»   » പുത്തന്‍പണം താഴേക്ക്, കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ തിരിച്ചടി!!! കണക്ക് കൂട്ടലുകള്‍ തെറ്റുന്നു???

പുത്തന്‍പണം താഴേക്ക്, കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ തിരിച്ചടി!!! കണക്ക് കൂട്ടലുകള്‍ തെറ്റുന്നു???

Posted By: Karthi
Subscribe to Filmibeat Malayalam

പുലിമുരുകന്റെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറിന് പിന്നാലെ ഏറെ പ്രതീക്ഷയോടെ തീയറ്ററിലെത്തിയ പുത്തന്‍പണം പ്രതീക്ഷ കാക്കുന്നില്ല. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ കൊച്ചിയിലെ മള്‍ട്ടി പ്ലക്‌സുകളില്‍ ചിത്രത്തിന്റെ കളക്ഷന്‍ താഴോട്ട് പോകുകയാണ്.

നാല് വര്‍ഷത്തിന് ശേഷം മമ്മുട്ടിയും രഞ്ജിത്തും ഒന്നിച്ച ചിത്രമായിരുന്നു പുത്തന്‍ പണം. കടല്‍ കടന്നൊരു മാത്തുക്കുട്ടിയായിരുന്നു മമ്മുട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ ചിത്രം. 

കൊച്ചിയിലെ മള്‍ട്ടി പ്ലക്‌സിലെ കളക്ഷനില്‍ പുത്തന്‍ പണം ഏറെ പിന്നിലേക്ക് പോയിരിക്കുയാണ്. സിനിമ കാണാനെത്തുന്ന ആളുകളുടെ എണ്ണത്തിലും കാര്യമായ കുറവ് ഉണ്ടായിട്ടുണ്ട്.

വാരാന്ത്യങ്ങളില്‍ സാധാരണ ഗതിയില്‍ തിയറ്ററിലേക്ക് ആളുകള്‍ ധാരാളമായി എത്തുന്ന ഒരു പ്രവണത സാധാരണയായി കാണാറുണ്ട്. എന്നാല്‍ റിലീസ് ചെയ്ത അഞ്ചാം ദിവസം ഞായറാഴ്ച 54.64 ആയിരുന്നു തിയറ്ററുകളിലെ ജനസാന്നിദ്ധ്യം.

കൊച്ചിയിലെ ആറ് മള്‍ട്ടിപ്ലക്‌സുകളിലെ വിവിധ സ്‌ക്രീനുകളിലായി 23 പ്രദര്‍ശനങ്ങളായിരുന്നു ഞായറാഴ്ച ഉണ്ടായിരുന്നത്. ഒരു പ്രദര്‍ശനം പോലും ഹൗസ് ഫുള്ളായിരുന്നില്ല. സിനിപോളിസിലായിരുന്നു കൂടുതല്‍ പ്രേക്ഷകര്‍ സിനിമ കണ്ടത്.

അഞ്ച് ദിവസം കൊണ്ട് കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സില്‍ നിന്നും 26.43 ലക്ഷമാണ് പുത്തന്‍പണം കളക്ട് ചെയ്തത്. അഞ്ചാം ദിവസമായ ഞായറാഴ്ച മാത്രം നേടിയത് 3.83 ലക്ഷമാണ്. ചിത്രത്തിന്റെ കളക്ഷനില്‍ കാര്യമായ വര്‍ദ്ധന ഉണ്ടാകില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വിഷു റിലീസ് ആയി നിശ്ചയിച്ച പുത്തൻപണം പിന്നീട് മെയ് മാസം റിലീസ് ചെയ്യുമെന്ന് വാർത്തകൾ വന്നു. എന്നാൽ പിന്നീട് ചിത്രം ഏപ്രിൽ 13 റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പക്ഷെ അതിലും ഒരു ദിവസം നേരത്തെ ഏപ്രിൽ 12ന് ചിത്രം തിയറ്ററിലെത്തി.

തിരുവനന്തപുരം, തൃശൂർ ഭാഷാ ശൈലികളിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച് മമ്മൂട്ടി പുത്തൻപണത്തിൽ കാസർഗോഡൻ ഭാഷാ ശൈലിയാണ് ഉപയോഗിച്ചത്.

റിലീസ് ചെയ്ത് 24ാം ദിവസവും മികച്ച പ്രകടനമാണ് ടേക്ക് ഓഫിന്റേത്. ഒമ്പത് പ്രദര്‍ശനങ്ങളില്‍ നിന്ന് മാത്രം രണ്ട് ലക്ഷത്തിനടുത്താണ് ചിത്രം കളക്ട് ചെയ്ത്. 88.91 ശതമാനമായിരുന്നു തിയറ്ററിലെ പ്രേക്ഷക സാന്നിദ്ധ്യം. പാന്‍ സിനിമാസില്‍ ഒരു ഷോ ഹൗസ്ഫുള്ളായിരുന്നു.

English summary
Puthanpanam Cochi multiplex collection decreasing. Occupency is only 54.64 percentage on the weekend day.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam