കൂടെ കിടക്കാനും സ്വന്തം ആവശ്യങ്ങള്‍ക്കും വേണ്ടിമാത്രം ചിലര്‍ സിനിമ ഉപയോഗിക്കുന്നു എന്ന് ലക്ഷ്മി റായി

By Rohini

സിനിമാ ലോകം ഗ്ലാമറാണ്. പണത്തിനും പെട്ടന്നുള്ള പ്രശസ്തിയ്ക്കും വേണ്ടിയാണ് സിനിമ. ആ ഗ്ലാമറിന് പിന്നില്‍ കേട്ടാല്‍ അറയ്ക്കുന്ന പല അവിഹിത ബന്ധങ്ങളുടെയും കഥകള്‍ സിനിമ ഉണ്ടായ കാലം മുതലേയുണ്ട്. എന്നാല്‍ ഇപ്പോള്‍ അത് പഴയതിലും അശ്ലീലമായി എന്ന് മാത്രം.

കാസ്റ്റിങ് കൗച്ചിങിന്റെ പേരില്‍ തങ്ങള്‍ക്കുണ്ടായ അനുഭവങ്ങളെ കുറിച്ച് സമീപകാലത്ത് പല നടിമാരും നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിയ്ക്കുന്നതായിരുന്നു. അതേ കുറിച്ച് നടി ലക്ഷ്മി റായി സംസാരിയ്ക്കുന്നു.

അനുഭവം ഉണ്ടായിട്ടുണ്ടോ

അനുഭവം ഉണ്ടായിട്ടുണ്ടോ

തീര്‍ച്ചയായും സിനിമാ ലോകത്ത് കാസ്റ്റിങ് കൗച്ചിങ് വലിയ തോതില്‍ നടക്കുന്നുണ്ട്. പക്ഷെ സത്യസന്ധമായി പറഞ്ഞാല്‍, എനിക്കിതിവരെ അത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ല.

കഷ്ടപ്പെട്ടു തന്നെയാണ് വന്നത്

കഷ്ടപ്പെട്ടു തന്നെയാണ് വന്നത്

ഒരു പുതുമുഖ നായികയായിട്ടാണ് ഞാന്‍ സിനിമാ ലോകത്ത് എത്തിയത്. അവിടെ നിന്ന് ഇങ്ങോട്ട് കഷ്ടപ്പെട്ട് തന്നെയാണ് മുന്നേറിയത്. ഭാഗ്യം കൊണ്ട് നല്ല സംവിധായകരുടെയും നിര്‍മാതാക്കളുടെയും കൂടെ ജോലി ചെയ്യാന്‍ സാധിച്ചു.

ചിലരുണ്ട് ഇവിടെ

ചിലരുണ്ട് ഇവിടെ

തീര്‍ച്ചയായും ഇത്തരം ദുരുദ്ദേശത്തോടെ വരുന്നവര്‍ സിനിമാ ലോകത്തുണ്ട്. അവരെ സംബന്ധിച്ച് സിനിമയിലെ ഗ്ലാമറും കൂടെ കിടക്കാന്‍ ആരെയെങ്കിലും രൂട്ടുക എന്നതും വ്യക്തിപരമായ താത്പര്യവും മാത്രമാണുള്ളത്. സിനിമ എന്ന ഇന്റസ്ട്രിയുടെ പേര് കളയാന്‍ ഇവരൊക്കെ ധാരാളം.

ഒരു കോമഡി

ഒരു കോമഡി

ഇതിലെ ഏറ്റവും വലിയ തമാശ എന്താണെന്ന് ചോദിച്ചാല്‍, ചിലര്‍ ഇന്റസ്ട്രിയില്‍ മുന്‍നിര താരങ്ങളെ ഇത്തരം ആവശ്യങ്ങളുമായി സമീപിയ്ക്കുന്നു. അവര്‍ തയ്യാറായില്ലെങ്കില്‍ സിനിമയില്‍ നിന്ന് പുറത്താക്കുന്നു- ലക്ഷ്മി റായി പറഞ്ഞു.

ചരിത്രമായി റിപ്പബ്ലിക് ടിവി, റേറ്റിംഗില്‍ ഒന്നാമത്!! പ്രവർത്തനം തുടങ്ങിയിട്ട് ഒരാഴ്ച മാത്രം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X