നാലു ഭാഷകളില്‍ കങ്കണയുടെ ക്വീന്‍ റീമേക്ക് വരുന്നു! ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്ത്! കാണൂ
കങ്കണ റാവത്തിന്റെതായി 2014ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ക്വീന്‍. വികാസ് ബഹല്‍ സംവിധാനം ചെയ്ത ചിത്രം വ്യത്യസ്ത പ്രമേയം കൊണ്ടും കങ്കണയുടെ പ്രകടനം കൊണ്ടുമായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. തന്നെ വേണ്ട എന്നു പറഞ്ഞ നവവരന് മുന്നില്‍ തലയുയര്‍ത്തി ജീവിച്ചു കാണിച്ച നായികയുടെ കഥാപാത്രത്തെയാണ് ക്വീനില്‍ കങ്കണ അവതരിപ്പിച്ചിരുന്നത്.
ചിത്രത്തിലെ പ്രകടനത്തിന് കങ്കണയ്ക്ക് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. ബോളിവുഡില്‍ വലിയ വിജയമായ ചിത്രത്തിന്റെ റീമേക്ക് സിനിമകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. മലയാളം,തമിഴ്,കന്നഡ,തെലുങ്ക് തുടങ്ങിയ ഭാഷകളിലാണ് ക്വീനിന്റെ റീമേക്ക് പതിപ്പുകള്‍ ഒരുങ്ങുന്നത്.

റീമേക്ക് ചിത്രങ്ങളുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. മലയാളത്തില്‍ സംസം എന്ന പേരിലാണ് ക്വീന്‍ റീമേക്ക് ചെയ്യുന്നത്. വടക്കന്‍ സെല്‍ഫിയിലൂടെ ശ്രദ്ധേയായ നടി മഞ്ജിമ മോഹനാണ് ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നത്. തമിഴില്‍ പാരിസ് പാരിസ് എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. കാജല്‍ അഗര്‍വാള്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നു.
തെലുങ്കില്‍ തമന്നയും കന്നഡത്തില്‍ പരുള്‍ യാദവും കങ്കണ ചെയ്ത വേഷത്തില്‍ എത്തുന്നു. ദാറ്റ് ഈസ് മഹാലക്ഷ്മി,ബട്ടര്‍ഫ്‌ളൈ എന്നീങ്ങനെയാണ് തെലുങ്കിലും കന്നഡത്തിലും ചിത്രത്തിന്റെ പേരുകള്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമകള്‍ ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











