»   » ഗ്രേറ്റ് ഫാദറില്‍ മുങ്ങി പുത്തന്‍പണം!!! 'രഞ്ജിത്ത് മാജിക്കിന്റെ' കളക്ഷന്‍ അമ്പരപ്പിക്കും!!!

ഗ്രേറ്റ് ഫാദറില്‍ മുങ്ങി പുത്തന്‍പണം!!! 'രഞ്ജിത്ത് മാജിക്കിന്റെ' കളക്ഷന്‍ അമ്പരപ്പിക്കും!!!

Posted By: Karthi
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ കരിയിറില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ ഇറങ്ങിയ ദ ഗ്രേറ്റ് ഫാദറിന് പിന്നാലെ പ്രഖ്യാപിച്ചതിലും ഒരു ദിവസം മുന്നേ തിയറ്ററിലെത്തിച്ച പുത്തന്‍പണം പക്ഷെ ഗ്രേറ്റ് ഫാദറിന്റെ അലയില്‍ മുങ്ങിപ്പോയി. 

ചിത്രം റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോള്‍ അത്ര ആശ്വാസകരമല്ല ആറ് വര്‍ഷത്തിന് ശേഷം രഞ്ജിത്തും മമ്മൂട്ടിയും ഒന്നിച്ച പുത്തന്‍പണം. ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തിന് പിന്നാലെ വീണ്ടും പണം വിഷയമായി മാറിയ ചിത്രമായിരുന്നു പുത്തന്‍പണം.

ദ ഗ്രേറ്റ് ഫാദര്‍ വന്‍ കളക്ഷന്‍ നേടി മുന്നേറുമ്പോള്‍ പുത്തന്‍പണം ബോക്‌സ് ഓഫീസില്‍ മൂക്ക് കുത്തി. 12 ദിവസം കൊണ്ട് കേരളത്തിലെ തിയറ്ററില്‍ നിന്നും ചിത്രം സ്വന്തമാക്കിയത് 5.46 കോടി രൂപയാണ്. ആദ്യ ദിവസ കളക്ഷന്‍ നിലനിര്‍ത്താന്‍ ചിത്രത്തിനായില്ല.

ആറ് വര്‍ഷത്തെ ഇടവേശയ്ക്ക് ശേഷം മമ്മൂട്ടി ചിത്രവുമായി എത്തിയ രഞ്ജിത്തിന്റെ മുന്‍കാല മാജിക്ക് പുത്തന്‍പണത്തില്‍ ഏറ്റില്ല. കടല്‍ കടന്നൊരു മാത്തുക്കുട്ടിയാണ് രഞ്ജിത്ത് മമ്മൂട്ടിയെ നായകനാക്കി ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയാനായിരുന്നു മാത്തുക്കുട്ടിയുടെ വിധി.

ഭാഷാ ശൈലിയില്‍ എന്നും കഥാപാത്രങ്ങള്‍ക്ക് പുതുമ സമ്മാനിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി. കാസര്‍ഗോഡന്‍ ഭാഷാ ശൈലിയാണ് മമ്മൂട്ടി കഥാപാത്രം നിത്യാനന്ദ ഷേണായി സംസാരിക്കുന്നത്. ഭാഷാ ശൈലിയില്‍ മമ്മൂട്ടി മികവ് പുലര്‍ത്തുന്നുണ്ട്.

നവംബര്‍ എട്ടിന് പ്രഖ്യാപിച്ച നോട്ട് നിരോധനമാണ് ചിത്രത്തിന്റെ പ്രമേയം. അതേ തുടര്‍ന്നുണ്ടാകുന്ന വിഷയങ്ങളെ പരാമര്‍ശിക്കുന്ന ചിത്രം പിന്നീട് കൊലപാതകത്തിലേക്കും കേസ് അന്വേഷണത്തിലേക്കും വഴിമാറുന്നു.

ഏപ്രില്‍ ഏഴിന് റിലീസ് ചെയ്യുമെന്ന് ആദ്യം പ്രഖ്യാപിച്ച സിനിമയായിരുന്നു പുത്തന്‍പണം. പിന്നീട് റിലീസ് മെയ് 12ലേക്ക് മാറ്റി. എന്നാല്‍ ചിത്രം നേരത്തെ റിലീസ് ചെയ്യുകയാണെന്ന് പ്രഖ്യാപിച്ചു. ഏപ്രില്‍ 13ന് തിയറ്ററിലെത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ചിത്രം ഒരു ദിവസം മുന്നേ 12ന് തിയറ്ററിലെത്തി.

നോട്ട് നിരോധനം ഒരു കാലിക പ്രസക്തിയുള്ള വിഷയമായതിനാല്‍ അത് പെട്ടന്ന് തന്നെ സിനിമയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിഷയത്തേക്കുറിച്ച് ആളുകള്‍ മറക്കുന്നതിന് മുന്നേ തന്നെ ചിത്രം തിയറ്ററിലെത്തിക്കുകയായിരുന്നു.

മമ്മൂട്ടിയുടെ ആദ്യ 50 കോടി ചിത്രം എന്ന ഖ്യാതി നേടി കുതിപ്പ് തുടരുകയാണ് മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദര്‍. ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ആദ്യ റിലീസ് ആയിരുന്നു ഗ്രേറ്റ് ഫാദര്‍. തൊട്ടു പിന്നാലെയാണ് പുത്തന്‍പണം എത്തിയത്.

English summary
Mammootty's Puthanpanam Kerala Box Office collection is not a hopeful one. It collect 5.46 crore in 12 days.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam