പുത്തന്‍ മേക്കോവറുമായി റായ് ലക്ഷ്മി! താരത്തിന്റെ പുതിയ ചിത്രം കണ്ട് ആരാധകര്‍ ചോദിച്ചത്? കാണൂ!

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് റായ് ലക്ഷ്മി. മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക് പ്രവേശിച്ചതോടെ ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിച്ച് തുടങ്ങിയ താരം ബോളിവുഡ് സിനിമയിലും സജീവമാണ്. പ്രഖ്യാപനവേള മുതല്‍ത്തന്നെ ഈ താരത്തിന്‍റെ സിനിമകള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുമുണ്ട്. ഗ്ലാമറസ് രംഗങ്ങളുള്ള ചിത്രങ്ങളിലും താരം എത്താറുണ്ട്. ജൂലി 2 നെ ആരാധകര്‍ സ്വീകരിച്ചിരുന്നുവെങ്കിലും സിനിമ വിചാരിച്ചത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. ആരേയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മേക്കോവറുമായും താരം എത്താറുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ട്വിറ്ററിലൂടെയാണ് താരം തന്റെ പുതിയ വിശേഷം പങ്കുവെച്ച് എത്തിയിട്ടുള്ളത്. കൂടുതല്‍ മെലിഞ്ഞ് അതീവ സുന്ദരിയായി എത്തിയിരിക്കുകയാണ് താരം. നീല നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് നില്‍ക്കുന്ന ചിത്രവും റായ് ലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്.

സിനിമയ്ക്ക് വേണ്ടിയും അല്ലാതെയുമൊക്കെയായി മേക്കോവര്‍ നടത്താറുണ്ട് താരങ്ങള്‍. നിമിഷനേരം കൊണ്ടാണ് മേക്കോവറുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ വൈറലാവുന്നത്. പല താരങ്ങളും ഇതേക്കുറിച്ച് വ്യക്തമാക്കാറുണ്ട്. പുതിയ രൂപം തനിക്ക് നല്‍കുന്ന ആത്മവിശ്വാസത്തെക്കുറിച്ചും പുതിയൊരാളായി മാറിയത് പോലെയാണ് തനിക്ക് തോന്നുന്നതെന്നുമൊക്കെയായിരുന്നു റായ് ലക്ഷ്മി കുറിച്ചത്. ട്വിറ്ററിലൂടെയായിരുന്നു മേക്കോവര്‍ വിശേഷങ്ങളെക്കുറിച്ച് താരം വാചാലയായത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് ലൈക്കും കമന്റുമായി എത്തിയിട്ടുള്ളത്.

വീണ്ടും മെലിഞ്ഞു?

വീണ്ടും മെലിഞ്ഞു?

ആരേയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മേക്കോവറുകളുമായാണ് ഓരോ തവണയും റായ് ലക്ഷ്മി എത്താറുള്ളത്. തെന്നിന്ത്യന്‍ സിനിമകളിലെല്ലാം ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരത്തിന് ആരാധകരും ഏറെയാണ്. ബോളിവുഡിലെത്തിയപ്പോഴും താരം നിരാശപ്പെടുത്തിയിരുന്നില്ല. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് വ്യക്തമാക്കിയാണ് താരത്തിന്റെ കുതിപ്പ്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് താരം എത്താറുള്ളത്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കുന്നയാള്‍ കൂടിയാണ് റായ് ലക്ഷ്മി. വീണ്ടും മെലിഞ്ഞോ താരമെന്നായിരുന്നു ആരാധകരുടെ ചോദ്യം. മറ്റ് ചിലരാവെട്ടെ എങ്ങനെ ഇങ്ങനെയാവാന്‍ കഴിയുന്നുവെന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.

പുതിയ വ്യക്തിയായത് പോലെ

പുതിയ വ്യക്തിയായത് പോലെ

ഈ രൂപത്തിലേക്ക് മാറുന്നതിനായി താന്‍ ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ടെന്നും താരം പറയുന്നു. പഴയ രൂപത്തിലുള്ള തന്നെ ഓര്‍ത്തെടുക്കാന്‍ പോലും കഴിയുന്നില്ല. ജീവിതകാലം മുഴുവന്‍ നേടാനും നഷ്ടപ്പെടുത്താനുമായുള്ള പോരാട്ടത്തിലായിരുന്നു താന്‍. ഇപ്പോള്‍ പുതിയ വ്യക്തിയായത് പോലെയാണ് തോന്നുന്നതെന്നും ഇപ്പോള്‍ സംഭവിച്ച മാറ്റത്തെ താനിഷ്ടപ്പെടുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. ആരാധകര്‍ മാത്രമല്ല താരങ്ങളും റായ് ലക്ഷ്മിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

നിങ്ങളില്‍ വിശ്വസിക്കൂ

നിങ്ങളില്‍ വിശ്വസിക്കൂ

ഫിറ്റ് ആയിരിക്കുക എന്ന് വെച്ചാല്‍ ശാരീരികമായി മാത്രമല്ല, അത് അടുമുടിയുള്ള മാറ്റമാണ്. ഇത്തരമൊരു മാറ്റത്തിന് തുടക്കം കുറിക്കാനായതില്‍ തനിക്ക് സന്തോഷമുണ്ട്. നിങ്ങളില്‍ വിശ്വസിച്ചാല്‍ എന്തും നേടിയെടുക്കാനാവുമെന്നും താരം കുറിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ വിജയത്തിന്റെ രഹസ്യം കൂടി താരം പങ്കുവെച്ചിട്ടുണ്ട്. മേക്കോവറിന് പിന്നാലെയായുള്ള മാറ്റത്തെക്കുറിച്ച് വാചാലയായെത്തിയ താരത്തോട് അടുത്ത സിനിമയെക്കുറിച്ചും ആരാധകര്‍ ചോദിച്ചിട്ടുണ്ട്. തമിഴിലും കന്നഡയിലുമായി നിരവധി സിനിമകളാണ് ഒരുങ്ങുന്നത്.

ജൂലി 2 അനുഭവം

ജൂലി 2 അനുഭവം

കൂടെക്കിടക്കണമെന്ന് പറഞ്ഞ് ആരും നിര്‍ബന്ധിക്കില്ലെങ്കിലും നിര്‍ഭാഗ്യവശാല്‍ ചിലരൊക്കെ ഈ മേഖലയില്‍ കടന്നുവരുന്നത് തന്നെ ഇത്തരം കാര്യത്തിന് വേണ്ടിയാണെന്ന് നേരത്തെ താരം തുറന്നുപറഞ്ഞിരുന്നു. ഇത് തന്നെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നുവെന്ന് റായ് ലക്ഷ്മി പറഞ്ഞിരുന്നു. താല്‍പര്യമില്ലാത്തയാളുടെ കൂടെ കിടക്ക പങ്കിടുന്ന ആ രംഗങ്ങള്‍ ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്നതായിരുന്നു. ജൂലി2 ചിത്രീകരണത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. പ്രേക്ഷകര്‍ ആലോചിക്കുന്നതിനും അപ്പുറത്തുള്ള രംഗങ്ങളില്‍ അഭിനയിക്കേണ്ടി വന്നിരുന്നു. അതേക്കുറിച്ച് എങ്ങനെ സംസാരിക്കണമെന്നും പോലും തനിക്കറിയില്ല. കാണുന്നവര്‍ക്കും അസ്വാഭാവികത അനുഭവപ്പെടുന്ന രീതിയിലാണ് ആ രംഗം ചിത്രീകരിച്ചതെന്ന് താരം വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X