»   » മോഹന്‍ലാലിന്റെ പുലിമുരുകന്റെ ലൊക്കേഷനില്‍ കൂട്ടയടി; ഒരാള്‍ക്ക് പരിക്ക്

മോഹന്‍ലാലിന്റെ പുലിമുരുകന്റെ ലൊക്കേഷനില്‍ കൂട്ടയടി; ഒരാള്‍ക്ക് പരിക്ക്

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ കൂട്ടുയടി. നാട്ടുകാരും സെറ്റിലെ ജീവനക്കാരും തമ്മില്‍ നടന്ന അടിപിടയില്‍ ഒരു യുവാവിന് വൃഷണത്തിന് സാരമായ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചിത്രത്തില്‍ മോഹന്‍ലാല്‍ ഓടിക്കുന്നതായി ചിത്രീകരിക്കുന്ന മയില്‍ വാഹനം എന്ന ലോറിയുടെ ഡ്രൈവറും കൂട്ടാളികളുമാണ് അടിപിടിയ്ക്ക് തുടക്കം കുറിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടംപുഴ കൂവപ്പാറ നെടുംപിള്ളിയില്‍ അന്‍സാറിനാണ് വിഷണത്തിന് പരിക്കേറ്റത്. കോതമംഗലം താലൂക്ക് ആശുപത്രിയില്‍ അവശനിലയിലെത്തിച്ച അന്‍സാറിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. വൃഷണത്തില്‍ നിന്നും രക്തം പ്രവഹിക്കുന്ന നിലയില്‍ രാത്രി ഒമ്പതരയോടെയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. ആറു തുന്നിക്കെട്ടുണ്ട്.


mohanlal

ടവേരയില്‍ താനും സുഹൃത്തുക്കളായ സലീമും പ്രിന്‍സും പൂയകുട്ടിയില്‍ എത്തിയതാണ്. ഇവിടെ വച്ച് കണ്ടുമുട്ടിയ സഹൃത്ത് പ്രതീക്ഷിനെ വണ്ടിയില്‍ കയറ്റാന്‍ വാഹനം നിര്‍ത്തിയപ്പോള്‍, സമീപം പാര്‍ക്ക് ചെയ്ത ലോറിയിലെ ഡ്രൈവര്‍ അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു എന്ന് അന്‍സാര്‍ പറയുന്നു. ബഹളം നടന്നതിന്റെ തൊട്ടുത്ത കെട്ടിടത്തിലാണ് സിനിമാ ലൊക്കേഷനിലുള്ളവര്‍ താമിച്ചിരുന്നത്.


ആക്രമണം ആരംഭിച്ചയുടനെ ഡ്രൈവര്‍ ഇവരുടെ കൂട്ടാളികളോട് ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടത്രെ. എന്നാല്‍ തങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ വാതിലടച്ചതിനാല്‍ എല്ലാവര്‍ക്കും പുറത്തേക്കിറങ്ങാന്‍ സാധിച്ചില്ലെന്നും, അങ്ങിനെ ഇറങ്ങിയിരുന്നെങ്കില്‍ സെറ്റിലുള്ളവര്‍ തങ്ങളെ കൊല്ലുമായിരുന്നുവെന്നുമാണ് അന്‍സാറിന്റെ വെളിപ്പെടുത്തല്‍.


പൂയംകുട്ടിയില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ പീണ്ടിമേട് കുത്തിനടുത്ത് വനത്തിലാണ് മോഹന്‍ലാല്‍ നായികനായ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ഇവിടേക്ക് നാട്ടുകാരുടെ പ്രവേശനം വനംവകുപ്പ് കര്‍ശനമായി വിലക്കിയിട്ടുണ്ട്. കാടിന്റെ പശ്ചാത്തലത്തിലാണ് സിനമ ഒരുക്കുന്നത്. വനവുമായി ബന്ധപ്പെട്ടുകഴിയുന്ന തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും പ്രതിപാദിക്കുന്നതാണ് കഥ.

English summary
Quarrel with Union employees and local communities in Puli Murugan location

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam