കങ്കണയുടെ ക്യൂന്‍ തെന്നിന്ത്യയിലേയ്‌ക്കെത്തുന്നു
സമീപകാലത്ത് ബോളിവുഡില്‍ വലിയ വിജയം നേടിയ ചിത്രമായിരുന്നു ക്യൂന്‍. നായികാപ്രാധാന്യമുള്ള ഈ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച കങ്കണ റാണൗത്തിന് ചിത്രം വലിയ മൈലേജാണ് നല്‍കിയത്. ക്യൂന്‍ കണ്ടവരില്‍ കങ്കണയെ പ്രശംസിക്കാത്തവര്‍ ആരുമില്ല.
ക്യൂന്‍ ഹിറ്റായപ്പോള്‍ ഈ ചിത്രം തെന്നിന്ത്യയിലെത്തിക്കണമെന്ന് ആഗ്രഹിച്ച പല ചലച്ചിത്രകാരന്മാരുമുണ്ട്. ഇപ്പോഴിതാ ഇക്കാര്യം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. തെന്നിന്ത്യയിലെ നാലുഭാഷകളിലേയ്ക്കും ക്യൂന്‍ റീമേക്ക് ചെയ്യപ്പെടുകയാണ്. നടനും സംവിധായകനും നിര്‍മ്മാതാവുമായ ത്യാഗരാജനാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

തെന്നിന്ത്യയിലെ മുന്‍നിര നായികയായിരിക്കും ചിത്രത്തിന്റെ റീമേക്കില്‍ കങ്കണ അവതരിപ്പിച്ച കഥാരപാത്രത്തെ അവതരിപ്പിക്കുകയെന്നാണ് സൂചന.
ഈ ചിത്രത്തിന്റെ കഥയും പ്ലോട്ടും എല്ലാം എനിയ്ക്ക് നന്നേ ഇഷ്ടപ്പെട്ടിരുന്നു. ഈ ചിത്രത്തിലെ വിഷയം ആഗോളതലത്തില്‍ പ്രാധാന്യമുള്ളതാണ്. അതുകൊണ്ടുതന്നെ ഇത് ഒരു ഭാഷയില്‍ മാത്രം ഒതുങ്ങിനില്‍ക്കാന്‍ പാടില്ല. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കെതിരെ തനിച്ച് പൊരുതി മുന്നേറുന്ന സ്ത്രീയുടെ കഥ ഏത് രാജ്യത്തെ സ്ത്രീകളുമായും ബന്ധപ്പെടുത്താം.
റീമേക്കുകളില്‍ ഏതൊക്കെ നടിമാര്‍ നായികമാരാകും എന്നകാര്യം ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല. തമിഴകത്തെ മുന്‍നിരനായികയെത്തന്നെയാണ് ഞങ്ങള്‍ ഈ ചിത്രത്തിലേയ്ക്ക് തിരഞ്ഞെടുക്കുക- ത്യാഗരാജന്‍ പറയുന്നു.
ക്യൂന്‍ റീമേക്കില്‍ മകന്‍ പ്രശാന്ത് അഭിനയിക്കുമോ എന്ന് ചോദിച്ചപ്പോള്‍ പ്രശാന്ത് ഇപ്പോള്‍ത്തന്നെ പലചിത്രങ്ങളുമായി തിരക്കിലാണെന്നും ഡേറ്റിനനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും ത്യാഗരാജന്‍ വ്യക്തമാക്കി.


Click it and Unblock the Notifications











