»   » മമ്മൂട്ടി എവിടെ.. മമ്മൂട്ടി എവിടെ.. തെലുങ്കിലെത്തിയപ്പോള്‍ നയന്‍താര മമ്മൂട്ടിയെ മറച്ചുവച്ചോ ?

മമ്മൂട്ടി എവിടെ.. മമ്മൂട്ടി എവിടെ.. തെലുങ്കിലെത്തിയപ്പോള്‍ നയന്‍താര മമ്മൂട്ടിയെ മറച്ചുവച്ചോ ?

By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമകള്‍ക്ക് ഇപ്പോള്‍ തെലുങ്കില്‍ മികച്ച സ്വീകരണം ലഭിയ്ക്കുന്നുണ്ട്. അടുത്തിടെ മോഹന്‍ലാലിന്റെ പുലിമുരുകനും ഒപ്പവുമൊക്കെ മൊഴിമാറ്റി തെലുങ്കില്‍ റിലീസ് ചെയ്തു. സാമ്പത്തികമായും കലാപാരമായും ചിത്രം വിജയം നേടി.

ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ നയന്‍താര എന്തിനാണ് ധൃതിപിടിച്ച് പോര്‍ച്ചുഗലിലേക്ക് പോയത് ?


അതിന് പിന്നാലെ ഇതാ മമ്മൂട്ടി ചിത്രവും തെലുങ്കില്‍ മൊഴിമാറ്റി എത്തുന്നു. മമ്മൂട്ടിയെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എകെ സാജന്‍ സംവിധാനം ചെയ്ത പുതിയ നിയമമാണ് മൊഴിമാറ്റി തെലുങ്കില്‍ റിലീസ് ചെയ്യുന്നത്.


ഈ ജന്മത്തില്‍ കാണാന്‍ കഴിയാത്ത കാഴ്ച.. മമ്മൂട്ടിയുടെ ഈ രൂപം കാണാന്‍ ആഗ്രഹിക്കുന്നവരുണ്ടോ....?


മമ്മൂട്ടി എവിടെ

എന്നാല്‍ മൊഴിമാറ്റി തെലുങ്കിലെത്തുന്ന പുതിയ നിയമത്തിന്റെ ടീസര്‍ റിലീസ് ചെയ്തപ്പോള്‍ ഒരിടത്ത് പോലും മമ്മൂട്ടിയെ കാണാന്‍ കഴിഞ്ഞില്ല. സിനിമയില്‍ അഭിനയിച്ച മറ്റെല്ലാ കഥാപാത്രങ്ങളെയും കാണിക്കുന്ന ടീസറില്‍ നായകന്‍ മമ്മൂട്ടി മാത്രമില്ല.


നയന്‍താര ചിത്രം

നയന്‍താരയുടെ സിനിമ എന്ന ലേബലിലാണ് പുതിയ നിയമം തെലുങ്കില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ നയന്‍താരയുടെ കഥാപാത്രത്തിന്റെ പേരായ വാസുകി എന്നാണ് മൊഴിമാറ്റിയപ്പോള്‍ സിനിമയ്ക്ക് കൊടുത്തതും.


ട്രോളു വന്നു തുടങ്ങി

എന്തായാലും ടീസറില്‍ മമ്മൂട്ടിയെ കാണാതായതോടെ ട്രോളന്മാര്‍ പണി തുടങ്ങിയിട്ടുണ്ട്. ബാഹുബലി എന്ന ചിത്രത്തില്‍ തമന്നയെ അകറ്റി നിര്‍ത്തിയത് പോലെ പുതിയ നിയമത്തിന്റെ തെലുങ്കില്‍ മമ്മൂട്ടിയെ അവഗണിച്ചു എന്നാണ് പറയുന്നത്.


വേര്‍ ഈസ് ഔര്‍ ഇക്ക

മമ്മൂട്ടി ചിത്രം എന്ന പേരില്‍ മലയാളത്തില്‍ വിജയം നേടിയ പുതിയ നിയമം തെലുങ്കില്‍ മൊഴിമാറ്റുമ്പോള്‍, പേരിന് പോലും മമ്മൂട്ടിയെ ഒന്ന് കാണിച്ചില്ല എന്ന് പറയുമ്പോള്‍ ആരാധകര്‍ എങ്ങിനെ സഹിയ്ക്കും...


മോഹന്‍ലാലിനും കിട്ടി

മമ്മൂട്ടിയ്ക്ക് മാത്രമല്ല, ഈ അവസ്ഥ നേരത്തെ മോഹന്‍ലാലിനും ഉണ്ടായിട്ടുണ്ട്. ലൈല ഓ ലൈല, ഗീതാഞ്ജലി എന്നീ ചിത്രങ്ങള്‍ മൊഴിമാറ്റി തമിഴില്‍ റിലീസ് ചെയ്തപ്പോള്‍ പേരിന് പോലും പോസ്റ്ററിലോ ടീസറിലോ മോഹന്‍ലാലിനെ കാണിച്ചിരുന്നില്ല.


പൊടിപോലുമില്ലല്ലോ

പുതിയ നിയമത്തിന്റെ തെലുങ്ക് ട്രെയിലര്‍ കണ്ട മമ്മൂട്ടി ഫാന്‍സ് ആകെ വിഷമത്തിലാണെന്നാണ് കേട്ടത്. മുഴുവനും നയന്‍താര കൊണ്ടുപോയി.. മമ്മൂട്ടിയുടെ ഒരു തരിപോലുമില്ല കണ്ടുപിടിയ്ക്കാന്‍.


കണ്ടു നോക്കൂ

ഇതാണ് ചിത്രത്തിന്റെ തെലുങ്ക് ട്രെയിലര്‍. പേരിനെങ്കിലും മമ്മൂട്ടിയുടെ മുഖമൊന്ന് കാണിക്കാമായിരുന്നു. യൂട്യൂബ് ലിങ്കില്‍ മമ്മൂട്ടി ചിത്രം എന്ന് എഴുതി വച്ചത് മാത്രമാണ് ഒരാശ്വാസം. കണ്ടു നോക്കൂ..നരേന്ദ്ര മോദി 5 വര്‍ഷം തികയ്ക്കില്ല..!! ഇന്ദിരാ ഗാന്ധിക്ക് സംഭവിച്ചത് മോദിക്കും സംഭവിക്കും..!! ഇത് ഞെട്ടിക്കും..!!


English summary
Puthiya Niyamam telugu dubbed version titled Vasuki
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam