തെറ്റായ മാര്‍ക്കറ്റിംഗ് ആ ചിത്രത്തിന്റെ പരാജയത്തിന് കാരണമായി! തുറന്നടിച്ച് റായ് ലക്ഷ്മി

By Midhun

നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് റായ് ലക്ഷ്മി. തമിഴിലൂടെ അരങ്ങേറ്റം കുറിച്ച നടി മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. മോഹന്‍ലാലിന്റെ നായികയായി റോക്ക് ആന്‍ഡ് റോള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തിലെത്തിയിരുന്നത്. തുടര്‍ന്ന് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയായി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു.

തെന്നിന്ത്യന്‍ സിനിമകളിലൂടെ തിളങ്ങിയ നടി അടുത്തിടെയായിരുന്നു ബോളിവുഡ് അരങ്ങേറ്റം കുറിച്ചിരുന്നത്. ജൂലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലായിരുന്നു നടി അഭിനയിച്ചിരുന്നത്. എന്നാല്‍ വലിയ പ്രതീക്ഷകളുമായി എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. അടുത്തിടെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിക്കാതെ പോയതിന്റെ കാരണം റായ് ലക്ഷ്മി തന്നെ പറഞ്ഞിരുന്നു.

പ്രേക്ഷകരുടെ ഇഷ്ടതാരം

പ്രേക്ഷകരുടെ ഇഷ്ടതാരം

അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്തായിരുന്നു നടി സിനിമാ രംഗത്ത് തിളങ്ങിയിരുന്നത്. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി നിരവധി സിനിമകളില്‍ നടി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. റായ് ലക്ഷ്മിയുടെ ഐറ്റം ഡാന്‍സുകള്‍ക്കെല്ലാം തന്നെ മികച്ച സ്വകാര്യതയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. മലയാളത്തിലും ഹിറ്റ് സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. മോഹന്‍ലാലിന്റെ നായികയായി തുടങ്ങിയ നടി മമ്മൂക്കയുടെയും ലാലേട്ടന്റെയും നായികയായിട്ടാണ് കൂടുതല്‍ ചിത്രങ്ങളിലും അഭിനയിച്ചിരുന്നത്.

തമിഴകത്തും തിളങ്ങിയ താരം

തമിഴകത്തും തിളങ്ങിയ താരം

കര്‍ക്ക കസാധര എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു റായ് ലക്ഷ്മി അരങ്ങേറ്റം കുറിച്ചിരുന്നത്. തുടര്‍ന്ന് തമിഴില്‍ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. തല അജിത്തിന്റെ ഹിറ്റ് ചിത്രം മങ്കാത്തയിലും നടി ഒരു ശ്രദ്ധേ. കഥാപാത്രമായി എത്തിയിരുന്നു. വെങ്കട് പ്രഭു സംവിധാനം ചെയ്ത മങ്കാത്ത അജിത്തിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ഒരു ചിത്രമായിരുന്നു. ജയം രവിക്കൊപ്പമുളള ദാം ധൂം, രാഘവേന്ദ്ര ലോറന്‍സിനൊപ്പമുളള കാഞ്ചന തുടങ്ങിയ സിനിമകളെല്ലാം തന്നെ റായ് ലക്ഷ്മിയുടെതായി പുറത്തിറങ്ങിയ ശ്രദ്ധേയ തമിഴ് ചിത്രങ്ങളായിരുന്നു.

ജുലി 2 എന്ന ചിത്രം

ജുലി 2 എന്ന ചിത്രം

തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തായിരുന്നു റായ് ലക്ഷ്മി ബോളിവുഡ് അരങ്ങേറ്റം നടത്തിയിരുന്നത്. ദീപക്ക് ശിവ്ദസനി സംവിധാനം ചെയ്ത ജൂലി 2 എന്ന ചിത്രത്തിലൂടെയായിരുന്നു നടി ബോളിവുഡ് അരങ്ങേറ്റം നടത്തിയിരുന്നത്. ചിത്രത്തില്‍ ജൂലി എന്ന ടൈറ്റില്‍ റോളില്‍ തന്നെയായിരുന്നു നടി എത്തിയിരുന്നത്. ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു റായ് ലക്ഷ്മി നടത്തിയിരുന്നത്. ഗ്ലാമറിന് പ്രാധാന്യം നല്‍കിയുളള ഒരു കഥാപാത്രമായിരുന്നു ചിത്രത്തില്‍ നടി അവതരിപ്പിച്ചിരുന്നത്. ഒരു ത്രില്ലര്‍ സിനിമയായിട്ടായിരുന്നു സംവിധായകന്‍ ചിത്രം അണിയിച്ചൊരുക്കിയിരുന്നത്.

ജൂലി 2വിന് സംഭവിച്ചത്

ജൂലി 2വിന് സംഭവിച്ചത്

വലിയ പ്രതീക്ഷകളുമായി എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. മുടക്കുമുതല്‍ പോലും തിരിച്ചുപിടിക്കാന്‍ സാധിക്കാതെയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നു തരിപ്പണമായത്. റായ് ലക്ഷ്മി ഏറെ പ്രതീക്ഷയര്‍പ്പിച്ച് ചെയ്‌തൊരു ചിത്രം കൂടിയായിരുന്നു ജൂലി 2. എന്നാല്‍ ചിത്രത്തിന് സംഭവിച്ച പരാജയം നടിയ്ക്ക് വിഷമമുണ്ടാക്കിയിരുന്നു.

ചിത്രത്തെക്കുറിച്ച് റായ് ലക്ഷ്മി

ചിത്രത്തെക്കുറിച്ച് റായ് ലക്ഷ്മി

തെറ്റായ മാര്‍ക്കറ്റിംഗ് കാരണമാണ് ജൂലി 2 പരാജയപ്പെട്ടതെന്ന് റായ് ലക്ഷ്മി പറയുന്നു. വലിയ രീതിയില്‍ ജനശ്രദ്ധയാകര്‍ഷിക്കാനാണ് മാര്‍ക്കറ്റിംഗ് ടീം ശ്രമിച്ചതെങ്കിലും അത് കാര്യമായി വിജയിച്ചില്ല. എല്ലാം അബദ്ധത്തില്‍ചെന്ന് ചാടുകയായിരുന്നു. സിനിമ ഒരു ഇറോട്ടിക്ക് ത്രില്ലര്‍ ആണെന്ന പ്രതീതിയാണ് ട്രെയിലര്‍ വഴി ഉണ്ടാക്കിയത്. ഇത് കുടുംബ പ്രേക്ഷകരെ തിയ്യേറ്ററുകളില്‍ നിന്നും അകറ്റിനിര്‍ത്തിയിരുന്നു.

തെറ്റിദ്ധാരണകള്‍ പരന്നു

തെറ്റിദ്ധാരണകള്‍ പരന്നു

സിനിമയില്‍ നല്ലൊരു സന്ദേശമുണ്ടായിരുന്നെന്നും മികച്ചൊരു കഥാപാത്രമായിരുന്നു തന്റെതെന്നും നടി പറയുന്നു. സ്ത്രീകള്‍ സിനിമ കാണണമെന്ന് തന്റെ വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ ചില തെറ്റിദ്ധാരണകള്‍ പരന്നത് സിനിമയുടെ വിജയത്തെ കാര്യമായി ബാധിച്ചു. എന്നാല്‍ തനിക്കതില്‍ ഇപ്പോള്‍ നിരാശയില്ലെന്നും ബോളിവുഡില്‍ നിന്നും കുടുതല് ഓഫറുകള്‍ വരുന്നുണ്ടെന്നും റായ് ലക്ഷ്മി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X