ചിമ്പുവിന്റെ പുതിയ നായിക മോഹന്‍ലാല്‍ ചിത്രത്തിലെ നടി!!
2018 ചിമ്പുവിനെ സംബന്ധിച്ച് വളരെ പ്രത്യേകതകള്‍ നിറഞ്ഞതു തന്നെയാണ്. കരിയറില്‍ താഴ്ചയിലേക്ക് മാത്രം പോകുകയായിരുന്ന ചിമ്പുവിനെ മണിരത്‌നം ചെക്ക ചെവന്ത വാനം എന്ന ചിത്രത്തിലൂടെ കരകയറ്റിയത് 2018ലാണ്. ഇപ്പോള്‍ ചിമ്പു വീണ്ടും തിരക്കിലേക്ക് പോകുകയാണ്.
പലകാരണങ്ങള്‍ക്കൊണ്ടും മുടങ്ങിപ്പോയ ചിത്രങ്ങളെല്ലാം ഈ വര്‍ഷം മുതല്‍ ചെയ്തു തുടങ്ങുന്നു. അക്കൂട്ടത്തിലൊന്നാണ് വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന മാനാട്. ആറ് മാസം മുന്‍പ് പ്രഖ്യാപിച്ച ചിത്രം പലം കാരണങ്ങള്‍ക്കൊണ്ടും മുടങ്ങിപ്പോവുകയായിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫെബ്രുവരി 3 ന് ചിമ്പുവിന്റെ പിറന്നാള്‍ ദിവസം സിനിമയുടെ ഷൂട്ടിങ് ആരംഭിയ്ക്കും.

വില്ലന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും ഏറെ പരിചിതയായ നടി റാഷി ഖന്നയാണ് ചിത്രത്തിലെ നായിക. തെലുങ്ക് ചിത്രങ്ങളിലൂടെ ബിഗ്‌സ്‌ക്രീനിലെത്തിയ റാഷി വില്ലനില്‍ ഹര്‍ഷിത ചോപ്ര എന്ന കഥാപാത്രത്തെയാണ് കൈകാര്യം ചെയ്തത്. 2018 ല്‍ ഇമയ്ക്കാ നൊടികള്‍ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ തുടക്കം കുറിച്ച റാഷി ഇപ്പോള്‍ കൈ നിറയെ തമിഴ് ചിത്രങ്ങളുമായി തിരക്കിലാണ്.
ചിത്രത്തിന് വേണ്ടി ആയോധന കലകള്‍ പരിശീലിച്ചുകൊണ്ടിരിയ്ക്കുകയാണ് ചിമ്പു. വെങ്കിട് പ്രഭുവിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ചിമ്പുവിനൊപ്പം ഒരു സിനിമ ചെയ്യണം എന്നത്. എന്നാല്‍ എല്ലാം ഒത്തുവരാത്തതിനാല്‍ നീണ്ടു നീണ്ടു പോകുകയായിരുന്നു. സുരേഷ് കാമാട്ചിയാണ് മാനാട് നിര്‍മിയ്ക്കുന്നത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ തീരുമാനിച്ചുവരുന്നതേയുള്ളൂ.


Click it and Unblock the Notifications











