നെഞ്ചിനകത്ത് മോഹന്‍ലാല്‍, അടിപിടി സീന്‍ അവസാനിച്ചു, ക്വീനിലെ ആ രംഗം
ചിത്രത്തിന് തീയേറ്ററുകളില്‍ ഏറ്റവും സ്വീകരണം ലഭിച്ച രംഗത്തിന്റെ തീയേറ്റര്‍ ക്ലിപ്പിംഗ്‌സ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ലാലേട്ടന് ജയ് വിളിയ്ക്കുന്ന രംഗമാണിത്. റാഗിങ് രംഗത്ത് മോഹന്‍ലാലിനോടുള്ള ആരാധന രംഗം തണുപ്പിക്കുന്ന സീനാണ് വൈറലാകുന്നത്.
അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ രംഗത്തിന്റെ ഒറിജിനല്‍ പുറത്തുവിട്ടത്. ഒരുമിനിട്ട് 18 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം മൂന്ന് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ചിത്രത്തിലെ പാട്ടുകള്‍ക്കും ട്രെയിലറിനുമൊക്കെ സമാനമായ സ്വീകരണം ലഭിച്ചിരുന്നു.

കോളേജ് പശ്ചാത്തലത്തിലൊരുക്കിയ, മെക്കാനിക് വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ചിത്രത്തിന് ഷറിസ് മുഹമ്മദും ജെബിന്‍ ജോസഫ് ആന്റണിയും ചേര്‍ന്നാണാണ് രചന നിര്‍വ്വഹിച്ചത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് ഷിബു കെ മൊയ്ദീനും റിന്‍ഷാദ് വെള്ളോടത്തിലും ചേര്‍ന്നാണ്.


Click it and Unblock the Notifications