»   » പഴയ നോട്ടുകെട്ടുമായി 'നിത്യാനന്ദ ഷേണായി' എത്തി, ഗ്രേറ്റ് ഫാദറിനു ശേഷം 'പുത്തന്‍പണം' ട്രെയിലര്‍

പഴയ നോട്ടുകെട്ടുമായി 'നിത്യാനന്ദ ഷേണായി' എത്തി, ഗ്രേറ്റ് ഫാദറിനു ശേഷം 'പുത്തന്‍പണം' ട്രെയിലര്‍

Posted By: Nihara
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ചെറിയൊരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി മലയാള സിനിമയില്‍ സജീവമാവുകയാണ്. സിനിമാ പ്രതിസന്ധിക്കു ശേഷം ദുല്‍ഖറിന്റെ സമയമായിരുന്നു. ജോമോന്റെ സുവിശേഷങ്ങളായിരുന്നു ആദ്യം റിലീസ് ചെയ്ത്. പിന്നീട് മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയവരുടെ സിനിമകളും റിലീസ് ചെയ്തു. അപ്പോഴും മമ്മൂട്ടി ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. വൈറ്റിനു ശേഷമുള്ള ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് വിഫലമായില്ല. ദി ഗ്രേറ്റ് ഫാദറിലൂടെ ഒന്നൊന്നര തിരിച്ചു വരവാണ് താരം നടത്തിയത്.

  കരിയറില്‍ ഇതുവരെയുള്ള ബോക്‌സോഫീസ് റെക്കോര്‍ഡുകളില്‍ പലതും ഗ്രേറ്റ് ഫാദറിലൂടെ മമ്മൂട്ടി തിരുത്തിക്കുറിക്കുകയും ചെയ്തു. മോഹന്‍ലാലിനെപ്പോലും വിസ്മയപ്പെടുത്തിയ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നോട്ട് നിരോധനവും കറന്‍സി പ്രതിസന്ധിയും പ്രധാന വിഷയമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍പണത്തിന്റെ ട്രെയിലറെത്തി. സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്ന ട്രയിലര്‍ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  ഗ്രേറ്റ് ഫാദറിന് പിന്നാലെ പുത്തന്‍പണം

  ഗ്രേറ്റ് ഫാദറിന് പിന്നാലെ പുത്തന്‍പണവും തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിന്റെ ടീസറും ട്രെയിലറും റിലീസിങ്ങിനു മുന്‍പ് തന്നെ ഏറെ വൈറലായിരുന്നു. മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.

  പുത്തന്‍പണത്തിന്‍റെ പ്രധാന ഹൈലൈറ്റ്

  മമ്മൂട്ടി രഞ്ജിത്ത് ടീമിന്‍റെ പുത്തന്‍പണത്തിന്‍റെ പ്രധാന സവിശേഷത ചിത്രത്തില്‍ മമ്മൂട്ടി സംസാരിക്കുന്ന ഭാഷയാണ് കാസര്‍കോടന്‍ ഭാഷയാണ് താരം സംസാരിക്കുന്നത്. ചെയ്യുന്ന കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി കഥാ പശ്ചാത്തലത്തെ സംസാര രീതി മമ്മൂട്ടി സ്വായത്തമാക്കാറുണ്ട്. രാജമാണിക്യം, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് തുടങ്ങിയ ചിത്രങ്ങളൊക്കെ ഉത്തമ ഉദാഹരണങ്ങളാണ്. പുത്തന്‍പണത്തിലെ നിത്യാനന്ദ ഷേണായി സംസാരിക്കുന്നത് കാസര്‍കോട് ശൈലിയിലാണ്.കഥാപാത്രത്തിന്‍റെ പൂര്‍ണ്ണതയ്ക്കായി മെഗാസ്റ്റാര്‍ കാസര്‍കോട് ഭാഷ സ്വായത്തമാക്കുകയായിരുന്നു.

  പുത്തന്‍പണക്കാരനായ നിത്യാനന്ദ ഷേണായി

  കാസര്‍കോടുകാരനായ ബിസിനസ്സുകാരനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തിലെ ഗെറ്റപ്പ് ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. കറന്‍സി നിരോധനവും സമാന്തര സമ്പദ് വ്യവസ്ഥയുമൊക്കെയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. കാസര്‍കോട് ശൈലിയിലാണ് മെഗാസ്റ്റാര്‍ ഈ ചിത്രത്തില്‍ സംസാരിക്കുന്നത്. പണത്തിന്റെ വിവിധ അര്‍ത്ഥതലങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തില്‍ കള്ളപ്പണത്തിന്റെ പ്രചാരവഴികളും നോട്ടുകള്‍ പിന്‍വലിച്ച പുതിയ സാഹചര്യവും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

  മീശ പിരിച്ച് വ്യത്യസ്ത ലുക്കില്‍ മമ്മൂട്ടി

  മീശ പിരിച്ച് വ്യത്യസ്തമായ ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യന്‍ റുപ്പിയുടെ ആശയത്തിന്റെ തുടര്‍ച്ച ഈ ചിത്രത്തിലും ഉണ്ടാകും. കള്ളപ്പണത്തിന്റെ പ്രചാര വഴികളും നോട്ടുകള്‍ പിന്‍വലിച്ച പുതിയ സാഹചര്യവും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കാഷ്‌മോര, മാരി തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന ഓം പ്രകാശാണ് ചിത്രത്തിന്റെ ക്യാമറാമാന്‍. ഇനിയ, രഞ്ചി പണിക്കര്‍, സായ് കുമാര്‍, സിദ്ദിഖ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ, ജോജു ജോര്‍ജ്. വിശാഖ് നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

  കറന്‍സി നിരോധനത്തെക്കുറിച്ച്

  നിത്യാനന്ദ ഷേണായി എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.രാജ്യത്ത് കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 500,1000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യവും നോട്ട് നിരോധനത്തിന് ശേഷം അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ചിത്രത്തില്‍ പറയുന്നുണ്ട്.

  ആര്‍ഭാടം ഇഷ്ടപ്പെടുന്ന പണക്കാരന്‍

  മധ്യവയസ്‌കനായ നിത്യാനന്ദ ഷേണായി കാസര്‍കോട് ഉപ്പള സ്വദേശിയാണ്. സമ്പന്നതയുടെ അടിത്തട്ടത്തില്‍ ജനിച്ചു വളര്‍ന്ന ഷേണായി ലുക്കിലും നടപ്പിലും ആര്‍ഭാടം കാണിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. മമ്മൂട്ടിയുടെ താര ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം കൂടിയാണിതെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നത്. മിന്നുന്ന കുപ്പായവും സ്വര്‍ണ്ണാഭരണങ്ങളും ധരിച്ച് വ്യത്യസ്ത ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

  ട്രെയിലര്‍ കാണാം

  English summary
  The official teaser for this movie was released yesterday evening. It is an intriguing teaser, with Mammootty’s character Nithyananda Shenoy offering a gun in a pooja room. The teaser doesn’t give any idea about his character or the film’s genre. The movie has a positive hype surrounding it majorly due to the reunion of one of the most favourite actor-director combos of Mollywood, Mammootty and Ranjith.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more