വിവാഹം: സത്യത്തെ അംഗീകരിക്കാന്‍ തൃഷ ധൈര്യം കാണിക്കണമെന്ന് റായി ലക്ഷ്മി
ഇന്നലെ (17-11-2014) മുതല്‍ ട്വിറ്ററില്‍ ചര്‍ച്ച തെന്നിന്ത്യന്‍ സുന്ദരി തൃഷയുടെ വിവാഹ വാര്‍ത്തയാണ്. നിര്‍മാതാവ് വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹ നിശ്ചം കഴിഞ്ഞെന്ന തരത്തില്‍ വാര്‍ത്ത വരികയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അത് ആഘോഷമാക്കുകയും ചെയ്തു.
അതൊക്കെ കണ്ടും കേട്ടുമിരുന്ന തൃഷ ഇന്ന് രാവിലെ ഗോസിപ്പുകള്‍ക്ക് മറുപടി നല്‍കി. എന്റെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ലെന്നും അങ്ങനെ ഒന്ന് നടന്നാല്‍ ആരാധകരെ താന്‍ തന്നെ അറിയിക്കും എന്നും തൃഷ ട്വീറ്റിലൂടെ അറിയിച്ചു.

ഗോസിപ്പ് അവിടെ തീരുമെന്നാണ് എല്ലാവരും വിസ്വസിച്ചത്. എന്നാല്‍ തൃഷയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായ റായി ലക്ഷ്മിയ്ക്ക് അതില്‍ വിശ്വാസമില്ലാത്ത സ്ഥിതിയ്ക്ക് തൃഷയുടെ ന്യായീകരണം വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ട്.
തൃഷ എന്തിനാണ് സത്യത്തെ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതെന്നാണ് റായി ലക്ഷ്മിയുടെ ചോദ്യം. തൃഷയെ ഉദ്ദേശിച്ച് തന്നെയാണോ റായി ലക്ഷ്മിയുടെ ട്വീറ്റ് എന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും കോളിവുഡില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ പ്രകാരം അത് അങ്ങനെ തന്നെയാണെന്നാണ് വിശ്വാസം
സ്വകാര്യ ജീവിതത്തിലെ സത്യ സന്ധമായ കാര്യങ്ങള്‍ അംഗീകരിക്കാന്‍ ധൈര്യം കാട്ടണം. മറ്റുള്ളവരുടെ സ്വകാര്യതയെ കുറിച്ച് എന്തിന് ഇല്ലാക്കഥ ഉണ്ടാക്കണം. സത്യസന്ധമായ കാര്യങ്ങളെ കുറിച്ച് എന്തിനാണ് നുണ പറയുന്നത് എന്നൊക്കെയാണ് റായിയുടെ ചോദ്യങ്ങള്‍. വിശ്വാസമില്ലെങ്കില്‍ താഴെ റായിയുടെ ട്വീറ്റ് നോക്കൂ...


Click it and Unblock the Notifications