അഭിനയം മാത്രമല്ല ഇതും കയ്യിലുണ്ട്!! ധ്രുവന്റെ ചെണ്ടമേളം വൈറലാകുന്നു, വീഡിയോ കാണൂ

ധ്രുവിന്റെ ചെണ്ടമേളം വൈറലാകുന്നു

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി 2018 ൽ പുറത്തു വന്ന ചിത്രമാണ് ക്വീൻ. മികച്ച പ്രേക്ഷക ശ്രദ്ധയായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്. സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരാനായി മാറിയ താരമാണ് ധ്രുവൻ. ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു താരത്തിന്റേത്. അഭിനയം മാത്രമല്ല തന്റെ കയ്യിലുളളതെന്ന് തെളിച്ചിരിക്കുകയാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ചെണ്ടക്കൊട്ട് വീഡിയോയാണ്.

dhruv

ഒറ്റപ്പാലം പനമണ്ണ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെ ഇത്സവത്തിനോട് അനുബന്ധിച്ചുള്ള ചെണ്ട മേളത്തിലെ കൊട്ടിക്കയറുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. താരം തന്നെയാണ് പേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ധ്രുവന്റെ ചെണ്ടമേളം പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകാരിച്ചിരിക്കുകയാണ്.

എന്നാൽ വീഡിയോ കണ്ടതിനു ശേഷം എല്ലാവരും ചോദിക്കുന്നത് താരത്തിന്റെ മസിൽ ബോഡിയെ കുറിച്ചാണ്. മാമങ്കത്തിനു വേണ്ടി ഗംഭീര മേക്കോവറായിരുന്നു താരം നടത്തിയിരുന്നത്. എന്നാൽ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതോടെ ആ ഗെറ്റപ്പും ഉപേക്ഷിച്ചിരിക്കുകയാണ്. വീഡിയോ കണ്ടവർതാരത്തിന്റെ മസിലിനെ കുറിച്ചും ചോദിക്കുന്നുണ്ട്. മമ്മൂട്ടി ചിത്രമായ മാമാങ്കത്തിൽ നിന്ന് ധ്രുവിനെ ഒഴിവാക്കിയത് വൻ വിവാദം സൃഷ്ടിച്ചിരുന്നു. താരം തന്നെയാമ് ചിത്രത്തിൽ നിന്ന് മാറ്റിയ കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X