ആര്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'മാടന്‍' പൂര്‍ത്തിയായി
റോം, സിംഗപ്പൂര്‍, തായ്‌ലന്‍ഡ് അടക്കം നിരവധി ചലച്ചിത്ര മേളകളില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ ആര്‍. ശ്രീനിവാസന്‍, സംവിധാനം ചെയ്യുന്ന 'മാടന്‍' പൂര്‍ത്തിയായി. വിശ്വാസവും അന്ധവിശ്വാസവും കൂടി കലര്‍ന്ന ഒരു സമൂഹത്തില്‍ ജീവിക്കേണ്ടി വരുമ്പോള്‍ ഒരു കുടുംബത്തിന് സംഭവിക്കുന്ന കഷ്ടനഷ്ടങ്ങളുടെ കഥയാണ് 'മാടന്‍' എന്ന സിനിമയിലൂടെ ആര്‍. ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്.

Recommended Video
അശോക് ഭാസുര, മന്‍ജിത്, സുനില്‍ വിക്രം, ഷാനവാസ് പ്രഭാകര്‍, ആര്‍.എസ്. പ്രദീപ്, രാജന്‍ ആര്‍ക്കിടെക്ട്, അഖിലന്‍ ചക്രവര്‍ത്തി, സനില്‍ നെടുമങ്ങാട്,
മണക്കാട് രാമചന്ദ്രന്‍ നായര്‍, മനു സി. കണ്ണൂര്‍, ബ്രദേഴ്‌സ് മോഹന്‍, അബൂബക്കര്‍, മഹേഷ്, വിഷ്ണുപ്രിയ, ബീയാട്രീസ് ഗോമസ്, ജയന്തികൃഷ്ണ, സുഷമ
അനില്‍, രഞ്ജിനി സുധീരന്‍, രാജി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശ്രീജിത്ത് സിനിമാസിന്റെ ബാനറിൽ ആര്‍. ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം - കിഷോര്‍ലാല്‍, രചന - അഖിലന്‍ ചക്രവര്‍ത്തി, എഡിറ്റിംഗ് - വിഷ്ണു കല്യാണി, ഗാനരചന - തങ്കന്‍ തിരുവട്ടാര്‍, സന്തോഷ് പെരളി, അജയ്‌ഘോഷ്, വര്‍ഗ്ഗീസ് കുറത്തിക്കാട്, സംഗീതം - പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, രഞ്ജിനി സുധീരന്‍, ആലാപനം - രഞ്ജിനി സുധീരന്‍, സുദ്ദീപ് കുമാര്‍, രവിശങ്കര്‍, പ്രാര്‍ത്ഥന, ഗായത്രി ശ്രീമംഗലം, പശ്ചാത്തല സംഗീതം - മിഥുന്‍ മുരളി, പ്രോജക്ട് ഡിസൈനര്‍ - വിപിന്‍ മണക്കാട്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ - സതീഷ് മരുതിങ്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജി.എസ്. നെബു, കല - ജെ.ബി. ജസ്റ്റിന്‍, സൗണ്ട് ഡിസൈന്‍, എഫക്ട്‌സ് - വിപിന്‍ എം.ശ്രീ, സ്റ്റുഡിയോ എച്ച്.ഡി. സിനിമാക്കമ്പനി, എം.എസ്. മ്യൂസിക് ഫാക്ടറി, സ്റ്റില്‍സ് - മുരുകേഷ് അയ്യര്‍, പി.ആര്‍.ഓ - അജയ്തുണ്ടത്തില്‍.


Click it and Unblock the Notifications