ആസിഫ് അലിയ്ക്ക് വേണ്ടി രചന ഗെറ്റപ്പ് മാറ്റുന്നു
രചന നാരായണന്‍ കുട്ടിയെന്നാല്‍ സാരി ചുറ്റിവരുന്ന ഒരു നാടന്‍ പെണ്‍കുട്ടിയുടെ ഇമേജാണ് മലയാളി പ്രേക്ഷകരുടെ മനസ്സില്‍. ഇപ്പോഴിതാ ആസിഫ് അലിയ്ക്ക് വേണ്ടി രചന നാരായാണന്‍ കുട്ടി തന്റെ ഗെറ്റപ്പ് മാറ്റുന്നു.
രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് രചന നാരായാണന്‍ കുട്ടിയുടെ പുതിയ ഗെറ്റപ്പ്. യു ടൂ ബ്രൂട്ടസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായാണ് രചന എത്തുന്നത്.

ഒരു മോഡേണ്‍ പെണ്‍കുട്ടിയുടെ വേഷമാണ് ചിത്രത്തില്‍ രചനയ്ക്ക്. ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിയുന്നതില്‍ താന്‍ വളരെ എക്‌സൈറ്റഡ് ആണെന്ന് രചന നാരായണന്‍ കുട്ടി പറഞ്ഞു. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥയാണ് ചിത്രത്തില്‍ രചന.
ആസിഫ് അലിയുടെ ഭാര്യയായാണ് രചന ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇവരെ കൂടാതെ അജു വര്‍ഗീസ്, ശ്രീനിവാസന്‍, അനു മോഹന്‍, ടോവിനോ തോമസ്, ഹണി റോസ്, എന സാഹ തുടങ്ങിയവരും മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


Click it and Unblock the Notifications











