മമ്മൂട്ടിയെ കുറിച്ച് അനുശ്രീയുടെ വാക്കുകള്‍, ഏറ്റെടുത്ത് ആരാധകര്‍, വിവാഹത്തെ കുറിച്ചും നടി

By Midhun Raj

ഡയമണ്ട് നെക്ലേസ് എന്ന ചിത്രം മുതല്‍ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി അനുശ്രീ. ലാല്‍ജോസ് ചിത്രത്തില്‍ ഫഹദ് ഫാസിലിന്‌റെ നായികയായി ശ്രദ്ധേയ പ്രകടനമാണ് അനുശ്രീ കാഴ്ചവെച്ചത്. പിന്നീട് സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ നടി അഭിനയിച്ചു. അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് നടി മിക്ക സിനിമകളിലും തിളങ്ങിയത്. ഒരു ആക്ടിംഗ് റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീ മോളിവുഡിലേക്ക് എത്തുന്നത്.

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്‍റെ നായിക, കാണാം

ഡയമണ്ട് നെക്ലേസില്‍ ഫഹദിന്റെ മൂന്ന് നായികമാരില്‍ ഒരാളായി അനുശ്രീ അഭിനയിച്ചു. ഇതിഹാസ, ചന്ദ്രേട്ടന്‍ എവിടെയാ, മഹേഷിന്‌റെ പ്രതികാരം ഉള്‍പ്പെടെയുളളവയെല്ലാം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. മമ്മൂട്ടിക്കൊപ്പം മധുരരാജ, മോഹന്‍ലാലിന്റെ ഒപ്പം തുടങ്ങിയ സിനിമകളിലും പ്രാധാന്യമുളള വേഷങ്ങളില്‍ അനുശ്രീ എത്തി.

അതേസമയം മൈ സാന്‌റയാണ് നടിയുടെതായി

അതേസമയം മൈ സാന്‌റയാണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്റുകളില്‍ എത്തിയത്. മധുരരാജയില്‍ മെഗാസ്റ്റാറിനൊപ്പം നായികാ പ്രാധാന്യമുളള കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിച്ചത്. വൈശാഖ് സംവിധാനം ചെയ്ത സിനിമയില്‍ വാസന്തി എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനം നടി കാഴ്ചവെച്ചു. അതേസമയം ഇന്‍സ്റ്റഗ്രാമില്‍ നടന്ന ചോദ്യോത്തര വേളയില്‍ മമ്മൂക്കയെ കുറിച്ചുളള ഒരു ആരാധകന്‌റെ ചോദ്യത്തിന് അനുശ്രീ നല്‍കിയ മറുപടി ശ്രദ്ധേയമായിരിക്കുകയാണ്.

മമ്മൂട്ടിയെ കുറിച്ച് എന്തെങ്കിലും ഒന്ന് പറയാമോ

'മമ്മൂട്ടിയെ കുറിച്ച് എന്തെങ്കിലും ഒന്ന് പറയാമോ ചേച്ചി' എന്നാണ് ആരാധകന്‍ അനുശ്രീയോട് ചോദിച്ചത്. ഇതിന് മറുപടിയായി 'ഒരു വാക്കില്‍ ഒതുക്കാന്‍ ആകാത്ത പ്രതിഭാസം' എന്ന് അനുശ്രീ മറുപടി നല്‍കി. ഇന്‍ഡസ്ട്രിയിലെ അടുത്ത സുഹൃത്തുക്കള്‍ ആരാണെന്ന് മറ്റൊരാള്‍ അനുശ്രീയോട് ചോദിച്ചു. നടിമാരായ 'സ്വാസിക, ഷിബ്ല തുടങ്ങിയവരാണ് തന്റെ അടുത്ത സുഹൃത്തുക്കളെന്ന്' അനുശ്രീ പറഞ്ഞു.

എന്തിനാണ് മുന്‍ഗണന കൊടുക്കുക

'എന്തിനാണ് മുന്‍ഗണന കൊടുക്കുക, പ്രണയ വിവാഹത്തിനോ അറേഞ്ച്ഡ് മാര്യേജിനോ?' എന്നാണ് മറ്റൊരാളുടെ ചോദ്യം. ഇതിന് പ്രണയ വിവാഹം എന്നാണ് അനുശ്രീ മറുപടി നല്‍കിയത്. 'ലിപ് ലോക്ക് സീന്‍സ് ചെയ്യുമോ? ഇപ്പോ മലയാളത്തില്‍ ഇതൊക്കെ ഉണ്ടെ, അതുകൊണ്ട് ചോദിച്ചതാ' എന്ന ചോദ്യവുമായാണ് ഒരു ആരാധകന്‍ എത്തിയത്. യെസ് എന്നാണ് ഇതിന് അനുശ്രീ മറുപടി നല്‍കിയത്.

Recommended Video

Sreesanth act as a CBI officer in a Bollywood movie | FilmiBeat Malayalam
ചോദ്യോത്തര വേളയില്‍ ചേട്ടന്‌റെ കുഞ്ഞ്

ചോദ്യോത്തര വേളയില്‍ ചേട്ടന്‌റെ കുഞ്ഞ് അനന്തപദ്മനാഭന്‌റെ വിശേഷങ്ങളും അനുശ്രീ പങ്കുവെച്ചു. വീട്ടില്‍ ആദിയെന്നാണ് കുഞ്ഞിനെ വിളിക്കാറുളളതെന്നും നടി പറഞ്ഞു. ലോക്ഡൗണ്‍ സമയത്ത് സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുണ്ട് അനുശ്രീ. തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം നടി പങ്കുവെച്ചു. ഫോട്ടോഷൂട്ട് ചിത്രങ്ങളും അനുശ്രീയുടെതായി ഇടയ്ക്ക് പുറത്തിറങ്ങാറുണ്ട്. അന്യ ഭാഷ സിനിമകള്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത താരം മലയാളത്തിലാണ് കൂടുതല്‍ സജീവമായത്. ഇരുപതിലധികം സിനിമകളില്‍ തന്‌റെ കരിയറില്‍ നടി അഭിനയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X