ഇതിലും മികച്ച മറുപടി ലഭിക്കാനില്ല! ബിക്കിനി ചിത്രത്തിന് കമന്‍റിട്ട ആരാധകനോട് റായ് ലക്ഷ്മി പറഞ്ഞത്?

വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സില്‍ ചേക്കേറിയ അഭിനേത്രിയാണ് റായ് ലക്ഷ്മി.തെന്നിന്ത്യന്‍ സിനിമകളിലെല്ലാം സാന്നിധ്യം അറിയിച്ച താരം ജൂലി 2 ലൂടെ ബോളിവുഡിലേക്കും പ്രവേശിച്ചിരുന്നു. തമിഴകത്തും നിന്നും മലയാളത്തിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. റോക്ക് ആന്‍ റോള്‍, അണ്ണന്‍ തമ്പി, പരുന്ത്, 2 ഹരിഹര്‍ നഗര്‍, ചട്ടമ്പിനാട്, ഇവിടം സ്വര്‍ഗമാണ്, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, കാസനോവ, രാജാധിരാജ, ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു. നാടന്‍ വേഷത്തിലും ഗ്ലാമറസ് പ്രകടനത്തിലും ഒരേ പോലെ തിളങ്ങിയ താരം കൂടിയാണ് റായ് ലക്ഷ്മി.

സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കാന്‍ മടിക്കാത്ത താരം കൂടിയാണ് റായ് ലക്ഷ്മി. സിനിമയ്ക്കിടയില്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ലേറ്റസ്റ്റ് ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. ബിക്കിനിയണിഞ്ഞുള്ള ചിത്രങ്ങളായിരുന്നു അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. ചിത്രത്തിന് കീഴില്‍ കമന്റുമായെത്തിയ ആരാധകന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അതേക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

ബീച്ചിലെ ചിത്രങ്ങള്‍

ബീച്ചിലെ ചിത്രങ്ങള്‍

ബിക്കിനിയില്‍ അതീവ ഗ്ലാമറസായി നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ബീച്ചില്‍ ബിക്കിനിയുമായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രത്തിന് ഇതിനകം തന്നെ ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങള്‍ തരംഗമായി മാറിയത്. ഹാപ്പിനസ് കംമ്‌സ് ഇന്‍ വേവ്‌സ് എന്ന ക്യാപ്ഷനുമായാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് കമന്റുകളുമായും എത്തിയിട്ടുള്ളത്.

എന്തിനിങ്ങനെ വേദനിപ്പിക്കുന്നു

എന്തിനിങ്ങനെ വേദനിപ്പിക്കുന്നു

എന്തിന് ഇത്ര സെക്‌സിയായി തങ്ങളെ വേദനിപ്പിക്കുന്നുവെന്നായിരുന്നു ഒരാളുടെ ചോദ്യം. ഞാന്‍ നിങ്ങളെ അണ്‍ഫോളോ ചെയ്യുന്നുവെന്നുമായിരുന്നു കമന്റ്. ഇതിന് പിന്നാലെയായാണ് മറുപടിയുമായി താരവുമെത്തിയത്. താരത്തിന്റെ മറുപടിയും വിമര്‍ശകന്റെ ചോദ്യവും ഇതിനകം തന്നെ വൈറലായി എന്നത് മറ്റൊരു കാര്യം. താരം നല്‍കിയ മറുപടി പൊളിച്ചുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

അങ്ങനെ ചെയ്താല്‍?

അങ്ങനെ ചെയ്താല്‍?

പ്ലീസ് സാര്‍ അങ്ങനെ ചെയ്യല്ലേ, അങ്ങനെ ചെയ്താല്‍ താനിപ്പോള്‍ അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്യുമെന്നായിരുന്നു റായ് ലക്ഷ്മിയുടെ മറുപടി. ഈ മറുപടിക്ക് അഭിനന്ദനമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ കമന്റ്. വിമര്‍ശകര്‍ക്ക് കൃത്യമായ മറുപടി നല്‍കി വായടിപ്പിക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് താരം. ഇതിലും മികച്ച മറുപടി വിമര്‍ശകന് ലഭിക്കാനില്ലെന്നും അവര്‍ പറയുന്നു.

പ്രണയപരാജയം വെച്ചല്ല വിലയിരുത്തേണ്ടത്

പ്രണയപരാജയം വെച്ചല്ല വിലയിരുത്തേണ്ടത്

തന്നെക്കുറിച്ച് അപവാദം പറഞ്ഞ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയായിരുന്നു നേരത്തെ താരമെത്തിയത്. ഒന്നിലേറെ പ്രണയവും ബ്രേക്കപ്പുമുണ്ടായിട്ടുണ്ടെന്നും അത് വെച്ചല്ല തന്നെ വിലയിരുത്തേണ്ടതെന്നും താരം പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള കാര്യം വെച്ചല്ല ഒരാളെ അളക്കേണ്ടതെന്നായിരുന്നു താരം പറഞ്ഞിരുന്നു. വ്യക്തി ജീവിതത്തില്‍ അങ്ങനെയുള്ള കാര്യം നടന്നുവെന്ന് കരുതി ആര്‍ക്കും എന്തും പറയാമെന്ന് കരുതരുതെന്നും താരം പറഞ്ഞിരുന്നു.

പച്ചമാങ്ങ കഴിക്കുന്ന ചിത്രം

പച്ചമാങ്ങ കഴിക്കുന്ന ചിത്രം

പച്ചമാങ്ങ കഴിക്കുന്ന റായ് ലക്ഷ്മിയുടെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിവ് പിന്നാലെയായാണ് താരം ഗര്‍ഭിണിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തുടങ്ങിയത്. മാങ്ങ കഴിക്കുന്നവരെല്ലാം ഗര്‍ഭിണികളാണോയെന്നായിരുന്നു അന്ന് താരം ചോദിച്ചത്. ഇത്തരത്തിലുള്ള അപവാദ പ്രചാരണം ഇനിയും തുടര്‍ന്നാല്‍ നിയമനടപടിയിലേക്ക് നീങ്ങുമെന്നും താരം വ്യക്തമാക്കിയിരുന്നു.

View this post on Instagram

Happiness comes in waves 🌊 🤩

A post shared by Raai Laxmi (@iamraailaxmi) on

പോസ്റ്റ് കാണാം

റായ് ലക്ഷ്മിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X