ഷെയിന്‍ നിഗം മുടിവെട്ടിയ വിവാദം; മുടിയല്ലേ വെട്ടിയത് തലയല്ലല്ലോ എന്ന് ഖുര്‍ബാനി സംവിധായകന്‍

വളര്‍ന്നു വരുമ്പോള്‍ വെട്ടിമാറ്റുന്ന മുടിയുടെ പേരിലുള്ള വിവാദം ഷെയിന്‍ നിഗത്തിന് പിന്നാലെ തുടരുന്നു. വെയില്‍ എന്ന ചിത്രത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ ഷെയിന്‍ നിഗം ഖുര്‍ബാനി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി അല്പം മുടിവെട്ടിയതാണ് ഇക്കണ്ട പ്രശ്‌നങ്ങള്‍ക്കൊക്കെ കാരണം. മുടിവെട്ടിയതിന്റെ പേരില്‍ വെയില്‍ സിനിമയുടെ നിര്‍മാതാവ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞ് ഷെയിന്‍ നിഗം രംഗത്തെത്തി. തുടര്‍ന്ന് പ്രശ്‌നങ്ങളുടെ ചാകരയാണ്.

ഇപ്പോള്‍ സംഭവത്തിന് ഒരു വ്യക്തത നല്‍കി രംഗത്തെത്തിയിരിയ്ക്കുകയാണ് ഖുര്‍ബാനി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജിയോ വി. ഷെയിന്‍ മുടിയല്ലേ വെട്ടിയത് തലയന്നുമല്ലല്ലോ എന്ന് അദ്ദേഹം സമയത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അടുത്തമാസം 15 ന് ആണ് വെയില്‍ എന്ന ചിത്രത്തിന്റെ അടുത്ത ഘട്ട ഷൂട്ടിങ്. അതിനുള്ളില്‍ മുടി വളരുമല്ലോ എന്നാണദ്ദേഹം പറയുന്നത്.

shaine1

വെയില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരും ഷെയിന്‍ നിഗത്തിന്റെ പ്ലസ് ടു കാലഘട്ടവും ഷൂട്ട് ചെയ്യാനുണ്ട് എന്നാണ് പറഞ്ഞിരുന്നത്. അതിനാല്‍ തന്നെ ചെറിയ പ്രായത്തിലുള്ള ലുക്ക് വന്നാല്‍ കുഴപ്പമില്ലല്ലോ എന്ന കരുതി. അതിലേക്കുള്ള ചെറിയ മുടിവെട്ടലാണ് ഞങ്ങള്‍ നടത്തിയത്. അങ്ങനെയല്ല എങ്കില്‍ തന്നെ, അടുത്തമാസം 15 ആവുമ്പോഴേക്കും ഷെയിന്റെ മുടി വളരും. മൊട്ടയടിച്ചതൊന്നുമല്ലല്ലോ. അയാളുടെ കഥാപാത്രത്തിന് വേണ്ടി മുടി കുറച്ച് വെട്ടി ജെല്ല് പുരട്ടുക മാത്രമാണ് ചെയ്തത്- ജിയോ പറഞ്ഞു.


ഖുര്‍ബാനിയുടെ ഷൂട്ടിങിനിടെ ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയിലായിരുന്നു ഷെയിന്‍ നിഗം. അതിനിടയിലാണ് ഈ വിവാദങ്ങളൊക്കെ സംഭവിച്ചത്. ആദ്യം നടന്‍ അസുഖം മാറി തിരിച്ചെത്തട്ടെ. അതിന് ശേഷം ഖുര്‍ബാനിയുടെ ഷൂട്ടിങ് ആരംഭിയ്ക്കും. താന്‍ മുടിവെട്ടിയതില്‍ വെയില്‍ സിനിമയുടെ സംവിധായകന് പരാതി ഇല്ല എന്നും നിര്‍മാതാവ് ജോബി ജോര്‍ജ് ആണ് വധഭീഷണി നടത്തിയത് എന്നുമാണ് ഷെയിന്‍ നിഗം പറഞ്ഞിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X