റായ് ലക്ഷ്മീ പ്ലീസ്.. ഇനി മെലിയരുത്... ഇനിയും മെലിഞ്ഞാല്‍ കാണാന്‍ പറ്റില്ല!!
തടി അല്‍പം കൂടിപ്പോയാല്‍ നായികമാരുടെ മാര്‍ക്കറ്റ് ഇടിയും എന്നാണ് ചിലരുടെ സങ്കല്‍പം. അതിന് വേണ്ടി മെലിഞ്ഞ് സ്ലിം ബ്യൂട്ടിയാവും. ഹന്‍സിക മോട്ടുവാണി, നമിത തുടങ്ങിയ നായികമാരൊക്കെ മെലിഞ്ഞ് പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സങ്കടം തോന്നും വിധമാണ് റായ് ലക്ഷ്മി മെലിഞ്ഞു പോയിരിയ്ക്കുന്നത്.
നായകന്മാര്‍ കഥാപാത്രത്തിന് വേണ്ടി മെലിയുമ്പോള്‍ നായികമാര്‍ സൗന്ദര്യത്തിന് വേണ്ടി മെലിയുന്നു. റായ് ലക്ഷ്മിയുടെ ഇപ്പോഴത്തെ കോലം കണ്ട് ആരാധകര്‍ക്ക് പോലും സഹിയ്ക്കുന്നില്ല. വല്ലാതെയങ്ങ് മെലിഞ്ഞപ്പോള്‍ മുഖം ഒട്ടിപ്പോയി. മുഖത്തെ പ്രസരിപ്പും കുറഞ്ഞു. ഈ ചിത്രം കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാവും

ഇതാണ് ഫോട്ടോ
തന്റെ ട്വിറ്റര്‍ പേജില്‍ റായ് ലക്ഷ്മി പോസ്റ്റ് ചെയ്ത ഫോട്ടോയാണിത്. എത്രത്തോളം മെലിഞ്ഞു എന്നെനി വാക്കുകള്‍ കൊണ്ട് പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടല്ലോ...

ഇങ്ങനെ ഇരുന്നതാണ്
അമിത വണ്ണം ഒന്നുമായിരുന്നില്ലെങ്കിലും റായ് ലക്ഷ്മിയ്ക്ക് ചേരുന്ന തടിയായിരുന്നു നടിയുടേത്. എന്നാല്‍ മെലിഞ്ഞാല്‍ അവസരം ഇനിയും കിട്ടും എന്ന് കരുതിയാണ് നടി ഇങ്ങനെ കോലം മാറിയത്.

ജൂലിയ്ക്ക് വേണ്ടിയായിരുന്നു
ബോളിവുഡില്‍ വളരെ ഏറെ പ്രതീക്ഷയോടെ റായ് ലക്ഷ്മി ചെയ്ത ചിത്രമാണ് ജൂലി ടു. സിനിമയ്ക്ക് വേണ്ടി ബിക്കിനിയൊക്കെ ധരിക്കണമായിരുന്നു. അപ്പോള്‍ അശ്ലീലമായി തോന്നാതിരിക്കാന്‍ ശരീര വണ്ണം കുറയ്ക്കുന്നതായി ലക്ഷ്മി പറഞ്ഞിരുന്നു. എന്നാല്‍ കുറഞ്ഞ് കുറഞ്ഞ് ഇത്രയുമാവും എന്ന് പ്രേക്ഷകര്‍ കരുതിയില്ല.

എന്തും ചെയ്യും..
സിനിമയില്‍ അവസരം ലഭിയ്ക്കാന്‍ റായ് ലക്ഷ്മി തന്നെ എങ്ങിനെ മാറ്റിയെടുക്കാനും തയ്യാറാണ്. ലക്ഷ്മി റായ് എന്ന പേരിന് രാശിയില്ല എന്ന് പറഞ്ഞ് സിനിമയിലെ രാശിയ്ക്ക് വേണ്ടി റായ് ലക്ഷ്മി എന്ന് പേര് മാറ്റിയതും അന്ന് വാര്‍ത്തയായിരുന്നു.

അവസരങ്ങള്‍ ഇല്ലാതെയാണോ
അതേ സമയം റായ് ലക്ഷ്മിയ്ക്ക് തീരെ അവസരങ്ങളില്ലാതെയല്ല. തമിഴിലും മലയാളത്തിലും അത്യാവശ്യം നല്ല സിനിമകള്‍ റായ് ലക്ഷ്മിയെ തേടിയെത്തുന്നുണ്ട്. വെറുതേ ശരീര വണ്ണം കുറച്ച് സൗന്ദര്യം കളയരുത് എന്നാണ് ആരാധകര്‍ക്ക് ലക്ഷ്മിയോട് പറയാനുള്ളത്


Click it and Unblock the Notifications











