twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാത്തിരിപ്പിന് അവസാനം, റോക്കറ്ററി ദി നമ്പി എഫ്ക്ട് സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

    |

    റോക്കറ്ററി ദി നമ്പി എഫ്ക്ട് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടു. 2022 ഏപ്രിൽ 1 ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ആര്‍. മാധവന്റെ ട്രൈ കളര്‍ ഫിലീസും മലയാളിയായ ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചേഴ്ത്തും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്.

    R Madhavan

    സ്വന്തം രാജ്യത്തിന് വേണ്ടി ജീവിതം മാറ്റിവെച്ച്, രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രയത്നിക്കുകയും ചെയിത് പിന്നീട് ചതിയിലൂടെ ജീവിതം നഷ്ടപ്പെടുത്തിയ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികളിൽ ഒരാളായി മാറിയ നമ്പി നാരായണൻ റെ ജീവിതം പറയാൻ ഇതിലും നല്ല മറ്റൊരു ദിവസമില്ല ല്ല എന്നതുകൊണ്ടാണ് റിലീസ് ഏപ്രിൽ ഒന്നിന് തീരുമാനിച്ചതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. "വലിയൊരു ടീമിനൊപ്പം കോ ഡയറക്ടറായി പ്രവർത്തിക്കാനായത് മികച്ച അനുഭവം തന്നെയായിരുന്നു പ്രജേഷ് സെൻ പറഞ്ഞത്. ഓർമകളുടെ ഭ്രമണപഥം എന്ന എൻ്റെ പുസ്തകം കൂടി പ്രചോദനമായെന്നത് വ്യക്തിപരമായ സന്തോഷം."പ്രജേഷ് സെൻ കൂട്ടിച്ചേർത്തു

    എവിടെ എത്തണം എന്നാണോ ആഗ്രഹിച്ചത് അവിടെ എത്തി, പുതിയ സന്തോഷം പങ്കുവെച്ച് ആര്യഎവിടെ എത്തണം എന്നാണോ ആഗ്രഹിച്ചത് അവിടെ എത്തി, പുതിയ സന്തോഷം പങ്കുവെച്ച് ആര്യ

    ഏപ്രിൽ ഒന്നിനായിരുന്നു ചിത്രത്തിന്റെ ട്രെയയിലർ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
    നാലുവര്‍ഷമായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നതും മാധവന്‍ തന്നെയാണ്. ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതമാണ് ചിത്രം പറയുന്നത്.

    100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്. ഹിന്ദിയില്‍ ഷാരുഖ് ഖാന്‍ ചെയ്യുന്ന റോളില്‍ തമിഴില്‍ സൂര്യ ആയിരിക്കും എത്തുക. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ വൈറലായിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം.

    വേദികയ്ക്ക് കിട്ടാൻ പോകുന്നത് എട്ടിന്റെ പണി, സങ്കടമുണ്ടെന്ന് ശരണ്യ ആനന്ദ്, കുടുംബവിളക്കിൽ ട്വിസ്റ്റ്വേദികയ്ക്ക് കിട്ടാൻ പോകുന്നത് എട്ടിന്റെ പണി, സങ്കടമുണ്ടെന്ന് ശരണ്യ ആനന്ദ്, കുടുംബവിളക്കിൽ ട്വിസ്റ്റ്

    വിവിധ കാലങ്ങട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവന്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. തലയിലെ നര മാത്രമാണ് ആര്‍ട്ടിഫിഷ്യലായി ഉപയോഗിച്ചിട്ടുള്ളത്.ആറ് രാജ്യങ്ങളിലധികം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു.

    Recommended Video

    നമ്പി നാരായണന്റെ ജീവിതകഥയുമായി മാധവന്‍! | Filmibeat Malayalam

    സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് സിനിമയില്‍ ഒന്നിക്കുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വെള്ളം സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

    Read more about: tamil madhavan
    English summary
    R Madhavan Movie Rocketry: The Nambi Effect release date Out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X