നടന്‍ ഏല്‍ദോ മാത്യൂ വിവാഹിതനായി! ഏഴ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ അനീറ്റയുമായി വിവാഹം
സെപ്റ്റംബര്‍ പന്ത്രണ്ടിന് നടി മിയ ജോര്‍ജിന്റെ വിവാഹം നടക്കുകയാണ്. താരവിവാഹത്തിന് വേണ്ടി കാത്തിരുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് മറ്റൊരു വിവാഹ വാര്‍ത്ത എത്തിയിരിക്കുകയാണ്. നടന്‍ ഏല്‍ദോ മാത്യൂ വിവാഹിതനായി. ക്വീന്‍ എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഏല്‍ദോ. എറണാകുളം പള്ളിക്കരയിലുള്ള സെന്റ് മേരീസ് യാക്കോബെറ്റ് സിറിയന്‍ കത്രീഡ്രലില്‍ വച്ചാണ് വിവാഹം നടന്നത്.
അനീറ്റയാണ് ഏല്‍ദോയുടെ വധു. ഏഴ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. പള്ളിയില്‍ നിന്നും വിവാഹത്തിനിടെയുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് സേവ് ദി ഡേറ്റ് ചിത്രങ്ങളുമായിട്ടെത്തി താന്‍ വിവാഹിതനാവുകയാണെന്ന കാര്യം ഏല്‍ദോ തന്നെയാണ് ആരാധകരെ അറിയിച്ചത്.

'എനിക്കറിയാം, എല്ലായിപ്പോഴും എനിക്ക് അറിയാമായിരുന്നു ഇത് സംഭവിക്കുമെന്ന്. ഞാന്‍ സംസാരിച്ചിരുന്ന വ്യക്തി, ഞാന്‍ കേട്ടിരുന്ന ശബ്ദം എല്ലാ കാലവും ഇനി എന്റേതാണ്. നിന്റെ സുഹൃത്ത് (ടീനാമ്മ)യ്ക്ക് നന്ദി ദൈവമേ. എന്റെ ഭാഷ മനസിലായെന്ന് വരില്ല. ഞങ്ങള്‍ കണ്ടുമുട്ടിയിട്ട് ഏകദേശം ഏഴ് വര്‍ഷമായി. കടന്ന് പോയത് വെറും ഏഴ് വര്‍ഷങ്ങള്‍ മാത്രം. എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നതിന് നന്ദി...'
എന്നുമാണ് സേവ് ദി ഡേറ്റ് ചിത്രത്തിന് താഴെ കുറിപ്പായി ഏല്‍ദോ കുറിച്ചത്. 'ഞാന്‍ മികച്ചൊരാള്‍ അല്ല. പക്ഷെ പൂര്‍ണഹൃദയത്തോടെ എന്നും നിന്നെ ഞാന്‍ സ്‌നേഹിക്കുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യാം'. ഓണത്തിന് ആശംസകള്‍ അറിയിച്ച് അനീറ്റയ്‌ക്കൊപ്പമുള്ള ചിത്രവുമായിട്ടെത്തിയപ്പോള്‍ താരം പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇന്ന് കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ച നവതാരദമ്പതിമാര്‍ക്ക് ആശംസകള്‍ കൊണ്ട് നിറയുകയാണ്.

പുതുമുഖ താരങ്ങളെ അണിനിരത്ത് നവാഗത സംവിധായകനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത സിനിമയായിരുന്നു ക്വീന്‍. 2018 ല്‍ പുറത്തിറങ്ങിയ ചിത്രം കോളേജിലെ ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയായിരുന്നു പറഞ്ഞിരുന്നത്. ചിത്രത്തില്‍ ഏല്‍ദോ എന്ന കഥാപാത്രത്തെ തന്നെയായിരുന്നു ഏല്‍ദോ മാത്യൂ അവതരിപ്പിച്ചതും.
ചെറിയ ബജറ്റിലൊരുക്കിയ സിനിമ ആയിരുന്നെങ്കിലും കേരളത്തില്‍ വലിയൊരു തരംഗമുണ്ടാക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. ക്വീനിന് ശേഷം കുമ്പാരീസ്, കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്, സിംഗ് തുടങ്ങിയ സിനിമകളിലും ഏല്‍ദോ മാത്യൂ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications