»   » രഞ്ജിത്തിന്റെ പുത്തന്‍ പണത്തിലെ മമ്മൂട്ടിയെ കണ്ടോ!

രഞ്ജിത്തിന്റെ പുത്തന്‍ പണത്തിലെ മമ്മൂട്ടിയെ കണ്ടോ!

By: Sanviya
Subscribe to Filmibeat Malayalam


ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മമ്മൂട്ടി-രഞ്ജിത്ത് ചിത്രത്തിന് വേണ്ടി. വമ്പന്‍ എന്ന പേരില്‍ പുറത്തിറങ്ങുമെന്നാണ് ചിത്രത്തെ കുറിച്ച് ആദ്യ വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ ചിത്രത്തിന്റെ പേര് വമ്പന്‍ എന്നല്ലെന്ന് സംവിധായകന്‍ രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു. പുത്തന്‍ പണം എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുക.

ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നു. മമ്മൂട്ടിയുടെ കിടിലന്‍ ഗെറ്റപ്പാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്. കൊമ്പന്‍ മീശയും കുറ്റിമുടിയുമാണ് മമ്മൂട്ടിയുടെ കിടിലന്‍ സ്റ്റൈലിന്റെ പ്രത്യേകത. ചിത്രത്തിന്റെ പോസ്റ്റര്‍ കാണാം.

ഇതാണ് പോസ്റ്റര്‍

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ സംവിധായകന്‍ രഞ്ജിത്ത് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

മമ്മൂട്ടി-രഞ്ജിത്ത്

കൈയ്യൊപ്പ്, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്, പാലേരി മാണിക്യം, കടല്‍ കടന്നൊരു മാത്തുകുട്ടി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. രഞ്ജിത്ത് നിര്‍മിച്ച മുന്നറിയിപ്പ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍.

ആക്ഷന്‍ ചിത്രമോ

ആക്ഷന്‍ ചിത്രത്തിലെ എല്ലാ ഘടങ്ങളും ചേര്‍ന്നാണ് പുത്തന്‍ പണം ഒരുക്കുന്നതെന്നും കേള്‍ക്കുന്നുണ്ട്.

കഥാപാത്രങ്ങള്‍

ഇനിയ, രഞ്ജി പണിക്കര്‍, സിദ്ദിഖ്, ജോജു ജോര്‍ജ്, ഹരീഷ് പെരുമണ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

നിര്‍മാണം

ത്രികളര്‍ സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. നവംബര്‍ 25ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

English summary
Puthan Panam Malayalam movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam