മമ്മൂക്കയെ വരെ ആകാംഷയിലാക്കി റായി ലക്ഷ്മിയുടെ ഗ്ലാമര്‍ വേഷം! ഓണത്തിന് തകര്‍ക്കുന്നത് മമ്മൂക്കയാണ്!

Recommended Video

മമ്മൂക്കയെ വരെ ആകാംഷയിലാക്കി ലക്ഷ്മി റായിയുടെ ഗ്ലാമര്‍ വേഷം | filmibeat Malayalam

തെന്നിന്ത്യന്‍ താരസുന്ദരിയായ റായി ലക്ഷ്മി ഈ വര്‍ഷം ബോളിവുഡില്‍ പോയി ഞെട്ടിച്ചിരുന്നു. ഗ്ലാമര്‍ വേഷം കൈകാര്യം ചെയ്യുന്ന നടി മലയാളത്തില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. അതില്‍ കൂടുതലും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയായിരുന്നു. ഓണത്തിന് റിലീസിനൊരുങ്ങുന്ന മമ്മൂട്ടിച്ചിത്രത്തിലും ലക്ഷ്മിയാണ് നായിക.

സാധാരണ നാട്ടിന്‍പുറത്തുകാരിയായ കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി ചിത്രങ്ങളില്‍ റായി ലക്ഷ്മി അവതരിപ്പിച്ചിരുന്നത്. ഇത്തവണ അങ്ങനെയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ സംവിധായകനായ സേതു ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റായി ലക്ഷ്മിയുടെ കഥാപാത്രത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുന്നത്.

 റായി ലക്ഷ്മി

റായി ലക്ഷ്മി

ഈ വര്‍ഷം ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്നൊരു കഥാപാത്രം അവതരിപ്പിക്കാന്‍ റായി ലക്ഷ്മിയ്ക്ക് അവസരം ലഭിച്ചിരുന്നു. ഹിന്ദിയില്‍ ഒരു കാലത്ത് ഹിറ്റായിരുന്ന ജൂലി എന്ന സിനിമയിലൂടെ ഗ്ലാമര്‍ വേഷത്തില്‍ അഭിനയിച്ചാണ് റായി ലക്ഷ്മി ശ്രദ്ധേയമായി മാറിയത്. ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിസും നഗ്നമായി അഭിനയിക്കേണ്ടി വന്നതിനെ കുറിച്ചും മറ്റുമുള്ള സിനിമയിലെ വിശേഷങ്ങള്‍ നിരന്തരം വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. ജൂലി 2 വിന് വേണ്ടി പൂര്‍ണമായും നഗ്നയായി പ്രത്യക്ഷപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ വൈറലായി മാറിയിരുന്നു.

 മലയാളത്തിലേക്ക് വീണ്ടും

മലയാളത്തിലേക്ക് വീണ്ടും

2007 ല്‍ റിലീസിനെത്തിയ റോക്ക് ആന്‍ഡ് റോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായിട്ടായിരുന്നു റായി ലക്ഷ്മി ആദ്യമായി മലയാളത്തില്‍ അഭിനയിച്ചത്. ശേഷം മമ്മുട്ടിയുടെ നായികയായിട്ടായിരുന്നു കൂടുതല്‍ സിനിമകളിലും അഭിനയിച്ചത്. 2014 ല്‍ തിയറ്ററുകളിലേക്ക് എത്തിയ മമ്മൂട്ടിച്ചിത്രം രാജാധിരാജയായിരുന്നു റായി ലക്ഷ്മി അവസാനമായി മലയാളത്തിലഭിനയിച്ച സിനിമ. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് നടി തിരികെ എത്തുന്നതും മമ്മൂട്ടി ചിത്രത്തിലാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

 കുട്ടനാടന്‍ ബ്ലോഗിലേക്ക്

കുട്ടനാടന്‍ ബ്ലോഗിലേക്ക്

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയാണ് റായി ലക്ഷ്മി വീണ്ടും മലയാളത്തില്‍ സജീവമാകുന്നത്. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന സിനിമ ഓണത്തിന് മുന്നോടിയായി ഓഗസ്റ്റ് 23 ന് റിലീസിനെത്തുകയാണ്. ഷംന കാസിം, അനു സിത്താര, സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്ത മുരളീധരനുമാണ് സിനിമ നിര്‍മ്മിക്കുന്നത്. സേതുവിനൊപ്പം നടന്‍ ഉണ്ണി മുകുന്ദനും സഹസംവിധായകന്റെ റോളിലെത്തുന്നുണ്ട്.

 ഗ്ലാമര്‍ വേഷത്തിലെത്തുന്നു..

ഗ്ലാമര്‍ വേഷത്തിലെത്തുന്നു..

ഒരു കുട്ടനാടന്‍ ബ്ലോഗില്‍ ശ്രീജയ എന്ന ഗ്ലാമര്‍ വേഷത്തിലായിരിക്കും റായി ലക്ഷ്മി എത്തുക. പന്ത്രണ്ട് വയസു വരെ ശ്രീകൃഷ്ണപുരം എന്ന ഗ്രാമത്തില്‍ നിന്നും വളര്‍ന്ന ശ്രീജയ മുംബൈയിലേക്ക് പോവുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രാമത്തിലേക്ക് തിരികെ എത്തുകയാണ്. ശ്രീജയയുടെ വരവ് ഗ്രാമത്തില്‍ ലോകയുദ്ധം നടക്കുന്ന പോലെ ഒരു അവസ്ഥയിലേക്ക് എത്തുകയാണ്. യാഥസ്ഥിതികരായി ജീവിക്കുന്ന കൃഷ്ണപുരം നിവാസികള്‍ക്ക് മോഡേണായി എത്തിയ ശ്രീജയ വലിയൊരു അത്ഭുതം പോലെയാവുകയാണ്.

 ഹരിയുടെ കാര്യവും അത് തന്നെ...

ഹരിയുടെ കാര്യവും അത് തന്നെ...

ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഹരി. ശ്രീജയയുടെ തിരിച്ച് വരവ് മമ്മൂട്ടിയുടെ ഹരി എന്ന കഥാപാത്രത്തിനും ചെറിയൊരു ആകാംഷ നല്‍കുയാണ്. കാരണം കൃഷ്ണപുരത്തെത്തിയ ശ്രീജയ ആദ്യം അന്വേഷിക്കുന്നത് ഹരിയെ കുറിച്ചായിരുന്നു. ഇതൊക്കെയാണ് സിനിമയിലെ റായി ലക്ഷ്മിയുടെ കഥാപാത്രത്തിന്റെ വിശേഷങ്ങളെന്ന് പറഞ്ഞ് വെക്കുകയാണ് സംവിധായകന്‍. റായി ലക്ഷ്മിയ്‌ക്കൊപ്പം അനു സിത്താര, ഷംന കാസിം എന്നിങ്ങനെ രണ്ട് നടിമാര്‍ കൂടി സിനിമയിലുണ്ട്. ഷംന പോലീസ് ഓഫീസറുടെ വേഷത്തിലാണെത്തുക. അനു സിത്താരയുടെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.

 ഓണത്തിനെത്തുന്നു...

ഓണത്തിനെത്തുന്നു...

ചിത്രീകരണം പൂര്‍ത്തിയാക്കി ഓണത്തിന് മുന്നോടിയായി ഒരു കുട്ടനാടന്‍ ബ്ലോഗ് തിയറ്ററുകളിലേക്ക് എത്തും. ഓഗസ്റ്റ് 23 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. മുന്‍പ് അണ്ണന്‍തമ്പി, ചട്ടമ്പിനാട്, രാജാധിരാജ എന്നിങ്ങനെ മലയാളത്തില്‍ ഹിറ്റായ നിരവധി സിനിമകളില്‍ റായി ലക്ഷ്മിയും മമ്മൂട്ടിയും ഒന്നിച്ചിരുന്നു. ഇത്തവണയും അതുപോലൊരു ഹിറ്റാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X