»   »  മലയാളികളെ തോല്‍പിക്കാന്‍ ആകില്ല മക്കളേ... മമ്മൂട്ടിയെയും.. പുതിയ നിയമം സക്‌സസ് ടീസര്‍ സൂപ്പര്‍!!

മലയാളികളെ തോല്‍പിക്കാന്‍ ആകില്ല മക്കളേ... മമ്മൂട്ടിയെയും.. പുതിയ നിയമം സക്‌സസ് ടീസര്‍ സൂപ്പര്‍!!

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളായിക്കി ഏകെ സാജന്‍ സംവിധാനം ചെയ്ത പുതിയ നിയമം എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ സക്‌സസ് ടീസര്‍ റിലീസ് ചെയ്തു.

ടീസര്‍സര്‍, ട്രെയിലര്‍ എന്നൊക്കെ പറഞ്ഞ് സിനിമയുടെ റിലീസിന് മുമ്പ് ഇത്തരം പ്രമോഷന്‍ വീഡിയോകള്‍ പുറത്തിറക്കുമെങ്കിലും സക്‌സസ് ടീസര്‍ എന്ന പേരില്‍ ഒരു വീഡിയോ ഇതാദ്യമാണ്. സിനിമയെ വീണ്ടും പ്രേക്ഷകരിലേക്ക് ആകര്‍ഷിക്കുന്നതാണ് ടീസര്‍. കാണൂ...

മലയാളികളെ തോല്‍പിക്കാന്‍ ആകില്ല മക്കളേ... മമ്മൂട്ടിയെയും.. പുതിയ നിയമം സക്‌സസ് ടീസര്‍ സൂപ്പര്‍!!

ത്രില്ലര്‍ ചിത്രങ്ങളില്‍ തന്നെ വെല്ലാന്‍ ഇനിയാരും ഇല്ല എന്ന് ഒരിക്കല്‍ കൂടെ തെളിയിച്ചിരിയ്ക്കുകയാണ് ഏകെ സാജന്‍ പുതിയ നിയമം എന്ന ചിത്രത്തിലൂടെ. സാജന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതിയതും.

മലയാളികളെ തോല്‍പിക്കാന്‍ ആകില്ല മക്കളേ... മമ്മൂട്ടിയെയും.. പുതിയ നിയമം സക്‌സസ് ടീസര്‍ സൂപ്പര്‍!!

മമ്മൂട്ടിയും നയന്‍താരയും തമ്മിലുള്ള മത്സരിച്ചുള്ള അഭിനയമാണ് ചിത്രത്തിലെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഒരേ സമയം മികച്ചൊരു കുടുംബ ചിത്രവും ത്രില്ലര്‍ ചിത്രവുമായി പുതിയ നിയമം മാറുന്നു. എസ് എന്‍ സ്വാമിയാണ് മറ്റൊരു പ്രധാന വേഷത്തെ കൈകാര്യം ചെയ്തിരിയ്ക്കുന്നത്.

മലയാളികളെ തോല്‍പിക്കാന്‍ ആകില്ല മക്കളേ... മമ്മൂട്ടിയെയും.. പുതിയ നിയമം സക്‌സസ് ടീസര്‍ സൂപ്പര്‍!!

ഇതാദ്യമായാണ് മലയാളത്തില്‍ ഒരു സക്‌സസ് ടീസര്‍ റിലീസ് ചെയ്യുന്നത്. ഒരുമിനിട്ട് ഒമ്പത് സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ മമ്മൂട്ടിയുടെ ഇടിവെട്ട് ഡയലോഗുകളും നയന്‍താരയുടെ സ്റ്റണിങ് ലുക്കുമാണ് ആകര്‍ഷണം

മലയാളികളെ തോല്‍പിക്കാന്‍ ആകില്ല മക്കളേ... മമ്മൂട്ടിയെയും.. പുതിയ നിയമം സക്‌സസ് ടീസര്‍ സൂപ്പര്‍!!

ഇതാണ് പുതിയ നിയമത്തിന്റെ സക്‌സസ് ടീസര്‍, കാണൂ

English summary
Puthiya Niyamam Success Teaser out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam