»   » എന്നെക്കാണുന്നില്ലേ, നടനാവാന്‍ പ്രത്യേക യോഗ്യതയൊന്നും വേണ്ടെന്ന് ശ്രീനിവാസന്‍

എന്നെക്കാണുന്നില്ലേ, നടനാവാന്‍ പ്രത്യേക യോഗ്യതയൊന്നും വേണ്ടെന്ന് ശ്രീനിവാസന്‍

Posted By: Nihara
Subscribe to Filmibeat Malayalam

അഭിനേതാവാന്‍ പ്രത്യേക യോഗ്യതയൊന്നും വേണ്ടെന്ന് ശ്രീനിവാസന്‍. സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടത്തിയ സാസ്‌കാരികോത്സവത്തില്‍ കുട്ടികളുമായി സംവദിക്കുന്നതിനിടയിലാണ് ശ്രീനിവാസന്‍ മനസ്സു തുറന്നത്.

നടനാവാന്‍ വേണ്ട യോഗ്യതയെന്താണെന്നായിരുന്നു മിക്കവര്‍ക്കും അറിയേണ്ടിയിരുന്നത്. എന്നെ കണ്ടപ്പോള്‍ മനസ്സിലായില്ലേ യോഗ്യതയൊന്നും വേണ്ടെന്ന് സ്വതസിദ്ധമായ ശൈലിയിലാണ് ആദ്യം പറഞ്ഞത്. പിന്നീട് കാര്യങ്ങള്‍ കൃത്യമായി കുട്ടികളോട് വിശദീകരിക്കുകയും ചെയ്തു.

നടനു വേണ്ടത് അഭിനയം തന്നെ

ജീവിതത്തിലെ ഓരോ സന്ദര്‍ഭത്തിലും എങ്ങനെ പെരുമാറുന്നുവെന്ന് ക്യാമറയ്ക്കു മുന്നില്‍ പ്രകടിപ്പിക്കാന്‍ കഴിഞ്ഞാല്‍ അഭിനേതാവാകാം.

സിനിമയിലെ ഷോട്ടുകള്‍ നിശ്ചയിക്കുന്നത്

ഒരു സിനിമയില്‍ ഏത്ര ഷോട്ടുകള്‍ ഏതൊക്കെ രീതിയില്‍ വേണമെന്ന് നിശ്ചയിക്കലാണ് സംവിധായകന്റെ ജോലി. അല്ലാതെ നടന്‍മാരെ അഭിനയിപ്പിക്കലൊന്നുമല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

ജനമനസ്സില്‍ സ്ഥാനം നേടുന്നവനാണ് താരം

പുതിയ അഭിനേതാക്കള്‍ ജനങ്ങളുടെ മനസ്സില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞാലാണ് അവരെ താരമെന്ന് വിശേഷിപ്പിക്കുന്നത്. താരമായിക്കഴിഞ്ഞാല്‍പ്പിന്നെ അവര്‍ക്ക് വേണ്ടി കഥയുണ്ടാവും.

പ്രേക്ഷകമനസ്സറിയണം

പ്രേക്ഷകരുടെ മനസ്സറിയാന്‍ കഴിയുന്ന സംവിധായകനേ നല്ല സിനിമയെടുക്കാന്‍ കഴിയൂ. പ്രേക്ഷകരുടെ ആവശ്യം പരിഗണിച്ച് സിനിമയെടുത്താല്‍ അത് വിജയിക്കുകയും ചെയ്യും.

English summary
Actor is a person who can act infront of camera as naturally said by Sreenivasan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam