»   » ഇനി മെഗാസ്റ്റാറിന്‍റെ ഊഴമാണ്, റിലീസിനായി തയ്യാറായി 2 ചിത്രങ്ങള്‍ !!

ഇനി മെഗാസ്റ്റാറിന്‍റെ ഊഴമാണ്, റിലീസിനായി തയ്യാറായി 2 ചിത്രങ്ങള്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

ഗ്രേറ്റി ഫാദറിന് പിന്നാലെ പുത്തന്‍പണവും തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിന്റെ ടീസറും ട്രെയിലറും റിലീസിങ്ങിനു മുന്‍പ് തന്നെ ഏറെ വൈറലായിരുന്നു. മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. മാര്‍ച്ച് 31 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലേക്കെത്തിക്കാനായിരുന്നു രഞ്ജിത്ത് തീരുമാനിച്ചത്. എന്നാല്‍ ഗ്രേറ്റ് ഫാദറിന്റെ റിലീസ് മാര്‍ച്ചിലേക്ക് നീണ്ടതിനാലാണ് പുത്തന്‍പണം മേയിലേക്ക് മാറ്റിവെച്ചത്.

കാസര്‍കോടുകാരനായ ബിസിനസ്സുകാരനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തിലെ ഗെറ്റപ്പ് ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. കറന്‍സി നിരോധനവും സമാന്തര സമ്പദ് വ്യവസ്ഥയുമൊക്കെയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. കാസര്‍കോട് ശൈലിയിലാണ് മെഗാസ്റ്റാര്‍ ഈ ചിത്രത്തില്‍ സംസാരിക്കുന്നത്.

മീശ പിരിക്കുന്നു

മീശ പിരിച്ച് വ്യത്യസ്തമായ ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യന്‍ റുപ്പിയുടെ ആശയത്തിന്റെ തുടര്‍ച്ച ഈ ചിത്രത്തിലും ഉണ്ടാകും. കള്ളപ്പണത്തിന്റെ പ്രചാര വഴികളും നോട്ടുകള്‍ പിന്‍വലിച്ച പുതിയ സാഹചര്യവും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കാഷ്‌മോര, മാരി തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന ഓം പ്രകാശാണ് ചിത്രത്തിന്റെ ക്യാമറാമാന്‍. ഇനിയ, രഞ്ചി പണിക്കര്‍, സായ് കുമാര്‍, സിദ്ദിഖ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ, ജോജു ജോര്‍ജ്. വിശാഖ് നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

കറന്‍സി നിരോധനത്തെക്കുറിച്ച്

നിത്യാനന്ദ ഷേണായി എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.രാജ്യത്ത് കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 500,1000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യവും നോട്ട് നിരോധനത്തിന് ശേഷം അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ചിത്രത്തില്‍ പറയുന്നുണ്ട്.

മമ്മൂട്ടി സംസാരിക്കുന്നത് കാസര്‍കോട് ശൈലിയില്‍

ചെയ്യുന്ന കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി കഥാ പശ്ചാത്തലത്തെ സംസാര രീതി മമ്മൂട്ടി സ്വായത്തമാക്കാറുണ്ട്. രാജമാണിക്യം, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് തുടങ്ങിയ ചിത്രങ്ങളൊക്കെ ഉത്തമ ഉദാഹരണങ്ങളാണ്. പുത്തന്‍പണത്തിലെ നിത്യാനന്ദ ഷേണായി സംസാരിക്കുന്നത് കാസര്‍കോട് ശൈലിയിലാണ്.

ആര്‍ഭാടം ഇഷ്ടപ്പെടുന്നു

മധ്യവയസ്‌കനായ നിത്യാനന്ദ ഷേണായി കാസര്‍കോട് ഉപ്പള സ്വദേശിയാണ്. സമ്പന്നതയുടെ അടിത്തട്ടത്തില്‍ ജനിച്ചു വളര്‍ന്ന ഷേണായി ലുക്കിലും നടപ്പിലും ആര്‍ഭാടം കാണിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്.

വെല്ലുവിളി ഏറെ

മമ്മൂട്ടിയുടെ താര ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം കൂടിയാണിതെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നത്. മിന്നുന്ന കുപ്പായവും സ്വര്‍ണ്ണാഭരണങ്ങളും ധരിച്ച് വ്യത്യസ്ത ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്നു

കസബയ്ക്ക് ശേഷമ വീണ്ടും മമ്മൂട്ടി പോലീസ് വേഷം അണിയുകയാണ്. ശ്യാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മെഗാസ്റ്റാര്‍ പോലീസാവുന്നത്. വിശ്വരൂപം, ഉത്തമവില്ലന്‍, ഊഴം റോള്‍ മോഡല്‍സ്, തുടങ്ങി സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ശ്യംദത്ത് സ്വതന്ത്ര സംവിധായകനാകുകയാണ് ഈ ചിത്രത്തിലൂടെ.

English summary
Mammootty, the megastar of Mollywood is currently filming for his much-awaited upcoming project Puthan Panam. The sources close to the Ranjith-directed movie recently revealed some interesting details about Mammootty's character.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam