ്ട് 4.57 കോടി രൂപയും നേടി. എന്നാല്‍ വരും ദിവസങ്ങളില്‍ പിന്നോട്ട് പോയ ചിത്രത്തിന് പത്ത് ദിവസം കൊണ്ട് 6.48 കോടി മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ..

കേരളത്തിന് പുറത്ത്

കേരളത്തിന് പുറത്ത്

കേരളത്തിന് പുറത്ത് പുത്തന്‍ പണം നേടിയ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല. ഇന്ത്യയ്ക്ക് പുറത്ത് ചിത്രം പ്രദര്‍ശനത്തിന് ഇത്തിയിട്ടില്ല. വൈകാതെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ഗ്രേറ്റ് ഫാദര്‍

ഗ്രേറ്റ് ഫാദര്‍

അതേ സമയം പുത്തന്‍ പണത്തിന് മുന്‍പ് തിയേറ്ററിലെത്തിയ മമ്മൂട്ടിയുടെ ദ ഗ്റ്റ് ഫാദര്‍ എന്ന ചിത്രം പ്രേക്ഷക പ്രീതിയും സാമ്പത്തിക വിജയവും നേടി മുന്നേറുകയാണ്. ഇതിനോടകം ചിത്രം 50 കോടി കലക്ഷന്‍ നേടി.

പരാജയത്തിന് കാരണം?

പരാജയത്തിന് കാരണം?

വിഷു ചിത്രങ്ങള്‍ തമ്മിലുള്ള കടുതച്ത മത്സരം ഒരു കാരണമാണ്. കൂടാതെ രഞ്ജിത്ത് - മമ്മൂട്ടി ചിത്രത്തിലുള്ള അമിതമായ പ്രേക്ഷക പ്രതീക്ഷയും തിരിച്ചടിയായി. അതിനൊക്കെ അപ്പുറം, എ പടം എന്ന സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് വിനയായത്. പല തിയേറ്ററുകളിലും 18 വയസ്സിന് താഴെയുള്ള കുട്ടികളുമായി എത്തിയ കുടുംബത്തെ തിയേറ്ററില്‍ അധികൃതര്‍ തിരിച്ചയച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X