വഴുതന കണ്ട് ലാലേട്ടന്‍ വിളിച്ചിരുന്നു! അത് കേട്ടപ്പോള്‍ സന്തോഷം തോന്നിയെന്നും രചന നാരായണന്‍കുട്ടി!

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് രചന നാരായണന്‍കുട്ടി. മറിമായമെന്ന ഹാസ്യ പരിപാടിയുടെ പേരിലാണ് പലരും താരത്തെ ഓര്‍ത്തിരിക്കുന്നത്. വിടര്‍ന്ന കണ്ണുകളുമായെത്തിയ താരം നല്ലൊരു നര്‍ത്തകി കൂടിയാണ്. യുവജനോത്സവ വേദികളിലെ സ്ഥിരം താരം കൂടിയായിരുന്നു രചന. അഭിനയവും നൃത്തവും മാത്രമല്ല അവതരണവും തനിക്ക് കഴിയുമെന്നും താരം തെളിയിച്ചിരുന്നു. അഭിനയം മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് താനെന്ന് ഇതിനകം തന്നെ രചന വ്യക്തമാക്കിയിരുന്നു. താരം അഭിനയിച്ച പുതിയ ഷോര്‍ട്ട് ഫിലിമായ വഴുതന സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു.

അലക്‌സ് സംവിധാനം ചെയ്ത വഴുതനയെന്ന ഷോര്‍ട്ട് ഫിലിം അടുത്തിടെയായിരുന്നു യൂട്യൂബില്‍ എത്തിയത്. ടീസര്‍ പുറത്തുവന്നപ്പോള്‍ തന്നെ പ്രേക്ഷകര്‍ മുഴുവന്‍ ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു. വ്യത്യസ്തമായ പ്രതികരണങ്ങളാണ് ഈ ഷോര്‍ട്ട് ഫിലിമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്തിനേയും ദ്വയാര്‍ത്ഥത്തോടെയും നെഗറ്റീവായും കാണുന്നവര്‍ക്കുള്ള മറുപടിയും വഴുതന നല്‍കുന്നുണ്ട്. ഈ ഷോര്‍ട്ട് ഫിലിം കണ്ട് നിരവധി പേരാണ് തന്നെ വിളിച്ചതെന്നും പ്രതികരണത്തില്‍ സന്തോഷമുണ്ടെന്നും രചന പറയുന്നു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിനിടയിലാണ് രചന സന്തോഷം പങ്കുവെച്ചത്.

നെഗറ്റീവ് ചിന്ത

ചിലരുടെയെങ്കിലും കണ്ണ് തുറപ്പിക്കുന്ന തരത്തിലാണ് ഈ ഷോര്‍ട്ട് ഫിലിം ചെയ്തത്. നമ്മുടെ ഉള്ളിലുള്ള ഡ്യൂയല്‍ പേഴ്‌സണാലിറ്റി/ ഡ്യൂയല്‍ തിങ്കിങ്ങുണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് ഈ ഫിലിം ഒരുക്കിയത്. ഇതാരുടേയെങ്കിലും ഉള്ളില്‍ കയറുമെന്നും ചിലര്‍ക്കെങ്കിലും മുഖത്തടിക്കുന്നത് പോലെ തോന്നുമെന്നും രചന പറയുന്നു. ഒരു ദിവസം കൊണ്ടാണ് വഴുതന ചിത്രീകരിച്ചത്.

 മോഹന്‍ലാല്‍ വിളിച്ചു

വഴുതനയെക്കുറിച്ച് സംസാരിക്കുന്നതിനായി മോഹന്‍ലാലും വിളിച്ചിരുന്നു. ടിനിച്ചേട്ടനാണ് അദ്ദേഹത്തിന് ഇത് കാണിച്ച് കൊടുത്തത്. ബിഗ് ബ്രദര്‍ ലൊക്കേഷനിലാണ് ഇരുവരും. എന്തായാലും കാണാമെന്നും പ്രതികരണം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞുവെന്നും രചന പറയുന്നു. ഇപ്പോഴത്തെ പ്രതികരണത്തില്‍ തനിക്ക് സന്തോഷമുണ്ടെന്നും താരം പറയുന്നു.

താരത്തെ ആകര്‍ഷിച്ചത്

തിരക്കഥയാണ് തന്നെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിച്ചത് എന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. അലക്‌സ് വര്‍ക്കലയാണ് വഴുതനയ്ക്ക് തിരക്കഥ തയ്യാറാക്കിയത്. റോഷന്‍ ആന്‍ഡ്രൂസിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചയാളാണ് അലക്‌സ്, അലക്‌സാണ് വഴുതനയുടെ സംവിധായകന്‍. ഈ സ്‌ക്രിപ്റ്റാണ് തനിക്ക് ആകര്‍ഷകമായി തോന്നിയതെന്നും രചന പറഞ്ഞിരുന്നു.

നൃത്തപഠനവും ഡാന്‍സ് സ്കൂളും

സ്‌കൂളില്‍ പഠിക്കുന്ന സമയം മുതലേ നൃത്തം അഭ്യസിച്ചിരുന്നു. അമ്മ നൃത്തം ചെയ്യുമായിരുന്നു പഠിച്ചിട്ടില്ലെങ്കിലും നന്നായി ഡാന്‍സ് ചെയ്യുമായിരുന്നു. തന്നെ നര്‍ത്തകിയാക്കിയതിന് പിന്നിലെ ഫുള്‍ ക്രെഡിറ്റും അച്ഛനാണെന്ന് നേരത്തെ രചന താരം പറഞ്ഞിരുന്നു. അരമണ്ഡലത്തില്‍ ഇരിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് ഭയങ്കര മടിയായിരുന്നു. തൃശ്ശൂരിലെ ജനാര്‍ദ്ദനന്‍ മാഷിന്റെ അടുത്ത് വെച്ചായിരുന്നു നൃത്തം പഠിച്ചത്. അവിടെ നിന്നിട്ട് ഗുരുകുല വിദ്യാഭ്യാസം പോലെയായിരുന്നു. സ്‌കൂളിങ്ങും കോളേജുമൊക്കെ അവിടെ നിന്നായിരുന്നു. അദ്ദേഹം തന്നോട് ഡാന്‍സ് സ്‌കൂള്‍ തുടങ്ങാന്‍ പറഞ്ഞതെന്ന് താരം പറഞ്ഞിരുന്നു. സ്‌കൂള്‍ തുടങ്ങുന്നതോടെ ഉത്തരവാദിത്തം കൂടുമെന്നും മാഷ് പറഞ്ഞിരുന്നു. 16ാമത്തെ വയസ്സിലായിരുന്നു അത്.

സിനിമയിലെ തുടക്കം

റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിനിടയിലാണ് മറിമായത്തിലേക്കെത്തിയത്. ജയരാജ് വാര്യരായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. ഒരു എപ്പിസോഡ് അവതരിപ്പിക്കാനായി വന്നതായിരുന്നു. പിന്നീട് അവരോടൊപ്പം കൂടുകയായിരുന്നു. ഈ പരിപാടിയില്‍ നിന്നും മിസ്സ് ചെയ്യുന്നുവെന്ന് പലരും പറയാറുണ്ട്. അത് കഴിഞ്ഞ് രണ്ടര വര്‍ഷം കഴിയുന്നതിനിടയിലാണ് സിനിമാ അവസരം ലഭിച്ചത്. ആമേന്‍ സ്വീകരിക്കണമോയെന്ന ആശങ്കയുണ്ടായിരുന്നു. അതിനിടയിലാണ് സംവിധായകന്‍ മെസ്സേജ് അയച്ചത്. നല്ലൊരു സിനിമയുടെ ഭാഗമാവാനുള്ള അവസരമാണ്, ഇത് നിരസിക്കരുതെന്ന് അദ്ദേഹം പറഞ്ഞതോടെയാണ് സ്വീകരിക്കാന്‍ തീരുമാനിച്ചത്.

സംവിധാനം മനസ്സിലുണ്ട്

വിനോദ് മങ്കരയെ അസിസ്റ്റ് ചെയ്യുന്നുണ്ട് ഇപ്പോള്‍. സംവിധാന മോഹം പണ്ടേ മനസ്സിലുണ്ടായിരുന്നു. ആ സിനിമയുടെ കോറിയോഗ്രഫിയും താന്‍ തന്നെയാണ് നിര്‍വഹിക്കുന്നതെന്ന് താരം പറഞ്ഞിരുന്നു.. അടുത്തെങ്ങാന്‍ സംവിധാനത്തിനുള്ള പ്ലാനുണ്ടോയെന്ന് ചോദിച്ചപ്പോള്‍ തന്റെ ഇഷ്ടം അനിമേറ്റഡ് ചിത്രങ്ങളാണെന്നായിരുന്നു രചനയുടെ മറുപടി. അതിനുള്ള ഒരു കോഴ്‌സ് ചെയ്യുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X