ക്വീനിന്റെ 2-ാം വാര്‍ഷികത്തില്‍ ആ സര്‍പ്രൈസ് പൊട്ടിച്ച് സംവിധായകന്‍! ചിന്നുവിന്റെ കഥ ഇനിയും വരുന്നു?
ഡിജോ ജോസ് ആന്റണി ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ക്വീന്‍. 2018 ജനുവരി പന്ത്രണ്ടിനായിരുന്നു ക്വീന്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് കൊണ്ട് സംവിധായകന്‍ ഡിജോ ജോസ് ആന്റണി കഴിഞ്ഞ ദിവസം പോസ്റ്റ് ഇട്ടിരുന്നു. ആദ്യമായി സംവിധായകനായ ദിവസത്തിന്റെ ഓര്‍മകളായിരുന്നു ഡിജോ എഴുതിയത്.
എന്നാല്‍ അതില്‍ ഒരു സര്‍പ്രൈസ് കൂടി ഒളിച്ചിരിപ്പുണ്ടായിരുന്നു ക്വീന്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ദിവസം മറ്റൊരു സിനിമ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ഡിജോ ഇപ്പോള്‍. ക്വീനിലെ താരങ്ങളെല്ലാം വീണ്ടും ഒന്നിക്കുകയാണ്. എവിടെ നിര്‍ത്തിയോ, അവിടെ തുടങ്ങുന്നു... പക്ഷെ ഇത്തവണ ഒറ്റയ്ക്കല്ല. എന്ന് സിനിമയുടെ പോസ്റ്ററില്‍ സൂചിപ്പിച്ചിരുന്നു. അതേ സമയം സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ല.

2018 ജനുവരിയില്‍ സൂപ്പര്‍ ഹിറ്റായി മാറിയ സിനിമകളിലൊന്നാണ് ക്വീന്‍. സിനിമയില്‍ അഭിനയിച്ച താരങ്ങളെല്ലാവരും പുതുമുഖങ്ങളായിരുന്നു എന്നതാണ് ശ്രദ്ധേയം. അതുപോലെ നവാഗത സംവിധായകന്‍ ഒരുക്കിയ ചിത്രമാണെന്നുള്ളതും ക്വീന്‍ ജനശ്രദ്ധ നേടാന്‍ കാരണമായി. സാനിയ അയ്യപ്പന്‍, ധ്രൂവ്, എന്നിവരെല്ലമായിരുന്നു ക്വീനിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.


Click it and Unblock the Notifications











