»   » പറഞ്ഞതിനും ഒരുദിവസം മുന്‍പ് എത്തും നിത്യനന്ദ ഷേണായി, പുത്തന്‍പണം റിലീസിങ്ങ് ഡേറ്റ് ??

പറഞ്ഞതിനും ഒരുദിവസം മുന്‍പ് എത്തും നിത്യനന്ദ ഷേണായി, പുത്തന്‍പണം റിലീസിങ്ങ് ഡേറ്റ് ??

Posted By: Nihara
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുത്തന്‍പണത്തിന്റെ റിലീസിങ്ങ് തീയതി പ്രഖ്യാപിച്ചു നേരത്തേ അറിയിച്ചതിനും ഒരു ദിനം മുന്‍പേ ചിത്രം തിയേറ്ററുകളിലേക്കെത്തും. ആരാധകര്‍ക്കുള്ള വിഷുക്കൈനീട്ടവുമായി താരചിത്രങ്ങളെല്ലാം റിലീസിങ്ങിന് തയ്യാറെടുക്കുകയാണ്. നിവിന്‍ പോളി ആരാധകര്‍ കാത്തിരിക്കുന്ന സഖാവും മെഗാസ്റ്റാര്‍ ചിത്രവുമായിരിക്കും വിഷുവിന് തിയേറ്ററുകളില്‍ ഏറ്റുമുട്ടുക.

ഏപ്രില്‍ 12 ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണ് നിര്‍മ്മാതാക്കളിലൊരാളായ എബ്രഹാം മാത്യു അറിയിച്ചിട്ടുള്ളത്. കടല്‍ കടന്നൊരു മാത്തുക്കുട്ടിക്ക് ശേഷം മമ്മൂട്ടിയും രഞ്ജിത്തും ഒരുമിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ ഇന്ത്യന്‍ റുപ്പിയുടെ തുടര്‍ച്ചയാണ് ചിത്രമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

പറഞ്ഞതിനും ഒരു ദിനം മുന്‍പെത്തും

നേരത്തെ അറിയിച്ചതിനും ഒരു ദിവസം മുന്‍പ് പുത്തന്‍പണം റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ എബ്രഹം അറിയിച്ചു. വിഷുവിന് മുന്നോടിയായി ഏപ്രില്‍ 12 ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. ഗ്രേറ്റ് ഫാദര്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടയില്‍ തന്നെ രണ്ടാമത്തെ മെഗാസ്റ്റാര്‍ ചിത്രവും തിയേറ്ററുകളിലേക്കെത്തും.

ഒരുപാട് കാത്തിരിക്കേണ്ട

ഗ്രേറ്റ് ഫാദറിന് പിന്നാലെ പുത്തന്‍പണവും തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിന്റെ ടീസറും ട്രെയിലറും റിലീസിങ്ങിനു മുന്‍പ് തന്നെ ഏറെ വൈറലായിരുന്നു. മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ഏപ്രില്‍ 12 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

മീശ പിരിക്കുന്നു

മീശ പിരിച്ച് വ്യത്യസ്തമായ ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യന്‍ റുപ്പിയുടെ ആശയത്തിന്റെ തുടര്‍ച്ച ഈ ചിത്രത്തിലും ഉണ്ടാകും. കള്ളപ്പണത്തിന്റെ പ്രചാര വഴികളും നോട്ടുകള്‍ പിന്‍വലിച്ച പുതിയ സാഹചര്യവും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കാഷ്‌മോര, മാരി തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന ഓം പ്രകാശാണ് ചിത്രത്തിന്റെ ക്യാമറാമാന്‍. ഇനിയ, രഞ്ചി പണിക്കര്‍, സായ് കുമാര്‍, സിദ്ദിഖ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ, ജോജു ജോര്‍ജ്. വിശാഖ് നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

കറന്‍സി നിരോധനത്തെക്കുറിച്ച്

നിത്യാനന്ദ ഷേണായി എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.രാജ്യത്ത് കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 500,1000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യവും നോട്ട് നിരോധനത്തിന് ശേഷം അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ചിത്രത്തില്‍ പറയുന്നുണ്ട്.

മമ്മൂട്ടി സംസാരിക്കുന്നത് കാസര്‍കോട് ശൈലിയില്‍

ചെയ്യുന്ന കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി കഥാ പശ്ചാത്തലത്തെ സംസാര രീതി മമ്മൂട്ടി സ്വായത്തമാക്കാറുണ്ട്. രാജമാണിക്യം, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് തുടങ്ങിയ ചിത്രങ്ങളൊക്കെ ഉത്തമ ഉദാഹരണങ്ങളാണ്. പുത്തന്‍പണത്തിലെ നിത്യാനന്ദ ഷേണായി സംസാരിക്കുന്നത് കാസര്‍കോട് ശൈലിയിലാണ്.

പ്രത്യേകതകള്‍ ഏറെയുള്ള ചിത്രം

മധ്യവയസ്‌കനായ നിത്യാനന്ദ ഷേണായി കാസര്‍കോട് ഉപ്പള സ്വദേശിയാണ്. സമ്പന്നതയുടെ അടിത്തട്ടത്തില്‍ ജനിച്ചു വളര്‍ന്ന ഷേണായി ലുക്കിലും നടപ്പിലും ആര്‍ഭാടം കാണിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. മമ്മൂട്ടിയുടെ താര ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം കൂടിയാണിതെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നത്. മിന്നുന്ന കുപ്പായവും സ്വര്‍ണ്ണാഭരണങ്ങളും ധരിച്ച് വ്യത്യസ്ത ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

English summary
We had earlier reported that Megastar Mammootty’s much awaited movie Puthan Panam will be releasing on April 13. However, Abraham Mathew, one of the producers of the movie has informed us that they have preponed the release date by one day. Puthan Panam is now slated to hit screens all over Kerala on April 12. The movie marks the reunion ace filmmaker Ranjith with Mammootty after a brief gap. The duo have earlier teamed up for some highly acclaimed movies and hence expectations are on the higher side for Puthan Panam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam